ചവറ. വികാസ് കലാ സാംസ്കാരിക സമിതിയുടെ 38 ആം വാർഷികാഘോഷ പരിപാടികൾ ഏപ്രിൽ 9, 10 തീയതികളിൽ ചവറ വികാസ് ആഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നു.
9 നു ശനിയാഴ്ച വൈകിട്ട് 5നു കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവന പുരസ്കാരം ലഭിച്ച കവിയും ബാലസാഹിത്യകാരനും പത്രാധിപരുമായ ചവറ കെ.എസ്. പിള്ളയെ ആദരിക്കും. ഡോ.സുജിത് വിജയൻ പിള്ള എം.എൽ എ, പ്രൊഫ.വി.മധുസൂദനൻ നായർ, ബി.മുരളി കൃഷ്ണൻ, വി.വിജയകുമാർ, ആശ്രാമം ഭാസി തുടങ്ങിയവർ പങ്കെടുക്കും.10 ഞായറാഴ്ച വൈകിട്ട് 5.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ, കഥാകൃത്ത് വി.ആർ.സുധീഷ്, കഥാകാരനും നോവലിസ്റ്റുമായ ജി.ആർ.ഇന്ദുഗോപൻ എന്നിവർ പങ്കെടുക്കും.
വിവിധ രംഗങ്ങളിൽ പ്രശസ്ത വിജയം നേടിയവരെയും സമ്മേളനത്തിൽ അനുമോദിക്കും.ജനുവരിയിൽ നടക്കേണ്ട വാർഷികാഘോഷ പരിപാടികൾ കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവെയ്ക്കുകയായിരുന്നു. അനുബന്ധ സംഘടനകളായ വികാസ് ലൈബ്രറി, വനിതാ വേദി, ബാലവേദി എന്നിവയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ജോസ് ഫൗണ്ടേഷനും വികാസിനൊപ്പമുണ്ട്.
ചവറ ഗ്രാമ പഞ്ചായത്തിലെ പാലിയേറ്റിവ് ചികിത്സയിൽ കഴിയുന്ന മുഴുവൻ കാൻസർ രോഗികളെയും കണ്ടെത്തി ആവശ്യമായ മരുന്ന്, പോഷകാഹാരം, വസ്ത്രം തുടങ്ങിയവ രണ്ട് മാസത്തിലൊരിക്കൽ വീടുകളിലെത്തിക്കും കൃത്യതയോടെ പാലിയേറ്റീവ് സഹായങ്ങൾ മുടക്കമില്ലാതെ നടന്നു വരുകയാണ് എന്ന് വികാസ് പ്രവര്‍ത്തകര്‍ പറഞ്ഞു.