കൊട്ടാരക്കരയില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു,തടസംപിടിച്ച ഭാര്യാസഹോദരിയുടെ കൈവെട്ടിമാറ്റി

Advertisement

കൊട്ടാരക്കര. കുടുംബ വഴക്കിനെത്തുടര്‍ന്ന് ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. തടസം പടിക്കാനെത്തിയ ഭാര്യാസഹോദരിയുടെ കൈ വെട്ടിമാറ്റി. കൊട്ടാരക്കര നെടുവത്തൂര്‍ പുല്ലാമലയിലാണ് സംഭവം.

പുല്ലാമല കല്ലുവിള താഴതില്‍ രാജ(62)നാണ് ഭാര്യ രമാവതി(56)യെ വെട്ടികൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്. ഇന്ന് 11.45 ഓടെയാണ് സംഭവം. വീടിനടുത്ത റബര്‍തോട്ടത്തിലാണ് ദാരുണസംഭവം നടന്നത്. ഏറെ നാളായി കുടുംബ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു.മദ്യത്തിനും മറ്റ് ലഹരി വസ്തുക്കള്‍ക്കും അടിമയായ രാജന്‍ സ്ഥിരം വീട്ടില്‍ സംഘര്‍ഷമുണ്ടാക്കുമായിരുന്നു. പൊലീസില്‍ രാജനെ വിളിപ്പിച്ച് വീട്ടില്‍ നിന്നുമാറി നില്‍ക്കണമെന്ന് പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് ഏറെക്കാലമായി വീട്ടില്‍ വരാറുണ്ടായിരുന്നില്ല. അതിനിടയില്‍ ഒരാഴ്ചമുന്പ് രമാവതിയുടെ അമ്മ മരിച്ചു. പ്രദേശത്ത് എത്തിയിരുന്ന രാജന്‍ വീട്ടിലേക്ക് പലരും വിളിച്ചിട്ടും വന്നിരുന്നില്ല. ഇന്ന് രാവിലെ മൈക്രോ ഫിനാന്‍സിനുള്ള പണമടക്കാന്‍ പോയിമടങ്ങുകയായിരുന്നു രമാവതിയും രതിയും റബ്ബര്‍ തോട്ടത്തില്‍ വച്ചായിരുന്നു ആക്രമണം. സഹോദരിയെ ആക്രമിക്കുന്നത് കണ്ട് തടസം പിടിക്കാന്‍ എത്തുന്നതിനിടയിലാണ് സഹോദരി രതിക്ക് വെട്ടേറ്റത്.  ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം വീട്ടിലെത്തിയാണ് രാജന്‍ ആത്മഹത്യ ചെയ്തത്. രതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. രാജേഷ് ,രമേഷ് എന്നിവരാണ് രമാവതിയുടെ മക്കള്‍.

രാജന്‍ ഭാര്യയെ കൊലപ്പെടുത്തുമെന്ന് പലവട്ടം ഭീഷണിപ്പെടുത്തിയിരുന്നു. ഭര്‍ത്താവ് തന്നെ വകവരുത്തുമെന്ന് രമാവതി പലരോടും പറഞ്ഞിട്ടുണ്ട്.