മുംബൈ. സ്വകാര്യ കമ്പനി ജീവനക്കാരനായ കൊല്ലം സ്വദേശി മുംബൈയില്‍ രോഗത്തെത്തുടര്‍ന്നു മരിച്ചു. ബന്ധുക്കളെ പറ്റി വിവരമില്ലാതെ ഒപ്പമുള്ളവര്‍. മലാഡ് കുറാര്‍ വില്ലേജ് ലക്ഷമണ്‍ നഗര്‍ ശക്തി കോളനി സിദ്ധിവിനായക് നിവാസില്‍ താമസിക്കുന്ന സജി ഡാനിയേല്‍(50)ആണ് മരിച്ചത്. അസുഖത്തെത്തുടര്‍ന്ന് ഒപ്പമുള്ളവര്‍ ഇയാളെ ആശുപത്രിയിലാക്കുകയായിരുന്നു.സാവിത്രി ഇന്‍ഫ്രാസ്ടക്ചര്‍ ആണ് ജോലി ചെയ്യുന്ന കമ്പനി. കൊല്ലം മടന്തക്കുഴി ഡാനിയലിന്റെയും ഓമനയുടെയും മകനാണ്. ഇളയ രണ്ട് അനുജന്മാരും ഒരു ഇളയ സഹോദരിയുമുണ്ട് എന്നും വിവരമുണ്ട്. സ്വദേശത്തെക്കുറിച്ചോ , ബന്ധുക്കളെക്കുറിച്ചോ എന്തെങ്കിലും വിവരങ്ങൾ അറിയുന്നവർ ഉണ്ടെങ്കിൽ താഴെ കൊടുത്തിട്ടുള്ള നമ്പറിൽ എത്രയും വേഗം ബന്ധപ്പെടുക. രാജൻ നായർ , മലാഡ് . മൊ: 7021519502.