തട്ടിക്കൊണ്ടുപോയി മര്‍ദ്ദനം പ്രതി പിടിയില്‍

Advertisement

ഓച്ചിറ. വാഹനം വിറ്റതിൻറെ എൻ ഒ സി കൊടുക്കാൻ താമസിച്ചതിനെ തുടർന്ന് വാഹനം വിറ്റ ആളിനെ എറണാകുളം വൈറ്റിലയിൽ നിന്നും 30 1 2022 രാത്രി 8 മണിയോടുകൂടി തട്ടിക്കൊണ്ടു വന്നു ഓച്ചിറയുടെ പലഭാഗങ്ങളിലും വെച്ച് മർദ്ദിക്കുകയും പണം തട്ടുകയും ചെയ്തകേസില്‍ ഒരു പ്രതി പിടിയില്‍

വലിയകുളങ്ങര ഉള്ള കെ and കെ യൂസ്ഡ് കാർ ഗ്യാരേജിൽ തടങ്കലിൽ വെക്കുകയും ടിയാൻ റെ 90000 രൂപ വിലപിടിപ്പുള്ള ഐഫോൺ ഇയാളുടെ പോക്കറ്റിലുണ്ടായിരുന്ന 8000 രൂപയും തട്ടിയെടുത്ത കേസിലെ പ്രതികളില്‍ പെട്ട കീരിക്കാട് സ്വദേശി ഷെമിമിനെ ആണ് ഓച്ചിറ പോലീസ് അറസ്റ്റ് ചെയ്തത് ബാക്കിയുള്ള മൂന്നു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി ഓച്ചിറ പോലീസ് അറിയിച്ചു

Advertisement