രശ്മി ഹാപ്പി ഹോമിലെ അക്രമം, പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍പ്രതിഷേധം, പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

Advertisement


കരുനാ​ഗപ്പള്ളി പുള്ളിമാൻ ജം​ഗ്ഷനിൽ പ്രവർത്തിക്കുന്ന രശ്മി ഹാപ്പി ഹോം ആക്രമിച്ചു തകര്‍ത്ത സംഭവത്തില്‍ നടപടി വൈകുന്നതില്‍ പ്രതിഷേധം.
കഴിഞ്ഞ ഞായറാഴ്ച 17.04.2022 രാവിലെ 6 മണിക്ക് ശേഷം വലിയത്ത് ഇബ്രാഹീം കുട്ടി മക്കളായ സിനോജും മുഹമ്മദ് ഷാ എന്നിവരുടെ നേതൃത്വത്തിൽ വലിയത്ത് സെൻട്രൽ സ്കൂളിന്റെ മൂന്ന് ബസ്സുകളിൽ 100 ഓളം ​ഗുണ്ടകളെ ഇറക്കി, ജെ.സി.ബി., ടിപ്പർ എന്നിവയുമായി വലിയതോതിലുള്ള ആയുധങ്ങളുമായി സ്ഥാപനത്തിൽ വരികയും ഷട്ടറുകൾ പൂർണമായും ഇളക്കി മാറ്റി അകത്ത് പ്രവേശിച്ചു സ്ഥാപനത്തിന്റെ ഉപയോഗത്തിലിരുന്ന CCTV, DVR, NETWORK & MODEM, കംപ്യൂട്ടറുകൾ, കസ്റ്റമർ സെർവ്വീസിലേക്കായി ഉപയോഗിച്ചിരുന്ന മൂന്ന് മൊബൈൽ ഫോണുകൾ, പ്രിന്ററുകൾ, സ്കാനറുകൾ, ക്യാഷ് കൗണ്ടിംഗ് മെഷീൻ, POS മെഷീൻ, എന്നിവയെല്ലാം കൊള്ളയടിക്കുകയും ഫാനുകൾ, A/C, ഇലക്ട്രിക്കൽ ഉപകരണങ്ങൾ എന്നിവയെല്ലാം നശിപ്പിക്കുകയും ചെയ്തതായാണ് പരാതി. വ്യക്തമായ തെളിവുകളുള്ള അക്രമത്തില്‍ ശക്തമായ നടുപടിക്ക് പൊലീസ് നീക്കമില്ലെന്ന് വ്യാപാരികളും പ്രതിഷേധത്തിലുള്ള വിവിധ സംഘടനകളും ആരോപിച്ചു.. വിൽപ്പനയ്ക്കായി വെച്ചിരുന്ന മൊബൈൽ ഫോണുകൾ,ലാപ്ടോപ്പുകൾ, LED ടിവികൾ, ക്രോക്കറി ഐറ്റംസ് തുടങ്ങിയ 50 ലക്ഷത്തോളം രൂപ വിലവരുന്ന നിരവധി സാധനങ്ങൾ കടത്തി കൊണ്ട് പോയ പ്രതികളെ ഇനിയും അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയിൽ ശക്തമായി പ്രതിഷേധിച്ച് കൊണ്ട് 2022 ഏപ്രിൽ 21 വ്യാഴാഴ്ച വൈകിട്ട് 5.30 ന് ജനകീയ കൂട്ടായ്മ കരുനാ​ഗപ്പള്ളി ഠൗണിൽ പ്രതിഷേധജ്വാല സംഘടിപ്പിച്ചു.

വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ. ജയപ്രകാശ് മേനോൻ, യുണൈറ്റഡ് മർച്ചെന്റ് ചേംബർ സംസ്ഥാന സെക്രട്ടറി നിജാം ബഷി, കരുനാ​ഗപ്പള്ളി റോട്ടറി ക്ലബ് പ്രസിഡന്റ് ശ്രീ അലക്സ് കോശി, ഡോ.ജി.സുമിത്രൻ, ​ക്ലബ് ക്യൂ പ്രസിഡന്റ് ശ്രീ. നജീം മണ്ണേൽ, കരുനാ​ഗപ്പള്ളി എസ്.എൻ.ഡി.പി. യൂണിയൻ വൈസ് പ്രസിഡന്റ് ശ്രീ. ശോഭനൻ കുരുക്കശ്ശേരിൽ, എൻ.എസ്.എസ്. താലൂക്ക് യൂണിയൻ മെമ്പർ ശ്രീ.ത്രിവിക്രമൻ പിള്ള, Ys മെൻ ക്ലബ്ബ് വള്ളിക്കാവ് പ്രസിഡന്റ് ശ്രീ. അനിരാജ്, Ys മെൻ ക്ലബ്ബ് വള്ളിക്കാവ് സെക്രട്ടറി ശ്രീ. രാജസേനൻ, സമൂഹത്തിലെ നാനാമേഖലയിൽ നിന്നും നൂറു കണക്കിന് പേർ പങ്കെടുത്തു.

Advertisement