പുത്തൂർ : വീട്ടു വഴക്കിനിടെ കിണറ്റിൽ ചാടിയ വീട്ടമ്മയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.പവിത്രേശ്വരത്ത് ഇന്ന് രാവിലെ പത്തിനായിരുന്നു സംഭവം.55 കാരിയായ വീട്ടമ്മയാണ് കിണറ്റിൽ ചാടിയത്. കിണറ്റിൽ ചാടിയ ഉടൻ തന്നെ പ്രദേശവാസികളായ ചിലർ കിണറ്റിലിറങ്ങി ഇവരെ താങ്ങി നിർത്തുകയായിരുന്നു.
വിവരം അറിയിച്ചതിനെ തുടർന്ന് കൊട്ടാരക്കരയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം ഇവരെ കരയ്ക്കെത്തിച്ചു.കൊട്ടാരക്കര
താലുക്കാശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ വീട്ടമ്മ അപകട നില തരണം ചെയ്തിട്ടുണ്ട്.