കൊല്ലം പ്രാദേശിക ജാലകം

Advertisement

അറുപത് വർഷം മുൻപ് ജപ്പാൻ ഉപേക്ഷിച്ച സാങ്കേതികവിദ്യയാണ് കോടികൾ മുടക്കി കേരളം വാങ്ങുന്നത്: പി.സി.വിഷ്ണുനാഥ്‌

കുണ്ടറ: അറുപത് വർഷം മുൻപ് ജപ്പാൻ ഉപേക്ഷിച്ച സാങ്കേതികവിദ്യയാണ് രണ്ട് ലക്ഷം കൊടിമുടക്കി പിണറായി സർക്കാർ വാങ്ങുന്നതെന്ന് പി.സി.വിഷ്ണുനാഥ്‌ എം.എൽ.എ പറഞ്ഞു. കെ.റെയിൽ പദ്ധതിക്കെതിരെ യു.ഡി.എഫ് കുണ്ടറ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളപുരത്ത് സംഘടിപ്പിച്ച ജനസദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫ് കുണ്ടറ നിയോജകമണ്ഡലം ചെയർമാൻ കുരിപ്പള്ളി സലിം അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ, ടി.സി.വിജയൻ, കല്ലട ഫ്രാൻസിസ്, ഷഫീക് ചന്ദനത്തോപ്പ്, അരുൺ അലക്‌സ്, കെ.ആർ.വി.സഹജൻ, ആന്റണി ജോസ്, കെ.ബാബുരാജൻ, നസിമുദീൻ ലബ്ബ, മഹേശ്വരൻ പിള്ള, ജ്യോതിർ നിവാസ്, പേരിനാട് മുരളി, ഫൈസൽ കുളപ്പാടം, ഇ. ആസാദ്, വിനോദ് കോണിൽ, വിനോദ് ജി. പിള്ള, രാജു ഡി.പണിക്കർ തുടങ്ങിയവർ സംസാരിച്ചു.

ഉമയനല്ലൂര്‍ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ആനവാല്‍പ്പിടി ചടങ്ങു നടത്തി

കൊല്ലം.ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ഉമയനല്ലൂര്‍ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ആനവാല്‍പ്പിടി ചടങ്ങു നടത്തി. ഗജവീരന്‍ തൃക്കടവൂര്‍ ശിവരാജുവാണ് ഇത്തവണയും ചടങ്ങില്‍ ഗണപതിയായത്. സുബ്രഹ്മണ്യന്റെയും ഗണപതിയുടെയും ബാല്യകാല വിനോദമെന്നു സങ്കല്‍പിച്ചു നൂറ്റാണ്ടുകളായി ഉമയനല്ലൂര്‍ ക്ഷേത്രത്തിലെ അശ്വതി ഉത്സവ ദിനത്തില്‍ നടത്തുന്ന ചടങ്ങാണ് ആനവാല്‍പ്പിടി. കഴിഞ്ഞ രണ്ടു വര്‍ഷമായി കൊവിഡിനെ തുടര്‍ന്ന് ഈ ചടങ്ങ് മാറ്റിവെച്ചിരുന്നു.

രാവിലെ മുതല്‍ തന്നെ ക്ഷേത്രാങ്കണം ഭക്തരെക്കൊണ്ടു നിറഞ്ഞു. ക്ഷേത്രത്തിനു മുന്നിലെ ആനക്കൊട്ടിലില്‍ വിശേഷാല്‍ പൂജകള്‍ക്കായി ശിവരാജുവിനൊപ്പം മറ്റു നാലു ഗജവീരന്മാരും അണിനിരന്നു. 11.45 ന് ഒപ്പമുണ്ടായിരുന്ന മറ്റു ഗജവീരന്മാരെ ക്ഷേത്ര സന്നിധിയില്‍ നിന്നു മാറ്റിയ ശേഷം ചമയങ്ങളും ചങ്ങലകളും അഴിച്ചുവെച്ചു ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് എത്തിച്ച ശിവരാജുവിന് നിവേദ്യം നല്‍കി
ക്ഷേത്രത്തിനുള്ളില്‍ നിന്നു ശംഖനാദം ഉയര്‍ന്നതോടെ ഭഗവാനെ വണങ്ങി ശിവരാജു ഗണപതിയായി ക്ഷേത്ര മൈതാനത്തേക്ക് ഒാടി. വ്രതമെടുത്ത ഭക്തര്‍ സുബ്രഹ്മണ്യന്മാരായി ആനയുടെ വാലില്‍ പിടിക്കാനായി പിന്നാലെ ഓടി. നാടിനെയാകെ ആഹ്ലാദത്തിലാക്കിയ ചടങ്ങില്‍ വന്‍ ജനാവലിയാണ് പങ്കെടുത്തത്.

സി പി ഐ ലോക്കൽ സമ്മേളനം മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു

ശാസ്താം കോട്ട : സി പി ഐ ശാസ്താം കോട്ട പടിഞ്ഞാറ് ലോക്കൽ സമ്മേളനം ചെല്ലപ്പനാചാരി നഗറിൽ മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. 
സംസ്ഥാന കൗൺസിൽ അംഗം കെ. ശിവശങ്കരൻ നായർ, ജില്ലാ കൗൺസിൽ അംഗം ബി. വിജയമ്മ, മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ അഡ്വ. സി. ജി. ഗോപു കൃഷ്ണൻ, ജി. പ്രദീപ്‌,വി. ആർ. ബാബു, ആർ. അജയൻ ,
ബി. ഹരികുമാർ, ആർ. അനീറ്റ , മണ്ഡലം കമ്മിറ്റി അംഗം കൃഷ്ണാലേഖ എന്നിവർ സംസാരിച്ചു. 


ലോക്കൽ സെക്രട്ടറി മോഹനൻ പിള്ള പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. പന്ത്രണ്ടു ബ്രാഞ്ചുകളിൽ നിന്നും പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. ഐ. നൗഷാദ് , വി. ആർ. ബീന , രാഗേഷ് എന്നിവർ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. വി. ആർ. രാജു സ്വാഗതം പറഞ്ഞു
ജി. ജയകുമാർ അനുശോചന പ്രമേയവും , സമദ്  രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. 
      പുതിയ ലോക്കൽ സെക്രട്ടറിയായി 
വി. ആർ. രാജുവിനെയും , അസി. സെക്രട്ടറിയായി ഐ. നൗഷാദിനെയും തിരഞ്ഞെടുത്തു. 

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് ലൈംഗിക
അതിക്രമം, വ്യാപാരി അറസ്റ്റിൽ

കൊല്ലം.പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് ലൈംഗിക അതിക്രമം നടത്തിയ വ്യാപാരിയെ പോക്‌സോ ആക്ട് പ്രകാരം പള്ളിത്തോട്ടം പോലീസ് അറസ്റ്റ് ചെയ്യ്തു. കൊല്ലം ജോനകപ്പുറം ഷംനാ മൻസിലിൽ നിന്നും വടക്കേവിള വില്ലേജിൽ ഗോപാലശ്ശേരി ജിവി നഗർ 10 ൽ ഇടത്തോടത്ത് കിഴക്കതിൽ താമസിക്കുന്ന ഫൈസൽ(34) ആണ് പള്ളിത്തോട്ടം പോലീസിന്റെ പിടിയിലായത്.

2021 മാർച്ച് മുതൽ 2022 മാർച്ച് വരെയുള്ള കാലയളവിൽ, ഇയാളുടെ കടയിൽ സാധനം വാങ്ങാൻ വന്ന എട്ടും പത്തും വയസ്സ് പ്രായമുള്ള പെൺകുട്ടികളുടെ ശരീര ഭാഗങ്ങളിലും കൈകളിലും കടന്നു പിടിച്ച് ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. പെൺകുട്ടികൾ വീടുകളിൽ മാതാപിതാക്കളോട് വിവരം പറയുകയും തുടർന്ന് പള്ളിത്തോട്ടം പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കുകയും ചെയ്യ്തതിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്യ്ത കേസിലാണ് പ്രതി പിടിയിലായത്.

പള്ളിത്തോട്ടം ഇൻസ്‌പെക്ടർ ഫയാസിന്റെ നേതൃത്വത്തിൽ എസ്‌ഐ മാരായ സൂഖേഷ്, അനിൽബേസിൽ, മാത്യു, എഎസ്‌ഐ ശ്രീകുമാർ എസ്‌സിപിഓ ഷീജ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കൊടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്യ്തു.

തൊഴിൽദിനങ്ങൾ പൂർത്തീകരിച്ച തൊഴിലാളികൾക്ക് സ്നേഹ സമ്മാനവുമായി പഞ്ചായത്ത് മെമ്പർ

ശാസ്താംകോട്ട : മഹാത്മാഗാന്ധി ഗ്രാമീണ ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിൽ നൂറുദിനം തൊഴിൽ പൂർത്തീകരിച്ച തൊഴിലുറപ്പ് തൊഴിലാളികളെ ഗ്രാമ പഞ്ചായത്ത് മെമ്പർ ഷീബാ സിജുവിന്റെ നേതൃത്വത്തിൽ ആദരിച്ചു. നൂറിലധികം തൊഴിലാളികൾക്കാണ് വസ്ത്രങ്ങളും സമ്മാനങ്ങളും നൽകി ഗ്രാമപഞ്ചായത്തംഗം മാതൃകയായത്.

വാർഡിൽ നടന്ന
തൊഴിലാളി സംഗമം കോവൂർ കുഞ്ഞുമോൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്തംഗം ഷീജാ സിജു അധ്യക്ഷത വഹിച്ചു.മുൻ ഗ്രാമപഞ്ചായത്ത് അംഗം സിജു കോശി വൈദ്യൻ,ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ വൈ.ഷാജഹാൻ,രാജി രാമചന്ദ്രൻ,പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ലാലി ബാബു,രാധിക ഓമനക്കുട്ടൻ,അജി ശ്രീക്കുട്ടൻ,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ പത്രോസ്,യേശുദാസൻ,ഗണേഷ് കുമാർ,ജോൺസൺ വൈദ്യൻ തുടങ്ങിയവർ സംസാരിച്ചു.മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിൽ വികസന – സേവന മേഖലകളിൽ ഏറ്റവും കൂടുതൽ ഫണ്ട് ചിലവഴിച്ചത് ഈ വാർഡിൽ ആയിരുന്നു.

യുവാവിനെ ആക്രമിച്ച് മാരകമായി പരിക്കേൽപ്പിച്ച കേസ്സിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു

യുവാവിനെ ഉപദ്രവിച്ച് മാരകമായി പരിക്കേൽപ്പിച്ച കേസ്സിൽ ഒരാളെ ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്യ്തു. ഇരവിപുരം തട്ടാമല മൈകി നഗർ-15 കടറ്റം പള്ളി വീട്ടിൽ സെയ്ദലി (22) ആണ് ഇരവിപുരം പോലീസിന്റെ പിടിയിൽ ആയത്. കഴിഞ്ഞ 23.03.2022 വൈകിട്ട് ജോലി കഴിഞ്ഞ് ബൈക്കിൽ വരികയായിരുന്ന തെക്കേവിള വില്ലേജിൽ ലക്ഷ്മി നഗർ-35 ദിലീപ് ഭവനിൽ ഗോകുൽ വിജയകുമാറിനെ സെയ്ദലിയും കൂടെ ഉണ്ടായിരുന്ന രണ്ടു പേരും ചേർന്ന് തടഞ്ഞ് നിർത്തി ചവിട്ടി താഴെയിടുകയും, ചവിട്ടിയും ഇടിച്ചും ദേഹോപദ്രവം ഏൽപ്പിച്ചും പരിക്കേൽപ്പിക്കുകയും ചെയ്യ്തു. സെയ്ദലി താക്കോല്‍ ഉപയോഗിച്ച് ഇടിച്ചതിനാല്‍ ഗോകുല്‍ വിജയകുമാറിന്‍റെ അസ്തിക്ക് പൊട്ടൽ ഉണ്ടായി. 

ഗോകുൽ വിജയകുമാറിന്റെ പരാതിയിൽ ഇരവിപുരം പോലീസ് രജിസ്റ്റർ ചെയ്യ്ത കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്. പ്രതി സെയ്ദലി ഇരവിപുരം പോലീസ് സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുണ്ട്. സംഭവ ശേഷം മുങ്ങിയ പ്രതി തിരികെ നാട്ടിൽ എത്തിയതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ വീട്ടിൽ നിന്നും പിടികൂടിയത്. ഇരവിപുരം ഇൻസ്‌പെക്ടർ വി വി അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്‌ഐ അരുൺഷാ, ജയേഷ്, എഎസ്‌ഐ ഷാജി സിപിഓ മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്യ്തു.