ഹയർ സെക്കൻഡറി മൂല്യ നിർണയ പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കണം എൻ ടി യു

Advertisement

കൊല്ലം:ഹയർ സെക്കൻഡറി മൂല്യ നിർണയത്തിലെ പുതിയപരിഷ്കരണം യുക്തിരഹിതം എന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് കൊല്ലം ജില്ലാ സമിതി.ചോദ്യങ്ങളുടെ എണ്ണം കൂട്ടുകയും ഒപ്പം മൂല്യനിർണയം നടത്തേണ്ട പേപ്പറുകളുടെ എണ്ണവും കൂട്ടി ഉള്ള പരിഷ്കരണം അശാസ്ത്രീയമെന്ന് ജില്ലാസമിതി ആരോപിച്ചു.

കോവിഡ് കാലത്തിന് മുൻപു വരെ ഉണ്ടായിരുന്ന മൂല്യനിർണയത്തിന് പതിമൂന്ന് പേപ്പർ നോക്കേണ്ടിയിരുന്ന, അത്രയുംസമയം കൊണ്ട്, പതിനേഴ് പേപ്പർ നോക്കണമെന്ന പരിഷ്കാരം ഈ വർഷത്തെ മൂല്യനിർണയത്തെ ദോഷകരമായി ബാധിക്കുമെന്ന് അധ്യാപകർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകളിൽ നിന്ന് വ്യത്യസ്തമായി അൻപത് ശതമാനം ചോദ്യങ്ങൾ കൂടുതൽ ഉണ്ടാവുകയുംഈ മുഴുവൻ ചോദ്യങ്ങളും മൂല്യനിർണയം നടത്തി ഓരോ പാർട്ട്‌ ലെയും ചോദ്യങ്ങളുടെ സ്കോറുകൾ പോസ്റ്റ് ചെയ്ത് അത് പരമാവധി സ്കോറുകൾക്കു പരിമിതപ്പെടുത്തി, പതിമൂന്ന് പേപ്പർ തന്നെ നോക്കി തീർക്കാൻ മൂന്നു മണിക്കൂറിലധികം സമയം വേണ്ടിവരും.
ഈ അവസരത്തിൽ പേപ്പറുകളുടെ എണ്ണം പതിനേഴ് ആക്കിയാൽ മൂല്യനിർണയ മാനദണ്ഡങ്ങൾ പാലിക്കുന്ന അധ്യാപകർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും.

വളരെ ചെറിയ, വ്യക്‌ത്യാധിഷ്ഠിതമായി വരുന്ന വ്യത്യാസങ്ങൾക്ക് പോലും കടുത്ത ശിക്ഷാനടപടികൾ എടുക്കുന്ന ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് ഇത്തരംഅശാസ്ത്രീയമായ പരിഷ്കാരം നടപ്പാക്കുന്നത് അധ്യാപക സമൂഹത്തിന് ആകമാനം കടുത്ത വെല്ലുവിളിയാണ്

   അനുവദിച്ചിരിക്കുന്ന സമയ പരിധിക്കുള്ളിൽ നിന്ന് ഇത്രയും പേപ്പർ മൂല്യനിർണയം നടത്തണം എന്ന നിബന്ധന മൂല്യനിർണയത്തിൽ അപാകതകൾ കൂട്ടാനാണ് കാരണമാകുക .

ചോദ്യമാതൃക ഇതായിരിക്കെ മൂല്യനിർണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം പതിമൂന്ന് തന്നെയായി നിജപ്പെടുത്താൻ വകുപ്പ് തയ്യാറാകണം.

ജില്ല പ്രസിഡന്റ് പാറം കോട് ബിജു അദ്ധ്യക്ഷത വഹിച്ചു . സംസ്ഥാന സമിതി അംഗം ആർ.ജയകൃഷ്ണൻ
ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി എസ്. കെ.ദിലീപ് കുമാർ ജില്ല സെക്രട്ടറിമാരായ ആർ. ഹരികൃഷ്ണൻ ,എം.ജയപ്രകാശ് , വനിത വിഭാഗം കൺവീനർ ധനലക്ഷ്മി വിരിയറഴികത്ത് , സെക്കന്ററി വിഭാഗം കൺവീനർ എസ്.കെ. ദീപുകുമാർ , പ്രൈമറി വിഭാഗം കൺവീനർ എസ്.കെ. സുനീഷ് , എസ്. ദിവ്യ , ആനയടി രാകേഷ്‌ രാഹുൽ ആർ. എന്നിവർ സംസാരിച്ചു

Advertisement

1 COMMENT

Comments are closed.