നിരവധി ഇരുചക്രവാഹനങ്ങൾ മോഷ്ടിച്ച യുവാക്കൾ പോലീസ് പിടിയിലായി
കരുനാഗപ്പളളിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ബെക്കുകളും സ്ക്കൂട്ടറുകളും മോഷ്ടിച്ച യുവാക്കളെ പോലീസ് പിടികൂടി. കരുനാഗപ്പളളി മരുതെക്ക് കുളക്കട പുത്തൻ വീട്ടിൽ മുനീർ (19), മരു. തെക്ക് ആലുംകടവ് മഹേശ്വരി ഭവനിൽ ഗൗതം (18) എന്നിവരാണ് പോലീസ് പിടിയിലായത്. കരുനാഗപ്പളളി മാർക്കറ്റ് റോഡിലെ ഇലക്ട്രിക്കൽ കടയുടെ മുന്നിൽ പാർക്ക് ചെയ്തിരുന്ന ഫാസിനോ സ്ക്കൂട്ടർ ഇവർ മോഷ്ടിച്ചു.
മോഷ്ടാക്കളുടെ ദൃശ്യങ്ങൾ കടയിലെ സി.സി.ടി,വിയിൽ പതിഞ്ഞിരുന്നു. തുടർന്ന് ഇൗ സ്ക്കൂട്ടർ ഉപയോഗിച്ച് ഇവർ കരുനാഗപ്പളളി ആലുംമ്മൂട് ജംഗ്ഷന് സമീപം നിന്ന യുവാവിന്റെ കെവശമിരുന്ന വിലപിടിച്ച മൊബെൽ ഫോൺ തട്ടിപ്പറ്റിച്ചു. മൊബെൽ ഫോണിലെ സിഗ്നലുകൾ പിന്തുടർന്ന് പോലീസ് ഇവരെ കണ്ടെത്തുകയായിരുന്നു. ഇവരിൽ നിന്നും മോഷണം പോയ സ്ക്കൂട്ടറും ഫോണും പോലീസ് കണ്ടെത്തി.
തുടർന്ന് കരുനാഗപ്പളളി പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ മുൻപ് മോഷ്ടിച്ച ബെക്കുകളെ സംബന്ധിച്ചും ഇവർ പോലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. വിവിധ സ്ഥലങ്ങളിൽ നിന്നും ബെക്കുകൾ കണ്ടെത്തി. കരുനാഗപ്പളളി ഇൻസ്പെക്ടർ ജി. ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്സ്.ഐ അലോഷ്യസ് അലക്സാണ്ടർ എ.എസ്സ്.ഐ മാരായ ഷാജിമോൻ, നന്ദകുമാർ, നിസാമുദ്ദീൻ സി.പി.ഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. ഇവരെ റിമാന്റ് ചെയ്തു.
സാരഥി സാംസ്ക്കാരിക സമിതി വാർഷികം
ശാസ്താംകോട്ട : മുതുപിലാക്കാട് ഊക്കൻമുക്ക് സാരഥി സാംസ്ക്കാരിക സമിതിയുടെ വാർഷികാഘോഷങ്ങളുടെ ഭാഗമായി നേത്ര പരിശോധന നടത്തിയവർക്കുള്ള കണ്ണട വിതരണം, കലാകാരൻമാരെ ആദരിക്കൽ, ഭക്ഷ്യധാന്യക്കിറ്റ് വിതരണം എന്നിവ സംഘടിപ്പിച്ചു.പൊതുസമ്മേളനം ആർവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ ഉദ്ഘാടനം ചെയ്തു.
ഷിബു മുതുപിലാക്കാട് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഡോ.പി.കെ ഗോപൻ കണ്ണട വിതരണം നടത്തി.രാജീവ് രാജധാനി കലാകാരൻമാരെ ആദരിച്ചു.ഗ്രാമ പഞ്ചായത്തംഗങ്ങളായ ശ്രീനാഥ്.ആർ.പിള്ള,ഉഷാകുമാരി എന്നിവർ ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തു.മണിക്കുട്ടൻ,അജയകുമാർ എന്നിവർ സംസാരിച്ചു.
തിരയിൽ പെട്ട യുവതിയെ ലൈഫ് ഗാർഡുകൾ രക്ഷപെടുത്തി.
കരുനാഗപ്പള്ളി . അഴീക്കൽ ബീച്ചിൽ തിരയിൽപ്പെട്ട യുവതിയെ രക്ഷപെടുത്തി. ശനിയാഴ്ച വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. ചെട്ടികുളങ്ങരയിൽ നിന്നു വന്ന യുവതിയാണ് അപകടത്തിൽ പെട്ടത്. ഈ സമയം ഇവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ലൈഫ് ഗാർഡ് അമ്പിളിയാണ് യുവതി തിരയിൽ അകപ്പെട്ടത് കണ്ടത്.ഉടൻ തന്നെ രക്ഷപെടുത്തി കരയിലേക്ക് എത്തിക്കുകയായിരുന്നു.
തുടർന്ന് സ്ഥലത്തുണ്ടായിരുന്ന ഉണ്ടായിരുന്ന ലൈഫ് ഗാർഡ് ഡോൾഫിൻ രതീഷ് ഓച്ചിറ പോലീസിൽ വിവരം അറിയിച്ചു. വ്ലോഗർ കടൽമച്ചാൻ വിഷ്ണു ഉടൻ വാഹനവുമായി എത്തി ലൈഫ് ഗാർഡുകളുടെ സഹായത്തോടെ യുവതിയെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.ദിവസവും നിരവധി ആളുകളാണ് അഴീക്കൽ ബീച്ച് സന്ദർശിക്കുന്നതിനായി എത്തുന്നത്. ഇവിടെ പോലീസ് എയ്ഡ് പോസ്റ്റ് , ആംബുലൻസ് എന്നിവ ഇവിടെ ലഭ്യമാക്കണമെന്ന ആവശ്യവും ശക്തമാണ്
കിടപ്രത്ത് വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് ജീവനക്കാരൻ തെറിച്ചു വീണു
ശാസ്താംകോട്ട. വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണിക്കിടെ ജീവനക്കാരനായ കിഴക്കേ കല്ലട സ്വദേശി യേശുദാസ് (32) ഷോക്കേറ്റ് തെറിച്ചു വീണു.ഇയ്യാളെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെയോടെ മൺട്രോതുരുത്തിന്റെ ഭാഗമായ കിടപ്രത്താണ് സംഭവം.വൈദ്യുതി ലൈനിൽ ജോലി ചെയ്യുന്നതിനിടെ അബദ്ധത്തിൽ ആരോ ഫ്യൂസ് കുത്തിയതാണ് അപകട കാരണം എന്നാണ് അറിയുന്നത്.
എക്സട്രീം ഫൈറ്റ് ക്ളബ് ഉദ്ഘാടനം ചെയ്തു
മൈനാഗപ്പള്ളി. പെട്രോൾ പമ്പിന് സമീപം ആരംഭിച്ച എക്സട്രീം ഫൈറ്റ് ക്ളബ് ഉദ്ഘാടനം മുന്‍ ഡിജിപി ഋഷിരാജ് സിംങ് ഐപിഎസ് നിര്‍വഹിച്ചു. കൊല്ലം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അഡ്വ: അനിൽ.എസ്. കല്ലേലിഭാഗം അധ്യക്ഷത വഹിച്ചു.
പ്രിയകുമാർ(മാനേജിങ് ഡയറക്ടർ & പ്രിൻസിപ്പാൾ അക്ഷര കോളേജ്, മൈനാഗപ്പള്ളി ) സ്വാഗതം പറഞ്ഞു.
കരാത്തെ മാസ്റ്റേഴ്സ് ക്യോഷി :ആർ. ഗോപകുമാർ, റെൻഷി: ബി.അജയകുമാർ, സെൻസായി:മധുസൂദനൻ നായർ എന്നിവരെ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഡോ.പി:കെ. ഗോപൻ ആദരിച്ചു.
പ്രതിഭകൾ കെ. സി.ലേഖ (ധ്യാനചന്ദ് അവാർഡ് 2021, ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻ-2006)
അശ്വതി (ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ് ബ്രോൺസ് മെഡൽ-2005)ശ്രീ.രതീഷ്. (ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്-2022)അമീൻ (ക്രിക്കറ്റ് ) എന്നിവരെ മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് .പി.എം. സെയ്ദ് ആദരിച്ചു.
ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് , അഡ്വ :അൻസർ ഷാഫി ,അഡ്വ :തോമസ് വൈദ്യൻ പ്രസിഡന്റ് വേണാട് ടൂറിസം, ശാസ്താംകോട്ട ),ഉല്ലാസ്.കോവൂർ (കേന്ദ്ര ഫോക് ലോർ ഫെല്ലോഷിപ് ജേതാവ് ),രാജി.പ്രസാദ് (ആൾ ഇന്ത്യ ഫിലിം സെൻസർ ബോർഡ് അംഗം ), എച്ച്.മുഹമ്മദ് ഖാൻ(സർക്കിൾ ഇൻസ്‌പെക്ടർ ഓഫ് പോലീസ്, ജില്ലാ സൈബർ സെൽ ),ബിജു മൈനാഗപ്പള്ളി,(കുന്നത്തൂർ താലൂക്ക് വികസന കമ്മിറ്റി അംഗം),ജോസ്.മത്തായി (സാമൂഹിക പ്രവർത്തകൻ ),ആർ.മദനമോഹനൻ (പ്രസിഡന്റ് കവിത ലൈബ്രറി ),ശ്രീ.എം.കെ.രാജു എന്നിവർ ആശംസാ പ്രസംഗം നടത്തി.
ഭരണിക്കാവിൽ ഗ്ലോബൽ വിഷൻ എഡ്യൂക്കേഷൻ കൺസൾട്ടൻസി പ്രവർത്തനം ആരംഭിച്ചു
ശാസ്താംകോട്ട: കഴിഞ്ഞ പത്ത് വർഷമായി ഉന്നത വിദ്യാഭ്യാസരംഗത്ത് പ്രവർത്തിച്ചു വരുന്ന ഗ്ലോബൽ വിഷൻ കൺസൾട്ടൻസി ഫോർ ഹയർ എഡ്യൂക്കേഷൻ ആന്റ് കരിയർ ഗൈഡൻസിന്റെ പുതിയ ഓഫീസ് ഭരണിക്കാവിൽ പ്രവർത്തനം ആരംഭിച്ചു. ആർ വൈ എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ ഉദ്ഘാടനം നിർവ്വഹിച്ചു.
ബിജു കൃഷ്ണൻ പാസ്റ്റർ, ദിനേശ് ബാബു, ശുഹൈൽ അൻസാരി, മഹേഷ് മണികണ്ഠൻ, ശ്യാം പള്ളിശേരിക്കൽ, സിബിൻ തേവലക്കര, ദുലാരി, റിയാസ് പറമ്പിൽ, ഷഫീഖ് മൈനാഗപ്പള്ളി, സുബീഷ്, രാജേഷ്, സ്റ്റാൻലി അലക്സ് തുടങ്ങിയവർ പങ്കെടുത്തു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭരണിക്കാവ് യൂണിറ്റ് വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു
ഭരണിക്കാവ്. കടുത്ത പ്രതിസന്ധിയും വ്യാപാര മാന്ദ്യവും നേരിടുന്ന വ്യാപാര മേഖലയെ സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും
ടെസ്റ്റ് പർച്ചേഴ്സിൻ്റെ പേരിൽ വ്യാപാരികളെ ദ്രോഹിക്കുന്ന നടപടികൾ അവസാനിപ്പിക്കണമെന്നും വാഷിക പൊതു യോഗം ആവശ്യപ്പെട്ടു.
സമ്മേളനം ജില്ലാ പ്രസിഡൻ്റ് എസ്.ദേവരാജൻ ഉദ്ഘാടനം ചെയ്തു .
യൂണിറ്റ് പ്രസിഡൻറ് ഷാലിമാർ മുഹമദുകുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി ജി.ഗോപകുമാർ മുഖ്യ പ്രഭാഷണം നടത്തി.
യൂണിറ്റ് ജനറൽ സെക്രട്ടറി എ.കെ.ഷാജഹാൻ,
മേഖല ജനറൽ സെക്രട്ടറി എ.നിസ്സാം ,പി.എൻ.ഉണ്ണികൃഷ്ണൻ നായർ, മൂലത്തറ നിസ്സാം, ജി.കെ.രേണു കുമാർ, കേരള മണിയൻ പിള്ള, കെ.ജി. പുരുഷോത്തമൻ ,വി.സുരേഷ് കുമാർ, എ.ബഷീർ കുട്ടി, അബ്ദുൽ ജബ്ബാർ എന്നിവർ സംസാരിച്ചു,പുതിയഭാരവാഹികളായി എ.കെ.ഷാജഹാൻ (പ്രസിഡൻ്റ്),കെ.ജി.പുരുഷോത്തമൻ (ജനറൽ സെക്രട്ടറി),വി.സുരേഷ് കുമാർ (ട്രഷറർ),അബ്ദുൽ ജബ്ബാർ, ശശിധരൻ, എ.ബഷീർ കുട്ടി (വൈസ് പ്രസിഡൻ്റുമാർ)
ജി.അനിൽകുമാർ, മുഹമ്മദു ഹാഷിം, കുഞ്ഞുമോൻ ഹിമാ, സഞ്ജയ് പണിക്കർ (സെക്രട്ടറിമാർ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.
മൊബെൽ ടവറുകളിൽ നിന്നും ബാറ്ററി മോഷ്ടിക്കുന്ന മൂന്നംഗ സംഘം പോലീസ് പിടിയിലായി
പരവൂർ . മൊബെൽ ടവറുകളിലെ ബാറ്ററികൾ മോഷ്ടിക്കുന്ന മൂന്നംഗ സംഘത്തെ പരവൂർ പോലീസ് പിടികൂടി. തിരുവനന്തപുരം ജില്ലയിൽ കാരേറ്റ് പ്ലാവോട് നെട്ടയത്ത് വീട്ടിൽ രതീഷ് (35), കാരേറ്റ് പ്ലാവോട് നീലൻ വിളാകത്ത് വീട്ടിൽ വിഷ്ണു (31), കാരേറ്റ് പ്ലാവോട് രോഹിണി ഭവനത്തിൽ അനൂപ് (31) എന്നിവരാണ് പോലീസ് പിടിയിലായത്.
മുൻ മൊബെൽ ടവർ ടെക്നീഷ്യൻമാരായ ഇവർക്ക് തെക്കൻ ജില്ലകളിലെ മൊബെൽ ടവർ ലൊക്കേഷനുകളെ സംബന്ധിച്ച് വ്യക്തമായ അറിവുളളവരാണ്. പരവൂർ ഒഴുകുപാറയിലും ബി.എസ്.എൻ.എൽ ഒാഫീസിന് സമീപമുളള ടവറുകളുടെ ഇക്യൂപ്പ്മെന്റ് റൂമിൽ (ഉപകരണങ്ങൾ സൂക്ഷിക്കുന്ന മുറി) നിന്നുമാണ് ഇവർ ബാറ്ററികളും അനുബന്ധ കേബിളുകളും മോഷ്ടിച്ചത്. മൊബെൽ ടവർ ജീവനക്കാർ എന്ന വ്യാജേന ഒരു ചുവന്ന ടവേര കാറിലെത്തിയ ഇവർ രണ്ട് ദിവസങ്ങളിലായിട്ടാണ് മോഷണം നടത്തിയത്. റൂമുകളിൽ ഉപയോഗിക്കാതെ സൂക്ഷിച്ചിരുന്ന രണ്ട് സെറ്റ് ബാറ്ററികളും കോപ്പർ കേബിളുകളുമാണ് മോഷ്ടിച്ചത്.
ഒരു സെറ്റ് 24 ബാറ്ററികൾ അടങ്ങുന്നതും ഉദ്ദേശം ഒരു ലക്ഷത്തിൽപ്പരം രൂപ വിലമതിക്കുന്നതുമാണ്. മോഷണത്തിന് ശേഷം മൊബെൽ കമ്പനി ജീവനക്കാർ സ്ഥലം സന്ദർശിച്ചപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. തുടർന്ന് പരിസരവാസികളോട് അന്വേഷിച്ചതിൽ ജീവനക്കാരായവരാണ് വന്നതെന്നും പകലാണ് മോഷണം നടന്നതെന്നും വെളിവായി. തുടർന്ന് പരവൂർ ടൗണും പരിസരങ്ങളിലും സ്ഥാപിച്ചിരുന്ന പൊതു, സ്വകാര്യ സി.സി.ടി.വി ദൃശ്യങ്ങളുടെയും മറ്റും സഹായത്തോടെ മോഷണത്തിന് ഉപയോഗിച്ച വാഹനം കണ്ടെത്തുകയായിരുന്നു.
തുടർന്ന് ഇവരെ പാരിപ്പളളിയിൽ നിന്നും പോലീസ് പിടികൂടി.
പരവൂർ ഇൻസ്പെക്ടർ എ. നിസാറിന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർമാരായ നിതിൻ നളൻ, സി.വി വിജയകുമാർ, എ.എസ്.ഐ മാരായ പ്രമോദ്.വി, പ്രദീപ് എസ്സിപിഒ ജയപ്രകാശ്, സി.പി.ഒമാരായ ഷെഫീർ, ലിജൂ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.
വൃദ്ധയെ കഴുത്തിൽ കയർമുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ചിട്ട് മാല മോഷണം നടത്തിയ ആൾ പോലീസ് പിടിയിലായി
മുഖത്തല . വൃദ്ധയുടെ കഴുത്തിൽ പ്ലാസ്റ്റിക്ക് കയർ മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ചിട്ട് കഴുത്തിൽ കിടന്ന മൂന്ന് പവൻ സ്വർണ്ണം മോഷണം നടത്തിയ യുവാവ് പോലീസ് പിടിയിലായി. ഹരിപ്പാട് കൊത്തപ്പളളി കുമാരപുരം കെ.കെ.വി.എം.എച്ച്.എസ് ന് സമീപം ശാന്ത ഭവനം ഉമ പൊയ്കയിൽ വീട്ടിൽ വേണു (44) ആണ് പോലീസ് പിടിയിലായത്.
മുഖത്തല പാങ്കോണം സ്വദേശിനിയായ സാവിത്രിയെയാണ് ഇയാൾ കൊലപ്പെടുത്താൻ ശ്രമിച്ചത്. കഴിഞ്ഞ കുറേ കാലമായി സ്ഥലത്തും പരിസരത്തും മീൻ വിൽപ്പന നടത്തുന്ന ഇയാൾ സാവിത്രിയുടെ മകൻ സജിയുമായി അടുപ്പത്തിലാകുകയായിരുന്നു. ഈ പരിചയം മുതലെടുത്ത് ഇയാൾ സജിയോട് പണം കടം ചോദിച്ച് കഴിഞ്ഞ ദിവസം (8/4/22) വൃദ്ധയുടെ വീട്ടിലെത്തുകയായിരുന്നു. പണമില്ലായെന്ന് പറഞ്ഞ് മടക്കിയ ഇയാൾ തിരികെ വെകുന്നേരം ഈ വീട്ടിലേക്ക് വന്നു.
വീട്ടിൽ സജിയുടെ അമ്മ തനിച്ചാണെന്ന് മനസിലാക്കിയ ഇയാൾ വൃദ്ധയുടെ കഴുത്തിൽ പ്ലാസ്റ്റിക്ക് കയർ മുറുക്കി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. അബോധാവസ്ഥയിലായ വൃദ്ധയെ ഉപേക്ഷിച്ച് കഴുത്തിലുണ്ടായിരുന്ന മൂന്ന് പവൻ സ്വർണ്ണമാല പൊട്ടിച്ച് ഇയാൾ സ്ഥലത്ത് നിന്നും രക്ഷപെട്ടു. സംഭവം കണ്ട പരിസരവാസി ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചതിനാൽ ഇവർ രക്ഷപ്പെട്ടു. ഇയാളുടെ വിവരണത്തിൽ നിന്നും മോഷ്ടവിനെ സംബന്ധിച്ച് വ്യക്ത വരുത്തിയ പോലീസ് ഇയാളെ കണ്ണനല്ലൂർ പഴങ്ങാലത്ത് നിന്നും പിടികൂടുകയായിരുന്നു. ഹരിപ്പാട് ഒരു സ്ത്രീയെ കൊലപ്പെടുത്തിയ കേസിലും ചിറയിൻകീഴ് രണ്ടു മോഷണ കേസുകളിലും പ്രതിയാണ് ഇയാൾ.
ചാത്തന്നൂർ എ.സി.പി ബി. ഗോപകുമാറിന്റെ മേൽ നോട്ടത്തിൽ കണ്ണനല്ലൂർ ഇൻസ്പെക്ടർ വിപിൻകുമാർ.യൂപിയുടെ നേതൃത്വത്തിൽ എസ്.ഐ മാരായ സുജിത് ജി നായർ, ഷിഹാസ്, അബ്ദുൽ റഹീം, അഷ്ടമൻ എ.എസ്.ഐ സുനിൽകുമാർ, സി.പി.ഒ മാരായ സാംജി ജോൺ, അനൂപ്, മുഹമ്മദ് നജീബ്, ചന്ദു എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
എം.ഡി.എം.എയും ഗഞ്ചാവുമായി യുവാക്കൾ കണ്ണനല്ലൂർ പിടിയിലായി
കൊല്ലം. സിറ്റിയിൽ വീണ്ടും എം.ഡി.എം.എ പിടികൂടി. കണ്ണനല്ലൂരിൽ നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയും ഗഞ്ചാവുമായി യുവാക്കളെ പോലീസ് പിടികൂടി. വാഹന പരിശോധനയ്ക്കിടയിൽ പോലീസിനെ കണ്ട് പരിഭ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ വിശദ പരിശോധനയിലാണ് ഇവർ പിടിയിലായത്.
കൊല്ലം പളളിത്തോട്ടം റീ സെറ്റിൽമെന്റ് കോളനിയിൽ സ്നേഹതീരം നഗർ 50, സനോജ് (20), കടപ്പാക്കട ഉളിയക്കോവിൽ ഫാമിലി നഗർ 35 താന്നിക്കൽ വീട്ടിൽ അജിത്ത് (20) എന്നിവരാണ് പോലീസ് പിടിയിലായത്. കണ്ണനല്ലൂർ ടൗണിലും പരിസരത്തുമായി ഇവർ കറങ്ങി നടക്കുന്നത് വാഹന പരിശോധന നടത്തി വന്ന പോലീസ് പട്രാളിംഗ് സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടു.
തുടർന്ന് ഇവരെ സമീപിച്ചപ്പോൾ ഇവർ പരസ്പരവിരുദ്ധമായി സംസാരിച്ചതിനെ തുടർന്ന് വാഹന പരിശോധനയിൽ സീറ്റിനടിയിൽ ഒളിപ്പിച്ച് വച്ച നിലയിൽ 110 ഗ്രാം ഗഞ്ചാവ് കണ്ടെടുത്തു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ 20.5 മില്ലി ഗ്രാം എം.ഡി.എം.എയും കണ്ടെടുത്തു. ഒരു തവണ ഉപയോഗിച്ചാൽ മൂന്ന് ദിവസം വരെ ലഹരി നിലനിൽക്കുന്ന മാരക മയക്ക് മരുന്നാണ് എം.ഡി.എം.എ.
കണ്ണനല്ലൂർ ഇൻസ്പെക്ടർ വിപിൻകുമാർ. യൂ.പി, എസ്സ്. എെ സജീവ്, എ.എസ്.എെ ബിജൂ, സതീഷ്, സി.പി.ഒ ചന്തു, സിറ്റി ഡാൻസാഫ് ടീം അംഗങ്ങൾ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. ഇവരെ റിമാന്റ് ചെയ്തു.
ബിജിന്‍ജോണിനെ ആദരിച്ചു
കുന്നത്തൂർ: -പോരുവഴി പെരുവുരുത്തി മലനട ക്ഷേത്രത്തിലെ ഉത്സവ ദിവസം രണ്ട് കുട്ടികളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ അവരോടൊപ്പം കുളത്തിൽ മുങ്ങിപ്പോയ അഭിനന്ദ് എന്ന വിദ്യാർത്ഥിയെ അതിസാഹസികമായി രക്ഷപ്പെടുത്തിയ പോരുവഴി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയും സ്കൗട്ട് ലീഡറുമായ ബിജിൻ ജോണിനെ ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ അനുമോദിച്ചു.
അപകടത്തിൽ നിന്ന് രക്ഷപ്പെട്ട കടമ്പനാട് കെ ആർ കെ പി എം എസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി അഭിനന്ദും മാതാപിതാക്കളും നന്ദി അറിയിച്ചു കൊണ്ട് ഗ്രന്ഥശാല സംഘടിപ്പിച്ച പരിപാടിയിൽ എത്തിച്ചേർന്നു. ലൈബ്രറി കൗൺസിൽ കുന്നത്തൂർ താലൂക്ക് കൗൺസിൽ അംഗവും പോരുവഴി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ പിടിഎ പ്രസിഡൻ്റുമായ അക്കരയിൽ ഹുസൈൻ പരിപാടി ഉദ്ഘാടനം ചെയ്തു.
ഗ്രന്ഥശാല സെക്രട്ടറി എം.സുൽഫിഖാൻ റാവുത്തർ ഗ്രന്ഥശാലയുടെടെ സ്നേഹോപഹാരം നല്കി. ഗ്രന്ഥശാല പ്രസിഡൻ്റ് ,
എം.നിസാമുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ലത്തീഫ് പെരുംകുളം, റ്റി എസ് നൗഷാദ്, ഷാഹിദ് ചിറയിൽ ശക്തികുമാർ പാലമൂട്ടിൽ, മുഹമ്മദ് ഷാജഹാൻ ചേഞ്ചിറക്കുഴി,
ഹർഷ ഫാത്തിമ എന്നിവർ പ്രസംഗിച്ചു.
.