കൊല്ലം പ്രാദേശിക ജാലകം

Advertisement

കെഎസ്ആര്‍ടിസി മലക്കപ്പാറ ഉല്ലാസയാത്ര ഇപ്പോള്‍ കരുനാഗപ്പള്ളിയില്‍നിന്നും

കരുനാഗപ്പള്ളി. KSRTC കരുനാഗപ്പള്ളി ഡിപ്പോയില്‍ നിന്നും മലക്കപ്പാറയിലേക്ക് ഉല്ലാസയാത്ര നടത്തുന്നു

ഏപ്രിൽ, മേയ് മാസത്തിലെ മധ്യവേനലവധിക്കാലത്ത് കെ.എസ്. ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ സംഘടിപ്പിക്കുന്ന ആയിരം സുന്ദര യാത്രയുടെ ഭാഗമായി 24 /4/2022 ഞായറാഴ്ച കരുനാഗപ്പള്ളി-മലക്കപ്പാറ -ഉല്ലാസയാത്ര സംഘടിപ്പിക്കുന്നു.

മദ്ധ്യകേരളത്തിൽ തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ, സ്ഥിതിചെയ്യുന്നതും ആതിരപ്പള്ളി പഞ്ചായത്തിനു കീഴിലുള്ളതുമായ ഒരു ചെറുഗ്രാമമാണ് മലക്കപ്പാറ അഥവാ മാലാഖപ്പാറ (Malakkappara).24 /4/2022 ഞായറാഴ്ച പുറപ്പെടുന്നു.ഒരാൾക്ക് ടിക്കറ്റ്നിരക്ക് 750 രൂപ മാത്രമാണ് ഈടാക്കുന്നത്.( ഭക്ഷണവും എൻട്രിഫീസും ഉൾപ്പെടില്ല)

കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും. 9961222401,9995031746,9447559887,9846448999,9446786099.

കള്ളനോട്ട് വിതരണം നടത്തിയ ഒരാൾ അറസ്റ്റിൽ
ചടയമംഗലം: കള്ളനോട്ട് വിതരണം ചെയ്തയാളെ ചടയമംഗലം പോലീസ് പിടികൂടി. കൊല്ലം
പത്ത‌നാപുരം ആനക്കുഴി പുത്തൻ വീട്ടിൽ അബ്ദുൽ റഷീദ്(58) നെയാണ് ചടയമംഗലം പോലീസ് പിടികൂടിയത്. ആയൂരിലെ ഒരു സ്ഥാപനത്തിൽ നിന്നും പ്രതി സാധനങ്ങൾ വാങ്ങിയതിന് ശേഷം 500/- രൂപയുടെ കള്ളനോട്ട് നൽകി കടന്നു കളയുകയായിരുന്നു. സംശയം
തോന്നിയ കടയുടമ പ്രതി ചടയമംഗലം ഭാഗത്തേക്കുപോയ വിവരം വാഹന നമ്പർ (KL 22 A2190) അടക്കം ചടയമംഗലം പോലീസിനെഅറിയിക്കുകയും ചെയ്തു.

അബ്ദുൽ റഷീദ്(58)

പോലീസ് ചടയമംഗലം ജംഗ്ഷനിൽ എത്തിയപ്പോൾ
പ്രതി നിലമേൽ ഭാഗത്തേക്കു പോയി.ചടയമംഗലം സിഐ ബിജു,എസ് ഐ മോനിഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രതി സഞ്ചരിച്ച വാഹനത്തെ പിന്തുടരുകയും പ്രതിയെയും തൊണ്ടി
മുതലും പിടിച്ചെടുക്കുകയായിരുന്നു.ഇയാളുടെ പക്കൽ നിന്നും 11 അഞ്ഞൂറ് രൂപയുടെ കള്ളനോട്ടുകൾ പിടിച്ചെടുത്തു.

തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ നിന്നും വ്യാജനോട്ടുകൾ കൊണ്ടുവരികയും സംസ്ഥാനത്തുടനീളം വാഹനത്തിൽ സഞ്ചരിച്ചു സ്ഥാപന ഉടമകളെ കബളിപ്പിച്ചു പണം സമ്പാദിക്കുന്ന രീതിയാണ് ഇയാൾ തുടർന്ന് വന്നത്.സമാനമായ കേസുകളിൽ ഇയാൾക്കെതിരെ ചെങ്ങന്നൂർ, തൃപ്പുണിത്തുറ,കൊല്ലം, മലപ്പുറം എന്നിവിടങ്ങളിൽ കേസുകൾ നിലവിലുണ്ട്.ISHO ബിജു,എസ് ഐ. മോനിഷ്, സിപിഒ സനൽകുമാർ,സിപിഒ
അനീഷ്(ഡ്രൈവർ), സിപിഒ പ്രഭാത്,അൻസിലാൽ,അജീഷ്,HG മുരളി ,HGസജിത്ത് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

സര്‍ക്കാര്‍ ചെലവില്‍ നവോത്ഥാനം നടത്തുന്നവര്‍ മന്നത്തു പദ്മനാഭനെ മറന്നു,
കെ. ആർ. ശിവസുതൻപിള്ള

ശാസ്താംകോട്ട. സർക്കാർ ചെലവിൽ നവോസ്ഥാന പ്രചരണം നടത്തുന്നവർക്ക് മന്നത്തുപത്മനാഭന്‍ അന്യനാണെന്നും അവർണ്ണർക്ക് ക്ഷേത്ര പ്രവേശത്തിന് വേദി ഒരുക്കിയതുൾപ്പെടെ ഒട്ടനവധി നവോത്ഥാന പരിപാടികള്‍ക്ക് നടുനായകത്വം വഹിച്ച മന്നത്തെ മറന്നുള്ള പോക്ക് പ്രതിഷേധാര്‍ഹം ആണെന്നും കുന്നത്തൂര്‍ എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്‍റ് കെ. ആർ. ശിവസുതൻപിള്ള പറഞ്ഞു.

മനക്കര ശ്രീ വിദ്യാധിരാജ എൻ. എസ്. എസ് കരയോഗ കെട്ടിടം എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്‍റ് കെ. ആർ. ശിവസുതൻപിള്ള ഉദ്ഘാടനം ചെയ്യുന്നു

മനക്കര ശ്രീ വിദ്യാധിരാജ എൻ. എസ്. എസ് കരയോഗ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.
കരയോഗം പ്രസിഡന്റ് കൊച്ചപ്പന്‍പിള്ള അധ്യക്ഷത വഹിച്ചു. വി. ആർ. കെ. ബാബു, അനിൽകുമാർ, കൃഷ്ണൻകുട്ടി, പ്രസന്നകുമാർ, വിജയലക്ഷ്മി, ഹരികുമാർ, വിജയൻപിള്ള, അജയൻ തുടങ്ങിയവർ സംസാരിച്ചു.

കൊല്ലത്തെ നീരൂട്ടുന്ന ശാസ്താംകോട്ടക്ക് കലക്കവെള്ളം നല്‍കി ജല അതോറിറ്റി വെല്ലുവിളിക്കുന്നു

ശാസ്താംകോട്ട. കൊല്ലം നഗരത്തിനും നിരവധി പഞ്ചായത്തുകള്‍ക്കും ജലം നല്‍കുന്ന തടാകത്തിന്റെ തീരത്തുള്ളവര്‍ക്ക് കലക്കവെള്ളം. ടൗണ്‍ മേഖലയില്‍ രണ്ടാഴ്ചയായി വീട്ടാവശ്യത്തിന് ലഭിക്കുന്നത് കലങ്ങിയ ജലമാണ്. ഫില്‍ട്ടര്‍ ഹൗസില്‍നിന്നും ശുദ്ധീകരിച്ചു വരുന്നുവെന്ന് ജല അതോറിറ്റി അവകാശപ്പെടുന്ന ജലത്തിന്റെ നിറം സംശയകരമാണ്.

ശാസ്താംകോട്ട ടൗണില്‍ വിതരണത്തിന് ലഭിക്കുന്ന ജലം

ശുദ്ധീകരിക്കാതെയാണ് ടൗണില്‍ ജല വിതരണം നടത്തുന്നതെന്ന് ആക്ഷേപമുണ്ട്. ജനങ്ഹള്‍ അരിച്ചാണ് ജലം വീട്ടാവശ്യത്തിന് എടുക്കുന്നത്. ഉപകരണങ്ങലിലും ലൈനിലും ചെളി അടിയുന്നതും പ്രശ്‌നമാണ്. അടുത്തിടെ അടച്ചിട്ട് വന്‍തോതില്‍ കഴുകല്‍ നടത്തിയിരുന്നു അതിനുശേഷമാണ് കലക്കവെള്ളം വിതരണത്തിന് എത്തുന്നത്‌

പ്രമുഖഇലക്ട്രോണിക്സ് വ്യാപാര കേന്ദ്രമായ രശ്മി ഹാപ്പിഹോമിനു നേരെ ആക്രമണം

കരുനാഗപ്പള്ളി.പ്രമുഖഇലക്ട്രോണിക്സ് വ്യാപാര കേന്ദ്രമായ രശ്മി ഹാപ്പിഹോമിനു നേരെ ആക്രമണം. ഒരുസംഘം ആളുകള്‍ രാവിലെ എത്തി കടയ്ക്കുള്ളില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തുകയായിരുന്നു. 40 ലക്ഷം രൂപയുടെ സാധനങ്ങള്‍ അപഹരിച്ചതായി സ്ഥാപന ഉടമ രവീന്ദ്രന്‍ പറഞ്ഞു. രണ്ടുേകോടി രൂപയുടെ സാധനങ്ങള്‍ സ്‌റ്റോക്കിരിക്കുന്ന സ്ഥാപനത്തിനു നേരെയാണ് അതിക്രമം നടത്തിയത്.

സി.സി.ടി.വി കാമറകള്‍, ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെടെ സംഘം അപഹരിച്ചതായി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കരുനാഗപ്പള്ളിയിലെ പ്രമുഖ വ്യവസായിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥലം. രശ്മി ഹാപ്പിഹോം വാടകയ്ക്കാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.

അംബേദ്കർ ജയന്തി ദിനം ആചരിച്ചു.

 ശൂരനാട് തെക്ക് .പതാരം ബോൾഷെവിക് ഗ്രന്ഥശലയുടെ ആഭിമുഖ്യത്തിൽ അംബേദ്കർ ജയന്തി  സമുചിതമായി ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ഭരണഘടന സംരക്ഷണ സദസ്സും ക്വിസ് മത്സരവും സംഘടിപ്പിച്ചു. ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമതി ശ്രീജ എസ് കെ ഉദ്ഘാടനംചെയ്തു.

ഗ്രന്ഥാശാല പ്രസിഡന്റ് ആർ രാഹുലിന്റെ അധ്യക്ഷതയിൽ നടന്ന സദസ്സിൽ ലൈബ്രറിയുടെ മുതിർന്ന അംഗം ശ്രീ. ഷാജി കുറ്റിശ്ശേരിൽ ഭരണഘടന മുഖ്യവിഷയമാക്കി ക്ലാസ് എടുത്തു.താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി ക്യൂട്ടീവ് അംഗം ശ്രീ.മനു വി കുറുപ്പ് മുഖ്യ പ്രഭാഷണം നടത്തി.തുടർന്ന്  ഭരണഘടനയും അംബേദ്കറും എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു.ലൈബ്രറി സെക്രട്ടറി ആരിഫ്ഖാൻ നയിച്ച ക്വിസ് മത്സര വിജയികൾക്ക് ക്യാഷ് പ്രൈസ് വിതരണം ചെയ്തു.ലൈബ്രറി പ്രവർത്തകരായ കണ്ണൻ,നവീൻ,അരുൺ,അനിത,ബിബിൻ എന്നിവർ സദസ്സിന് നേതൃത്വം നൽകി.

ഭാഗിക ശ്രവണ ശേഷിയുളള യുവതിയെ വീട്ടില്‍ കയറി ആക്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു

പരവൂര്‍.ഭാഗിക ശ്രവണ ശേഷിയുളള മുപ്പത്കാരിയെ വീട്ടില്‍ കയറി ആക്രമിച്ച യുവാവിനെ പോലീസ് പിടികൂടി. പരവൂര്‍ കുറുമണ്ടൽ ജോജി ഭവനില്‍ ജോജോ (28) ആണ് പോലീസ് പിടിയിലായത്. കേള്‍വി കുറവുളള യുവതിയില്‍ നിന്നും ഇയാള്‍ സ്വര്‍ണ്ണമാല പണയം വയ്ക്കുന്നതിന് വാങ്ങിയിരുന്നു. എന്നാല്‍ മാല തിരികെ നല്‍കാതിരുന്നത് യുവതി അന്വേഷിച്ചു.

ഇതിനെ തുടര്‍ന്ന് വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവുമായ യുവതിയുടെ വീട്ടിലെത്തി ഇയാള്‍ അവരെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ധരിച്ചിരുന്ന വസ്ത്രം വലിച്ചഴിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. യുവതിയുടെയും മക്കളുടെയും നിലവിളി കേട്ട് പരിസരവാസികള്‍ രക്ഷിക്കാന്‍ എത്തുന്നത് കണ്ട് ഇയാള്‍ സ്ഥലം വിട്ട് പോകുകയായിരുന്നു. യുവതിയുടെ അമ്മയുടെ പരാതിയില്‍ സ്ത്രീത്വത്തെ അപമാനിച്ചതിനും ദേഹോപദ്രവം ഏല്‍പ്പിച്ചതിനും പരവൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ് ഉണ്ടായത്.

തുടര്‍ന്ന് യുവാവിനെ പരവൂര്‍ കല്ലുകുന്ന് ക്രിസ്ത്യന്‍ പളളിക്ക് സമീപം നിന്നും പിടികൂടുകയായിരുന്നു.
പരവൂര്‍ ഇന്‍സ്പെക്ടര്‍ നിസാര്‍.എ യുടെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ നിതിന്‍ നളന്‍, നിസാം, വിനയന്‍ എ,എസ്.ഐ രമേഷ്, സി.പി.ഓ ജയേഷ്, സായിറാം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇവരെ റിമാൻ്റ് ചെയ്തു.

യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ രണ്ട് പേര്‍ പോലീസ് പിടിയിലായി
പാരിപ്പളളി .ഗാനമേള കേള്‍ക്കാന്‍ പോയ സംഘത്തിലെ യുവാവിനെ ആക്രമിച്ച് തലയടിച്ച് തകര്‍ത്ത സംഘത്തിലെ രണ്ടു പേരെ പാരിപ്പളളി പോലീസ് പിടികൂടി. പാരിപ്പളളി എഴിപ്പുറം വിജയന്‍ നഗര്‍ എസ്.എം ഭവനില്‍ മനോജ് (46, തമ്പാന്‍), വിജയന്‍ നഗര്‍ കൃഷ്ണകൃപയില്‍ സനല്‍കുമാര്‍ (38) എന്നിവരാണ് പോലീസ് പിടിയിലായത്.

കഴിഞ്ഞ 7ന് അര്‍ദ്ധരാത്രി ഗുരുനാഗപ്പന്‍ കാവിലെ ഗാനമേള കേള്‍ക്കാന്‍ ആട്ടോയില്‍ പോയ സംഘത്തിലെ എഴിപ്പുറം ലക്ഷം വീട് കോളനിയിലെ അജി എന്ന യുവാവാണ് ആക്രമിക്കപ്പെട്ടത്. കാവിലെ ഉരുള്‍ നേര്‍ച്ചയ്ക്ക് സ്വീകരണം ഒരുക്കിയിരുന്നത് വിജയന്‍ നഗറിലായിരുന്നു. ആട്ടോയില്‍ ഇവിടെയെത്തിയ യുവാവും പ്രതികളും തമ്മില്‍ വാക്കേറ്റവും അടിപിടിയുമുായി.

കല്ലുകൊണ്ടും കമ്പ് കൊണ്ടുമുളള ആക്രമണത്തില്‍ യുവാവിൻ്റെ തലയ്ക്ക് മുറിവും കവിളെല്ലിന് പൊട്ടലുമുണ്ടായി. തുടര്‍ന്ന് പാലത്തറയുളള സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിച്ച യുവാവ് സുഖം പ്രാപിച്ച് വരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ സംഘത്തിലെ രണ്ടു പേര്‍ തിരികെ വിജയന്‍ നഗറിലെത്തിയപ്പോള്‍ പോലീസ് പിടികൂടുകയായിരുന്നു. സംഘത്തിലെ മറ്റു പ്രതികളെ സംബന്ധിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടു്. സമീപ ദിവസങ്ങളില്‍ ഇവര്‍ പിടിയിലാകും.
പാരിപ്പളളി ഇന്‍സ്പെക്ടര്‍ എ.അല്‍ജബര്‍, എസ്.ഐ മാരായ അനുരൂപ, എ.എസ്.ഐ നന്ദകുമാര്‍. എസ്.സി.പി.ഒ മാരായ സലാഹുദ്ദീന്‍, ഷാജി, ബിജൂ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. ഇവരെ റിമാൻ്റ് ചെയ്തു.

ഉത്സവത്തിനിടെപിഞ്ച്കുഞ്ഞിനേയും പിതാവിനേയും കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ ഒരാള്‍ കൂടി പോലീസ് പിടിയിലായി

ഓച്ചിറ.ഉത്സവത്തിനിടെ രണ്ടേകാല്‍ വയസുകാരനേയും പിതാവിനേയും കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ ഒരാള്‍ കൂടി പോലീസ് പിടിയിലായി. സംഘത്തിലുള്‍പ്പെട്ട നാല് പേരെ മുന്‍പ് പിടികൂടിയിരുന്നു. ഓച്ചിറ പായിക്കുഴി തലവനത്തറയില്‍ രഞ്ചിന്‍ (19) ആണ് ഒാച്ചിറ പോലീസിൻ്റെ പിടിയിലായത്.

ഇയാളുടെ സഹോദരനും ഈ കേസിലെ പ്രധാന പ്രതിയുമായ രഞ്ചു ഉള്‍പ്പെടെ നാല് പേരെ മുന്‍പ് പോലീസ് പിടികൂടിയിരുന്നു. സംഭവത്തില്‍ കുഞ്ഞിനൊപ്പം പരിക്കേറ്റ ഇവരുടെ സുഹൃത്തായ അഖിലില്‍ നിന്നും കഴിഞ്ഞ രണ്ട് വര്‍ഷം മുമ്പ് സ്വര്‍ണ്ണ കമ്മല്‍ വാങ്ങി പണയം വച്ചിരുന്നു. കമ്മല്‍ തിരികെ കൊടുക്കാതിരുന്നതിനെ തുടര്‍ന്ന് കമ്മലിൻ്റെ വില അഖിലിൻ്റെ ഭാര്യ ആവശ്യപ്പെടുകയും ഇതിനെ തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ മുന്‍പ് വാക്കേറ്റം ഉണ്ടായിട്ടുളളതുമാണ്.

കഴിഞ്ഞ 3ന് രണ്ടേകാല്‍ വയസുളള മകനൊപ്പം വലിയകുളങ്ങര ക്ഷേത്ര ഉത്സവം കാണാനെത്തിയ അഖിലിനെ രഞ്ചുവും കൂട്ടരും ചേര്‍ന്ന് വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ചുടുകട്ട കൊണ്ട് അഖിലിനെ ഇടിച്ച ഇടി അഖിലിൻ്റെ കൈയ്യിലിരുന്ന കുഞ്ഞിൻ്റെ തലയ്ക്ക് കൊണ്ട് കുഞ്ഞിൻ്റെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റു, ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് കുഞ്ഞ് ആലപ്പുഴ വണ്ടാനം റ്റി.ഡി മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ അതീവഗുരുതരാവസ്ഥയില്‍ ചികിത്സയിലിരുന്നതും നിലവില്‍ അപകട നില തരണം ചെയ്തിട്ടുളളതും ചികിത്സയില്‍ വണ്ടാനത്ത് തുടരുകയുമാണ്.

സംഭവത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന ഇയാള്‍ തിരികെ വീട്ടിലെത്തിയതായി ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ വീട്ടില്‍ നിന്നും പിടികൂടുകയായിരുന്നു.
ഒാച്ചിറ ഇന്‍സ്പെക്ടര്‍ വിനോദ്.പി, എസ്സ്.ഐ നിയാസ്, എ.എസ്സ്.ഐ മാരായ വേണുഗോപാല്‍, സന്തോഷ്, എസ്.സി.പി.ഒ ഫ്രൈഡിനന്റ്, സി.പി.ഓ മാരായ രഞ്ജിത്ത്, കനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻ്റ് ചെയ്തു

സ്റ്റേഷനറി കടയിൽ അതിക്രമിച്ചുകയറി കടയുടമയായ സ്ത്രീയെ ആക്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു

ചവറ തെക്കുംഭാഗം.സ്റ്റേഷനറി കടയിൽ അതിക്രമിച്ചുകയറി കടയുടമയായ സ്ത്രീയെ ആക്രമിച്ചയാളെ തെക്കുംഭാഗം പോലീസ് അറസ്റ്റ് ചെയ്തു. മാലിഭാഗം മാച്ചാരുവിളയിൽ അനീഷ് (38) ആണ് അറസ്റ്റിലായത്.

അനീഷ് വാടകക്ക് താമസിക്കുന്ന വീട്ടിൽ നിന്ന് ഇറക്കി വിടണമെന്ന് വീട്ടുടമസ്ഥനോട് പരാതിക്കാരി ഫോൺ ചെയ്തു പറഞ്ഞു എന്ന് തെറ്റിദ്ധരിച്ച് പ്രതിയായ അനീഷ് 13.04.2022-ന് രാവിലെ 9.00 മണിയോടെ മണിയങ്കര കോളനിക്ക് സമീപം പരാതിക്കാരിയും മറ്റും നടത്തി വരുന്ന സ്റ്റേഷനറി കടയിൽ അതിക്രമിച്ചു കയറി തെറി വിളിക്കുകയും കൈയിൽ കടന്നു പിടിച്ച് മാനഹാനിപ്പെടുത്തുകയും കത്തി കാട്ടി കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയുമാണുണ്ടായത്.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചവറ തെക്കുഭാഗം പോലീസ് രജീസ്റ്റർ ചെയ്ത കേസിലാണ് അനീഷ് പിടിയിലാകുന്നത്. കരുനാഗപ്പള്ളി എസിപി വി.എസ്.പ്രദീപ്കുമാറിന്റെ നിർദ്ദേശാനുസരണം തെക്കുംഭാഗം പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ശങ്കരനാരായണൻ പിള്ള, എ.എസ്.ഐ വിജയൻ, എസ്.സി.പി.ഓ ഷിബി എന്നിവരുൾപ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.

വിവാഹബന്ധം വേർപെടുത്തുന്നതിലുള്ള വിരോധത്താൽ യുവതിയുടെ വീടാക്രമിച്ചയാൾ പോലീസ് പിടിയിൽ

ചവറ തെക്കുംഭാഗം.വിവാഹബന്ധം വേർപെടുത്തുന്നതിന് കേസ് ഫയൽ ചെയ്തതിലുള്ള വിരോധത്താൽ യുവതിയുടെ വീടാക്രമിച്ച യുവാവിനെ തെക്കുംഭാഗം പോലീസ് അറസ്റ്റ് ചെയ്തു. കോയിവിള മേലേഴത്ത് കിഴക്കതിൽ വീട്ടിൽ അനീഷ് (29) ആണ് പിടിയിലായത്.

പ്രതിയുമായുള്ള വിവാഹ ബന്ധം വേർപെടുത്തുന്നതിന് യുവതി ചവറ കുടുംബ കോടതിയിൽ കേസ് ഫയൽ ചെയ്തതിലുള്ള വിരോധത്തിന് യുവതി താമസിക്കുന്ന കോയിവിള ലളിതാലയം വീട്ടിൽ വെട്ടുകത്തിയുമായി എത്തിയ പ്രതി വീടിന്റെ സിറ്റൗട്ടിൽ അതിക്രമിച്ചു കയറി കതകും ജനലുകളും വെട്ടിപ്പൊളിച്ച് ഭീകരാന്തരീക്ഷം സൃഷ്ടക്കുകയായിരുന്നു.

അക്രമം തടയാൻ ശ്രമിച്ച യുവതിയേയും പ്രായപൂർത്തിയാകത്ത മകളേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയുമായിരുന്നു. യുവതിയുടെ പരാതിയിൽ തെക്കുംഭാഗം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതി പിടിയിലായത്. മുൻകാലങ്ങളിലും അനീഷ് തെക്കുംഭാഗം പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി അക്രമസംഭവങ്ങളിൽ പ്രതിയായിട്ടുള്ള ആളാണ്.

കരുനാഗപ്പള്ളി എസിപി വി.എസ്.പ്രദീപ്കുമാറിന്റെ നിർദ്ദേശാനുസരണം തെക്കുംഭാഗം പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സുജാതൻ പിള്ളയുടെ നേതൃത്വത്തിൽ എ.എസ്.ഐമാരായ വിജയൻ, രാജേഷ് എസ.്‌സി.പി.ഒ ഷിബി എന്നിവരുൾപ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

ഒപ്പം താമസിച്ചിരുന്ന യുവതിയെ കമ്പി വടി കൊണ്ട് ആക്രമിച്ചയാൾ പോലീസ് പിടിയിൽ

അഞ്ചാലുമ്മൂട്.പരസ്പര സമ്മതത്തോടെ ഒരുമിച്ച് താമസിച്ചിരുന്ന യുവതിയെ കമ്പി വടി കൊണ്ട് ആക്രമിച്ചയാളെ അഞ്ചാലുമ്മൂട് പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരംകുഴിയിൽ തട്ടിൽവിള വീട്ടിൽ സുൽഫിക്കർ (29) ആണ് പോലീസ് പിടിയിലായത്.

യുവതിയോടൊപ്പം പരസ്പര സമ്മത പ്രകാരം കഴിഞ്ഞു വന്നിരുന്ന പ്രതി തന്നെ യുവതി ഒഴിവാക്കുന്നുവെന്ന സംശയത്താൽ, യുവതി താമസിച്ചു വന്നിരുന്ന കാഞ്ഞാവെളി പണയിൽ വീട്ടിൽ അതിക്രമിച്ചു കയറി കട്ടിലിൽ കിടന്നുറങ്ങുകയായിരുന്ന യുവതിയെ വലിച്ച് നിലത്തിട്ട് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തു തുടർന്ന് ഇരുമ്പ് കമ്പി വടി കൊണ്ട് തലക്കടിക്കാൻ ശ്രമിച്ചപ്പോൾ യുവതി കൈകൊണ്ട് തടഞ്ഞു. ആക്രമണത്തിൽ യുവതിയുടെ ഇടത് കൈയ്ക്ക് ഒന്നിലധികം ഒടിവ് ഉണ്ട്.

യുവതിയുടെ പരാതിയിൽ അഞ്ചാലുമ്മൂട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതി പിടിയിലായത്. പ്രതി മുൻകാലങ്ങളിലും സമാന രീതിയിൽ അക്രമങ്ങൾ നടത്തിയുട്ടുണ്ട്. കൊല്ലം എ സി പി ജി ഡി വിജയകുമാറിന്റെ നിർദ്ദേശാനുസരണം അഞ്ചാലുമ്മൂട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ദേവരാജന്റെ നേതൃത്വത്തിൽ, എസ്സ്.ഐ മാരയ അനീഷ്, റഹീം, ജയപ്രകാശ് എഎസ്‌ഐ രാജേഷ്, സി.പി.ഒ സുമേഷ് എന്നിവരുൾപ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.

Advertisement