കരുനാഗപ്പള്ളി. മകന് അഡ്മിഷന്‍ എടുക്കാന്‍ സ്കൂളില്‍ പോയി ഭര്‍ത്താവിനും മകനുമൊപ്പം ബൈക്കില്‍ മടങ്ങുമ്പോള്‍ ടിപ്പര്‍ ഇടിച്ചുതെറിച്ചുവീണ യുവതി മരിച്ചു. കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര വടക്ക് വിനേഷ്ഭവനില്‍ സൗമ്യ(27)ആണ് മരിച്ചത്.
ഇന്നലെ രാവിലെ പുതിയകാവിന്കിഴക്ക് കോണ്‍വെന്‍റ് സ്കൂളില്‍ അഡ്മിഷന്‍ എടുത്തു വരികയായിരുന്നു മൂവരും. താലൂക്ക് ആശുപത്രി ജംക്ഷന് സമീപമാണ് അപകടം. റോഡിലേക്ക് തെറിച്ചുവീണാണ് സൗമ്യക്ക് ഗുരുതരമായി പരുക്കേറ്റത്. താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭര്‍ത്താവ് വിജി മകന്‍ വിശാല്‍ എന്നിവര്‍ നേരിയ പരുക്കുകളോടെ രക്ഷപ്പെട്ടു.