ഏറോമോഡലിങ് സമ്മർക്യാമ്പ് ശാസ്താംകോട്ടയില്‍

Advertisement

ശാസ്താംകോട്ട : ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളും ഏറോസ്പേസും സംയുക്തമായി ചേർന്ന് കേരളത്തിൽ ആദ്യമായി ഏറോമോഡലിങ് &റോക്കറ്ററി ക്യാമ്പ് സംഘടിപ്പിക്കും.
ഏപ്രിൽ 11,12,13 എന്നീ തീയതികളിലായി നടത്തപ്പെടുന്ന ക്യാമ്പിൽ
അഞ്ചാം ക്ലാസ്സു മുതൽ പതിനൊന്നാം ക്ലാസ്സുവരെ യുള്ള വിദ്യാർത്ഥികളിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന അൻപതുപേർക്കാണ് പങ്കെടുക്കുവാനുള്ള സുവർണ്ണാവസരം ലഭിക്കുന്നത്.


ഡോ. എം.ആർ.കെ. മേനോന്റെ (ഇന്റർനാഷണൽ ട്രെയിനർ, ഏറോസ്പേസ് )നേതൃത്വത്തിൽ
ഏറോസ്പേസിനെ കുറിച്ചുള്ള
വിശദമായ സാങ്കേതിക പഠനത്തോടൊപ്പം നിരവധി മത്സരങ്ങളും ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രെഷനുമായി താഴെ കാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.(8078915039. അരുൺ )

Advertisement