ചവറ.കാര്‍ പറന്നു വരുന്നത് കണ്ടിട്ടുണ്ടോ. എന്നാല്‍ ചവറയില്‍ ഇന്ന് ആ കാഴ്ച കണ്ടു. ദേശീയ പാതയിലൂടെ ഒരു കാര്‍ പറന്നുവന്ന് സ്ഥലത്ത് പാര്‍ക്കു ചെയ്തിരുന്ന പിക് അപ് വാനിന്റെ മുകളില്‍ വിശ്രമിക്കുന്ന ഞെട്ടിക്കുന്ന കാഴ്ചയാണ് പലരും കണ്ടത്.
ദേശീയ പാത 66 ലൂടെ കൊല്ലം ഭാഗത്തേക്ക് വന്നകാര്‍ ആണ് പറക്കുംതളിക പോലെ വലതുഭാഗത്തേക്കുപാളി തലകീഴായി മറിഞ്ഞ് പിന്നെ നേരെ ലാന്‍ഡ് ചെയ്തത്. തലനാരിഴക്കാണ് രണ്ട് ഇരുചക്രവാഹനങ്ങളിലെ യാത്രക്കാര്‍ രക്ഷപ്പട്ടെത്. കാര്‍ വീണ ഭാഗത്ത് ഒരു കടയിലേക്ക് കയറാന്‍ വന്ന ആള്‍ സ്‌കൂട്ടറുമായി മാറി സെക്കന്‍ഡുകള്‍ക്ക് അകമാണ് അപകടം.
കാര്‍ വലത്തേക്കു വന്നപ്പോള്‍ ഒരു ബൈക്കു യാത്രക്കാരന്‍ തന്റെ വലതുഭാഗത്തേക്കുമാറി മറുവശത്തേക്ക് പാഞ്ഞുപോകുന്നുണ്ട്. നിമിഷാര്‍ധത്തിലാണ് ഇവരൊക്കെ രക്ഷപ്പെട്ടത്.
എന്തായാലും ആളുകള്‍ ഓടിക്കൂടിയപ്പോള്‍ കാര്‍ യാത്രക്കാര്‍ക്കും ഒന്നും സംഭവിച്ചിട്ടില്ല. ഓടിച്ച ആള്‍ ഉറങ്ങിപ്പോയതാണേ്രത കാരണം. എന്തായാലും സിസിടിവിയില്‍ കാഴ്ച തെളിഞ്ഞു കിട്ടിയതിനാലാണ് സംഭവിച്ചതിന്റെ ഗൗരവം പലരും മനസിലാക്കുന്നത്.
