കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ഒളിച്ചോടിയാല്‍ പണി പിന്നാലെ വരും ,മൂന്നുവയസുള്ള മകളെ ഉപേക്ഷിച്ച് ഒളിച്ചോടിയ പരവൂരിലെ യുവതിയേയും സുഹൃത്തിനേയും പോലീസ് ബീച്ചിലെ താമസസ്ഥലത്തുനിന്നും പിടികൂടി

Advertisement

കൊല്ലം . മകളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയേയും പുരുഷസുഹൃത്തിനേയും പോലീസ് അറസ്റ്റ് ചെയ്തു
ഇവര്‍ക്കെതിരെ ചുമത്തിയത് ഏഴുവര്‍ഷം ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍
മൂന്ന് വയസുളള മകളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയേയും പുരുഷ സുഹൃത്തിനേയും പോലീസ് അറസ്റ്റ് ചെയ്തു. പരവൂര്‍ വില്ലേജില്‍ കുറുമണ്ടല്‍ പുക്കുളം സുനാമി ഫ്ളാറ്റ് 23 റിന്‍ഷിദ മന്‍സിലില്‍ റിന്‍ഷിദ (23) ഇവരുടെ കൂട്ടുകാരനും അയല്‍വാസിയുമായ പുക്കുളം സുനാമി കോളനി ഫ്ളാറ്റ് നമ്പര്‍ 24 എസ്. എസ് മന്‍സിലില്‍ ഷബീര്‍ (23), എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

റിന്‍ഷിദയുടെ ഭര്‍ത്താവ് വിദേശത്താണ്. കഴിഞ്ഞ 17ന് രാത്രി റിന്‍ഷിദാ മൂന്ന് വയസുളള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച് വീട്ടില്‍ നിന്നും പോകുകയായിരുന്നു. ഇവരുടെ മാതാവിന്‍റെ പരാതിയില്‍ യുവതിയെ കാണാതായതിന് പോലീസ് കേസെടുത്തു. തുടര്‍ന്ന് ഇരുവരേയും വര്‍ക്കല നിന്നുമാണ് പോലീസ് പിടികൂടിയത്.


ഇരുവര്‍ക്കുമെതിരെ കുട്ടികളെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞതിന് ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലേയും ജുവനൈല്‍ ജസ്റ്റീസ് ആക്ടിലേയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് നടപടി സ്വീകരിച്ചത്. ഏഴുവര്‍ഷം ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തി റിമാന്‍റ് ചെയ്തത്.


പരവൂര്‍ ഇന്‍സ്പെക്ടര്‍ നിസാര്‍. എയുടെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍ നിതിന്‍ നളന്‍, സി.പി.ഒ സിന്ധു എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. ഷബീറിനെ കൊല്ലം ജില്ലാ ജയിലിലും റിന്‍ഷിദയെ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലും റിമാന്‍റ് ചെയ്തു.

Advertisement