ചോപ്പു വരച്ചിടുന്നത് ശൂരനാട് സമരത്തിന്‍റെ അറിയാക്കഥകളും ചങ്കുനീറുന്ന യാഥാര്‍ഥ്യങ്ങളും

Advertisement

കോവൂര്‍.ശൂരനാട് രക്തസാക്ഷികളുടെ ജീവത്യാഗം നാടിന്റെ സാമൂഹികഘടനയില്‍ ഉണ്ടാക്കിയ മാറ്റം ചര്‍ച്ച ചെയ്യുന്ന നോവലാണ് ചോപ്പ് എന്നും ശൂരനാടിന്റെ പോരാട്ടത്തിന്റെ അറിയാക്കഥകളും ചങ്കുനീറുന്ന യാഥാര്‍ഥ്യങ്ങളുമാണ് അതില്‍ വരച്ചിടുന്നതെന്നും മാധ്യമപ്രവര്‍ത്തകന്‍ ആര്‍ ഹരിപ്രസാദ് പറഞ്ഞു.

കോവൂര്‍ കേരളാ ലൈബ്രറി സംഘടിപ്പിച്ച ചോപ്പ് ശൂരനാടിന്റെ രക്തഗാഥ നോവല്‍ ചര്‍ച്ചയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.


തേവലക്കര ഹൈസ്‌കൂള്‍ ഭരണസമിതി പ്രസിഡന്റ് തുളസീധരന്‍പിള്ള ഉദ്ഘാടനം ചെയ്തു.

ഗ്രന്ഥശാലാ സംഘം കുന്നത്തൂർ താലൂക്ക് കൗൺസിൽ അംഗം ബി സുഭാഷ് അദ്ധ്യക്ഷത വഹിച്ചു.നോവലിസ്റ്റ് ഹരീകുറിശേരി, ഗ്രന്ഥശാലാ പ്രസി ഡന്‍റ് കെ.ബി.വേണുകുമാർ, വൈസ് പ്രസിഡന്‍റ് കൊച്ചു വേലു മാസ്റ്റർ,സെക്രട്ടറി ബി രാധാകൃഷ്ണന്‍, ഡി ബിനേഷ് എന്നിവര്‍ പ്രസംഗിച്ചു.

Advertisement