ശക്തമായ മഴയിൽ പാറമതിൽ ഇടിഞ്ഞു,ഗൃഹനാഥന് പരിക്ക് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Advertisement

കുന്നത്തൂർ : ശക്തമായ മഴയിൽ സ്വകാര്യ വ്യക്തിയുടെ വീട്ടു മതിൽ ഇടിഞ്ഞു വീണ് ഗൃഹനാഥന് പരിക്ക്.കുന്നത്തൂർ തുരുത്തിക്കര പള്ളിമുക്കിന് സമീപം നെടിയവിള പടിഞ്ഞാറ് വീട്ടിൽ സാംകുട്ടി(68) ക്കാണ് പരിക്കേറ്റത്.ഇദ്ദേഹത്തെ ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം
വൈകിട്ടാണ് സംഭവം.

മഴ സമയത്ത് വീട്ടിലേക്കുള്ള നടവഴിയിലൂടെ പോകവേ അപ്രതീക്ഷിതമായി വലിയ ശബ്ദത്തോെടെ മതിൽ തകർന്ന് വീഴുകയായിരുന്നു.മതിലിന്റെ ഫൗണ്ടേഷൻ ഉൾപ്പെടെയാണ് തകർന്നത്.പാറ കാലിൽ പതിച്ചാണ് സാംകുട്ടിക്ക് പരിക്കേറ്റത്.മതിൽ തകർന്നു വീഴുന്നത് കണ്ട് വശത്തേക്ക് ഓടി മാറിയതിനാലാണ് മരണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.