കരുനാഗപ്പള്ളി രശ്മി ഹാപ്പിഹോം തല്ലിത്തകര്‍ത്തു,കെട്ടിടം ഒഴിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമെന്ന് സൂചന

Advertisement

കരുനാഗപ്പള്ളി. പ്രമുഖ ഹോം അപ്ലയന്‍സ് ഷോറും ആയ രശ്മി ഹാപ്പി ഹോം തല്ലി തകര്‍ത്തു. ഇന്ന് രാവിലെയാണ് മൂന്നു ബസുകളില്‍ എത്തിയ സംഘം പുള്ളിമാന്‍ ജംക്ഷനിലെ കടയുടെ ഷട്ടറുകള്‍ തകര്‍ത്ത് സാധനസാമഗ്രികള്‍ തല്ലിത്തകര്‍ത്ത് നശിപ്പിച്ചത്.

വലിയത്ത് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് രശ്മി ഹാപ്പിഹോം പ്രവര്‍ത്തിച്ചിരുന്നത്. റോഡ് വികസനത്തിന്റെ ഭാഗമായി പൊളിക്കേണ്ട കെട്ടിടമാണ് ഇത്. കടമുറി ഒഴിയുന്ന ചര്‍ച്ചകള്‍ നടക്കുകയും.ടി സ്ഥാപനം പുതിയ ബില്‍ഡിംഗിലേക്ക് മാറ്റുന്നതിന് വേണ്ട നടപടികള്‍ ആരംഭിച്ചിരുന്നു.

ഇന്റീയര്‍ വര്‍ക്കുകള്‍ നശിപ്പിക്കുകയും ഇലക്ട്രോണിക് സാധനങ്ങള്‍ കടത്തിക്കൊണ്ടുപോവുകയും ചെയ്തതായി സ്ഥാപനം ഉടമ രവീന്ദ്രന്‍ പറഞ്ഞു.സ്ഥലം ഉടമയുടെ നേതൃത്വത്തിലാണ് അക്രമം നടന്നതെന്നും രവീന്ദ്രന്‍ ആരോപിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണുള്ളത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.