കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

Advertisement

കുന്നത്തൂർ:കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ വെൽഡിംഗ് തൊഴിലാളിയായ യുവാവ് മുങ്ങിമരിച്ചു.കുന്നത്തൂർ തോട്ടത്തുംമുറി കുളക്കിൽ വീട്ടിൽ ഭാർഗവി അമ്മയുടെ ഏക മകൻ രതീഷ് (34) ആണ് മരിച്ചത്.ഇന്ന് രാവിലെ വീടിനോട് ചേർന്നുള്ള കല്ലടയാറ്റിലെ കുളികടവിലാണ് സംഭവം.

ശാസ്താംകോട്ടയിൽ നിന്നും പോലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ രാവിലെ 10.50 ഓടെയാണ് മൃതദേഹം കരയ്ക്കെത്തിച്ചത്.മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.അവിവാഹിതനായ രതീഷ് കുന്നത്തൂർ ആറ്റുകടവ് ജംഗ്ഷനിൽ വെൽഡിങ് വർക്ക്ഷോപ്പ് നടത്തിവരികയായിരുന്നു.
അവിവാഹിതനാണ്.അതിനിടെ രതീഷിന്റെ മരണം ആത്മഹത്യയാണെന്ന സംശയവും ഉയർന്നിട്ടുണ്ട്.

Advertisement