പത്തനാപുരം താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ അനുഭവപ്പെട്ട ഭൂചലനം ഗൗരവത്തോടെ കാണണം

Advertisement

കൊല്ലം. പത്തനാപുരം താലൂക്കിൽ പട്ടാഴി, പിറവന്തൂർ , തലവൂർ , വിളക്കുടി ഭാഗങ്ങളിൽ ഇന്നലെ രാത്രി 11.30 മുതൽ 11.40 വരെ വലിയ ശബ്ദത്തോടെ അനുഭവപ്പെട്ട ഭൂചലനം വളരെ ഗൗരവത്തോടെ സർക്കാർ കാണണമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. സൈനുദീൻ പട്ടാഴി ആവശ്യപ്പെട്ടു. 20 മുതൽ 40 സെക്കന്റു വരെ ഈ പ്രതിഭാസം വിവിധ സ്ഥലങ്ങളിൽ അനുഭവപ്പെട്ടു. പട്ടാഴി അടക്കമുള്ള വിവിധ സ്ഥലങ്ങളിൽ നടക്കുന്ന അശാസ്ത്രീയ പാറഖനനമാണ് ഇതിൻ്റെ പ്രധാന കാരണം.

പട്ടാഴിയേയും പ്രാന്തപ്രദേശങ്ങളേയും നിലനിർത്തുന്നത് ഇവിടെയുള്ള പാറക്കൂട്ടങ്ങളും മലകളുമാണ്. വൻതോതിലുള്ള ഖനനങ്ങൾ നിമിത്തം പറകളും മലകളും അപ്രത്യക്ഷമാകുവാൻ തുടങ്ങി . പത്തനാപുരം താലൂക്കിലെ വിവിധ പ്രദേശങ്ങളിലും ഭൂമിയുടെ സന്തുലിതാവസ്ഥ തകർന്നിട്ടുണ്ട്. അശാസ്ത്രീയ പാറഖനനം മലയിടിച്ചുള്ള മണ്ണ് ഖനനം അശാസ്ത്രീയമായ ‘ മണൽ ഖനനം എന്നിവ എത്രയും പെട്ടെന്ന് അവസാനിപ്പിക്കുവാൻ സർക്കാർ ഇടപെടണം ,ഡോ. സൈനുദീൻ പട്ടാഴി പറഞ്ഞു,

Advertisement