ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

Advertisement

കുന്നത്തൂർ: ഒരാഴ്ച മുമ്പ് ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു.കുന്നത്തൂർ നെടിയവിള ചിറവിളമ്പത്ത് പരേതനായ രാഘവൻ ആചാരിയുടെ ഭാര്യ ലക്ഷ്മിക്കുട്ടി (72) ആണ് മരിച്ചത്. മാർച്ച് 30 ന് വൈകിട്ട് 3.30 ഓടെ വീടിനു സമീപം വച്ചായിരുന്നു അപകടം.റോഡരികിലൂടെ നടന്നു പോകുകയായിരുന്ന ലക്ഷ്മിക്കുട്ടിയെ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ഉടൻ തന്നെ ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ചികിത്സയിലിരിക്കേ വ്യാഴാഴ്ച രാത്രി 8.45 ഓടെയാണ് മരണം സംഭവിച്ചത്.അനന്തര നടപടികൾക്കു ശേഷം ഇന്ന് വൈകിട്ടോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്ക്കരിക്കും.

Advertisement