ശാസ്താംകോട്ട. ശുദ്ധജലതടാകം ഇപ്പോള്‍ കലക്കക്കായല്‍ തലമുറകളായി തടാകതീരത്തു താമസിക്കുന്നവര്‍ പറയുന്നുകായലിലെ ജലം കലങ്ങിയിട്ട് രണ്ടാഴ്ച.
സാധാരണ മഴയില്‍ തടാകം കലങ്ങിക്കാനുന്നത് പതിവാണ്. എന്നാല്‍ മണിക്കൂറുകള്‍ക്കകം ജലം കണ്ണീര്‍പോലെ തെളിഞ്ഞ് കാണും. അതാണ് പതിവ്. ആ പതിവു തെറ്റിയെന്നാണ് തീരവാസികള്‍ പറയുന്നത്. വേനല്‍ മഴ മൂലം രണ്ടാഴ്ചയായി കലങ്ങിയ ജലം തെളിയുന്നില്ല. ഇപ്പോള്‍ കല്ലടആറും കുളങ്ങളും പോലെ തടാകം കലങ്ങിയനിലയിലാണ്.
തീരത്ത് തടാകത്തിന്റെ സംരക്ഷണ കുന്നുകള്‍ പലയിടത്തും ഇടിച്ചു കടത്തിയിട്ടുണ്ട്. കുന്നുകളിലെ ചരിവുനിലങ്ങളില്‍നിന്നും വന്‍തോതില്‍മണ്ണ് തടാകത്തിലേക്ക് ഒലിച്ചിറങ്ങിയാണ് തടാകം കലങ്ങുന്നതെന്ന് അഭിപ്രായമുണ്ട്. ടൗണിനടുത്ത് ഉദ്യോഗസ്ഥരുടെ അറിവോടെ വന്‍തോതില്‍ കുന്നിടിച്ചു കടത്തിയതിനോട് അടുത്ത മേഖലകളിലാണ് തടാക ജലം വല്ലാതെ കലങ്ങിയനിലയിലുള്ളത്. എന്നാല്‍ ഒരു പരിസ്ഥിതി ഉപദ്രവവുംഉണ്ടാകാത്ത മേഖലകളിലും ജലം കലങ്ങിയനിലയിലാണെന്ന് നാട്ടുകാര്‍ പറയുന്നു.

തടാക ജലം കോളിഫോം ബാക്ടീരിയയുടെ അളവ് കുറഞ്ഞതും അതീവ ശുദ്ധവുമാണെന്ന് അടുത്തിടെ റിപ്പോര്‍ട്ട് വന്നിരുന്നു. തടാകജലം ഉപയോഗിക്കുന്നത് ജല അതോറിറ്റിയാണ് കൊല്ലം നഗരത്തിലും കുറച്ചു പഞ്ചായത്തുകള്‍ക്കുമായി ഏതാണ്ട് അഞ്ചുകോടി ലിറ്റര്‍ ജലം പ്രതിദിനം ഉപയോഗത്തിനായി കൊണ്ടുപോകുന്ന ജല അതോറിറ്റിക്ക് പക്ഷേ ഇതില്‍ പ്രത്യേക ആശങ്കയോ സംരക്ഷണത്തിന് പദ്ധതികളോ ഇല്ലെന്നത് ഇന്നും വിരോധാഭാസമായി തുടരുന്നു.