ശൂരനാട് ഇരവിച്ചിറയിൽ മദ്യപിച്ചെത്തിയ ഗൃഹനാഥൻ വീട് തീവെച്ച് നശിപ്പിച്ചു , പ്രതി ഒളിവിൽ

Advertisement

ശാസ്താംകോട്ട:ഇരവിച്ചിറയിൽ മദ്യപിച്ചെത്തിയ ഗൃഹനാഥൻ വീട് തീവെച്ച് നശിപ്പിച്ചു..ശൂരനാട് തെക്ക് ഇരവിച്ചിറ നടുവിൽ ലിപിൻ ഭവനിൽ മുരളിയാണ് സ്വന്തം വീടിന് തീ കൊളുത്തിയത്.സംഭവത്തിനു ശേഷം
ഇയ്യാൾ ഒളിവിലാണെന്ന് ശൂരനാട് പോലീസ് അറിയിച്ചു.ഇന്ന് വൈകിട്ടോടെയാണ് സംഭവം.മരം കയറ്റ തൊഴിലാളിയായ മുരളി സ്ഥിരം മദ്യപാനിയാണ്.മദ്യപിച്ച് വീട്ടിലെത്തിയ
ശേഷം ഇയ്യാൾ ഭാര്യയെയും മക്കളെയും ഉപദ്രവിക്കുന്നതും വീട്ടുപകരണങ്ങൾ തല്ലിതകർക്കുന്നതും പതിവാണ്.

പലകയും ഓലയും കൊണ്ട് നിർമ്മിച്ചതാണ് വീട്.വീടിന് തീവയ്ക്കുമ്പോൾ ഭാര്യയും മക്കളും വീട്ടിൽ ഉണ്ടായിരുന്നില്ല.അയൽക്കാർ ഓടിയെത്തിയാണ് ഗ്യാസ് സിലിണ്ടർ അടക്കമുള്ളവ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്.വീട് പൂർണമായും കത്തിനശിച്ചു. ശാസ്താംകോട്ട ഫയർഫോഴ്സും ശൂരനാട് പോലീസും ചേർന്ന് ഏറെ സാഹസപ്പെട്ടാണ് തീയണച്ചത്.

Advertisement