ഓച്ചിറയില്‍ നിരോധിത മയക്കുമരുന്നുമായി യുവാവ് പിടിയിലായി

Advertisement

ഓച്ചിറ. നിരോധിത മയക്കുമരുന്നായ എംഡിഎംഎ യുമായി യുവാവ് പിടിയിലായി
കൊല്ലം ജില്ലാ പോലീസ് മേധാവിടി. നാരായണന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് കൊല്ലം സിറ്റി ഡാൻ സാഫ് ടീം ഓച്ചിറ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഓച്ചിറ ,വരവിള,കൊല്ലന്റഴികത്ത് കിഴക്കതിൽ, അൽ അമീൻ(22) ബാoഗ്ലൂരിൽ നിന്നും വരുന്ന സമയത്ത് ഓച്ചിറഭാഗത്ത് വച്ച് ഹൈവേയിൽ ബസ്സിറങ്ങി പോകുന്ന സമയത്താണ്,11.920gm MDMA യും100gm ഗഞ്ചാവും പിടികൂടുന്നത്.

പിടിച്ചെടുത്ത MDMA യ്ക്ക് രണ്ട് ലക്ഷം രൂപയ്ക്ക് മുകളിൽ വില വരും. അവിടെ ഗ്രാമിന് തുച്ഛമായ വിലയ്ക്ക് വാങ്ങി ഇവിടെയുള്ള ചെറുകിട കച്ചവടക്കാർക്ക് മില്ലിഗ്രാമിന് 2500മുതൽ 3000 രൂപയ്ക്ക് കൊടുക്കുന്നത് കച്ച വടത്തിൽ ഉള്ള ലാഭമാണ് മാസത്തിൽ രണ്ടും മൂന്നും പ്രാവശ്യം പോയി കൊണ്ടുവന്ന് വിൽക്കുന്നത്.

ആർക്കും സംശയം ഉണ്ടാകാതിരിക്കാൻ ജീൻസിൽ തയ്യൽ ഇളക്കി അതിനകത്ത് ഒളിപ്പിച്ച നിലയിൽ ആയിരുന്നു, ഈസ്റ്റർ, ബക്രിദ് തുടങ്ങിയ ആഘോഷങ്ങൾക്ക് വേണ്ടി കൊണ്ടുവന്നതാണ് . കൊല്ലം സിറ്റി DANSAF ടീം ലഹരി കടത്തുന്നവരെ നിരീക്ഷിച്ച് വരുക ആയിരുന്നു
Anti narcotic Dysp സോണി ഉമ്മൻ കോശി,Special Branch Acp അശോക കുമാർ,CI വിനോദ്,SI മാരായ ജയകുമാർ നിയാസ്, Asi സന്തോഷ്, ഡാൻ സാഫ് ടീം ബൈജു ജെറോം, സജു, സീനു, മനു , രിപു, രതീഷ്, ലിനു എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Advertisement