കൊല്ലം. കൂടുതൽ മാർക്ക് കിട്ടാനായാണ് ഇന്ന് മാതാപിതാക്കൾ കുട്ടികളെ സ്കൂളിൽ ചേർക്കുന്നതെന്ന് കവി പ്രൊഫ. വി മധുസൂദനൻ നായർ. കുട്ടികളെ ഹൈടെക് പൗരന്മാരായി വളർത്തുക എന്നതാണ് രക്ഷിതാക്കളുടെ ലക്ഷ്യം. നാട്ടു നന്മകൾ നഷ്ടമായിരിക്കുന്നു. എന്നാല്‍ ഗ്രാമീണ മുദ്രകളാണ് ചവറ കെ എസ് പിള്ളയുടെ കവിതകളുടെ തിളക്കം. അദ്ദേഹം പറഞ്ഞു.
സങ്കീർത്തനം സാംസ്കാരികവേദി സംഘടിപ്പിച്ച കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്കാരം ലഭിച്ച കവി ചവറ കെ എസ് പിള്ളയ്ക്കുള്ള ആദരവ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡൻറ് എം. എം. അൻസാരി അധ്യക്ഷനായിരുന്നു. സെക്രട്ടറി ആശ്രാമം ഭാസി, ബി. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു