പള്ളിശ്ശേരിക്കലിൽ ഒൻപത് ആടുകളെ
തെരുവ് നായ്ക്കൾ കടിച്ചു കൊന്നു

Advertisement



ശാസ്താംകോട്ട : കൂട്ടത്തോടെ എത്തിയ തെരുവ് നായകൾ 9 ആടുകളെ കടിച്ചു കൊന്നു. പള്ളിശ്ശേരിക്കൽ കല്ലുവിള ജംഗ്ഷന് സമീപം സ്വാലിഹ് മൻസിലിൽ മുഹമ്മദ് സ്വാലിഹിൻ്റെ ആടുകളാണ് ചത്തത്.കഴിഞ്ഞ ദിവസം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.രാത്രിയിൽ മടങ്ങി എത്തി ശനിയാഴ്ച പുലർച്ചെ നോക്കുമ്പോഴാണ് ആടുകൾ ചത്തു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.ആടിൻ്റെ കൂട് തകർത്ത് അകത്തു കടന്ന നായ്ക്കൾ പൂർണ്ണ വളർച്ച എത്തിയ 9 ആടുകളെയും കടിച്ച് കൊല്ലുകയായിരുന്നു.
ആടുവളർത്തൽ തൊഴിൽ മാർഗ്ഗമായി സ്വീകരിച്ചിട്ടുള്ള സ്വാലിഹിന് രണ്ട് ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തിൻ്റെ വിവിധ മേഖലകളിൽ തെരുവ് നായയുടെ ശല്യം അതിരൂക്ഷമാണന്ന് നേരത്തേ തന്നെ പരാതിയുണ്ട്.

(ഫോട്ടോ: പള്ളിശ്ശേരിക്കൽ സ്വാലിഹ് മൻസിലിൽ മുഹമ്മദ് സ്വാലിഹിൻ്റെ ആടുകളെകളെ തെരുവ് നായ്ക്കൾ കടിച്ചു കൊന്ന നിലയിൽ

Advertisement