പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തയാള്‍ക്ക് നാല്‍പ്പത്തി നാല് വര്‍ഷം കഠിന തടവ്.
ശിക്ഷ ബലാല്‍സംഗം അടക്കം വിവിധ വകുപ്പുകളില്‍, ഒരു ലക്ഷത്തി അമ്പതിഅയ്യായിരം രൂപ പിഴയും ശിക്ഷിച്ചു.പിഴ ഒടുക്കിയില്ലായെങ്കില്‍ പതിനൊന്ന് മാസം കൂടി തടവ് അനുഭവിക്കണം
പിഴ തുകയില്‍ ഒരു ലക്ഷം രൂപ അതിജീവിതയ്ക്ക്
ശിക്ഷ വിധിച്ചത് കരുനാഗപ്പളളി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി
കരുനാഗപ്പളളി.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത നരാധമന് നാല്‍പ്പത്തിനാല് വര്‍ഷം കഠിന തടവിനും ഒരുലക്ഷത്തി അമ്പത്തി അയ്യായിരം രൂപ പിഴയും ശിക്ഷിച്ചു. പിഴ അടച്ചില്ലായെങ്കില്‍ ഒരു പതിനൊന്ന് മാസം കൂടി തടവ് അനുഭവിക്കണം. പോക്സോയിലെ വിവിധ വകുപ്പുകള്‍ പ്രകാരം പന്മന ന വില്ലേജില്‍ മിടാപ്പളളി മുറിയില്‍ മടത്തില്‍ പടീറ്റതില്‍ വീട്ടില്‍ നിന്നും പന്മന മനയില്‍ തുണ്ടില്‍ കിഴക്കതില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന സുനീര്‍ (41) ആണ് ശിക്ഷിക്കപ്പെട്ടത്. കരുനാഗപ്പളളി ഫസ്റ്റ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് ഉഷാ നായര്‍ ആണ് ശിക്ഷ വിധിച്ചത്.
പെണ്‍കുട്ടിയുമായി അടുപ്പമുളള പ്രതി വീട്ടില്‍ മറ്റാരുമില്ലാത്ത സമയം 2014 സെപ്റ്റംബര്‍ 6 മുതല്‍ പീഢിപ്പിച്ച പ്രതി വിവരം പുറത്ത് പറഞ്ഞാല്‍ പെണ്‍കുട്ടിയേയും മാതാവിനേയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. നിരന്തര പീഢനത്തെ തുടര്‍ന്ന് 2020 നവംബര്‍ 4 ന് ഭീഷണിപ്പെടുത്തുകയും മറ്റും ചെയ്തു എന്നാണ് പ്രോസിക്യൂഷന്‍ കേസ്. നിരന്തര പീഢനത്തെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ കുറിപ്പ് എഴുതിയത് അമ്മ കാണാനിടയാകുകയും തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതി ചവറ പോലീസിന് കൈമാറുകയായിരുന്നു.
പെണ്‍കുട്ടിയുടെ മൊഴി പ്രകാരം ബലാല്‍സംഗത്തിനും പോക്സോയിലെ വിവിധ വകുപ്പുകള്‍ പ്രകാരവുമാണ് അന്നത്തെ ചവറ സബ്ബ് ഇന്‍സ്പെക്ടറായിരുന്ന ഇപ്പോഴത്തെ കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഷെഫീക്ക് ആണ് കേസില്‍ പ്രാഥമിക അന്വേഷണം നടത്തി കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് ചവറ ഇന്‍സ്പെക്ടര്‍ എ. നിസാമുദ്ദീന്‍ ആണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. 14 സാക്ഷികളേയും പെണ്‍കുട്ടിയേയും വിസ്തരിച്ച കോടതിയില്‍ പെണ്‍കുട്ടി വെളിപ്പെടുത്തിയ ആദ്യ പീഢനം മുതലുളള വിവരങ്ങളും തെളിവില്‍ സ്വീകരിച്ച കോടതി മെഡിക്കല്‍ റിപ്പോര്‍ട്ട് അടക്കമുളള പതിനഞ്ചോളം ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ളിക്ക് പ്രോസിക്യൂട്ടര്‍ പി. ശിവപ്രസാദ് ആണ് കോടതിയില്‍ ഹാജരായത്. പ്രോസിക്യൂഷന്‍ സഹായിയായി കോടതിയില്‍ ഹാജരായിരുന്നത് എ.എസ്.ഐ ഷീബ.കെ.ജെ, ആണ്.