സ്കൂള്‍ കുട്ടികള്‍ക്കും മറ്റും വിതരണത്തിനായി കൊണ്ടുവന്ന ഗഞ്ചാവുമായി സ്ത്രീയും സഹായിയും പിടിയിൽ
അഞ്ചൽ. സ്കൂൾ കുട്ടികൾക്കും മറ്റും ഗഞ്ചാവ് വിൽക്കാൻ കൊണ്ടുവന്ന സ്ത്രീയെയും സഹായിയെയും വാഹനം ഉൾപ്പെടെ അഞ്ചൽ പോലീസ് അറസ്റ് ചെയ്തു.
അലയമൻ കരുകോണിൽ നിഷ മൻസിലിൽ ഫാത്തിമ ബീവി മകൾ 56 വയസുള്ള ഷാഹിദയും അലയമൻ കരുകോണിൽ കുറവന്തേരി ജിഷ്ണു ഭവനിൽ ബാലൻ പിള്ള മകൻ 55 വയസുള്ള സോമരാജൻ പിള്ളയുമാണ് അറസ്റ്റിലായത്. ഇന്ന് രാവിലെ 6 .30 മണിയോടുകൂടി ചണ്ണപ്പേട്ട മാർത്തോമാ ഹൈസ്കൂൾ പരിസരത്തു വച്ചാണ് പ്രതികൾ അറസ്റ്റിലാവുന്നത്. നാൽപ്പത് പൊതികളിലായി സ്കൂൾ കുട്ടികൾക്കും മറ്റും വിൽപ്പനക്കായി കൊണ്ടുവരവേ ഓട്ടോയിൽ വച്ചാണ് പിടിയിലായത്.
ഷാഹിദ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ സമാനമായ കേസുകൾക്ക് മുൻപും പിടിയിലായിട്ടുള്ളതാണ്. കൊല്ലം റൂറൽ ജില്ലയിൽ മയക്കുമരുന്ന് ലോബികൾക്കെതിരെ നടത്തിവരുന്ന സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനയിലാണ് പ്രതികൾ അറസ്റ്റിലായത്.അഞ്ചൽ ഐ എസ് എച് ഒ. കെ ജി ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ ജ്യോതിഷ് നിസാറുദീൻ ജോൺസൻ സിപിഓ മാരായ ആശ റീന സന്തോഷ് അനിൽ എന്നിവർ അടങ്ങുന്ന സംഘം DANSAF അംഗങ്ങളുടെയും സഹായത്തോടെയാണ് പ്രതികളെ അറസ്റ് ചെയ്തത്.
ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘം പോലീസ് പിടിയിലായി
കൊല്ലം.മോട്ടോര്‍ ബൈക്കില്‍ സഞ്ചരിച്ച യുവാക്കളെ തടഞ്ഞ് നിര്‍ത്തി കത്തി കൊണ്ട് കുത്തിയും ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ച മൂന്ന് യുവാക്കളെ ഇരവിപുരം പോലീസ് പിടികൂടി. വടക്കേവിള അയത്തില്‍ നളന്ദ നഗര്‍ 178 കിണറുവിള വീട്ടില്‍ ശ്യാംകുമാര്‍ (40), മയ്യനാട് ഷിയാ ആശുപത്രിക്ക് സമീപം വയലില്‍ കിഴക്കതില്‍ വീട്ടില്‍ സജയ് (24), തൃക്കോവില്‍വട്ടം വെറ്റിലത്താഴം കാട്ടുവീട്ടില്‍ രതീഷ്(35) എന്നിവരാണ് പോലീസ് പിടിയിലായത്.
കിളികൊല്ലൂര്‍ മംഗലത്ത് നഗറിലെ അഖിലിനെയും സുഹൃത്തിനേയുമാണ് ആക്രമിച്ചത്. പുന്തലത്താഴം മംഗലത്ത് ക്ഷേത്രത്തിന് കിഴക്ക്മാറി റോഡിലൂടെ മോട്ടോര്‍ ബൈക്കില്‍ സഞ്ചരിച്ച് വന്ന യുവാക്കളെ പ്രതികള്‍ തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയായിരുന്നു. കൈവശമുണ്ടായിരുന്ന കത്തി കൊണ്ട് കുത്തുകയും ഇരുമ്പ് വടിക്ക് തലയ്ക്കടിക്കുകയുമായിരുന്നു. യുവാക്കളുടെ നിലവിളി കേട്ട് പരിസരവാസികള്‍ ഓടി കൂടിയപ്പോള്‍ പ്രതികള്‍ രക്ഷപ്പെട്ട് പോകുകയായിരുന്നു. ഇവരെ അയത്തില്‍ നിന്നും പോലീസ് പിടികൂടുകയായിരുന്നു.
ഇരവിപുരം ഇന്‍സ്പെക്ടര്‍ വിവി അനില്‍കുമാര്‍, എസ്സ്.ഐമാരായ അരുണ്‍ ഷാ, ജയേഷ്, ഷാജി, ദിനേഷ്കുമാര്‍, അജിത്ത് കുമാര്‍ എ.എസ്.ഐ സുരേഷ് സി.പി.ഒമാരായ വിനു വിജയ്, ഷാനവാസ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.
യുവാവിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭാര്യാ സഹോദരിയുടെ ഭാര്‍ത്തവും യുവാവിന്‍റെ മകനും പോലീസ് പിടിയിലായി.
ഇരവിപുരം. ആക്കോലില്‍ കുന്നില്‍ തെക്കതില്‍ അനുഭവനില്‍ ബാലചന്ദ്രന്‍പിളള മകന്‍ സന്തോഷ് (സാത്താന്‍, 34), ആക്കോലില്‍ വലിയവിള വയലില്‍ മാടന്‍നടയ്ക്ക് കിഴക്ക് വലിയവിള നഗര്‍ 142 വയലില്‍ പുത്തന്‍ വീട്ടില്‍ ബിജൂ മകന്‍ ബാലു (22) എന്നിവരാണ് പോലീസ് പിടിയിലായത്.
ബാലു ഉപയോഗിച്ച് കൊണ്ടിരുന്ന സ്ക്കൂട്ടര്‍ അച്ഛന്‍ ബിജൂ തിരികെ വാങ്ങിയിരുന്നു. ഇയാള്‍ ഭാര്യ സഹോദരിയുടെ ഭര്‍ത്താവായ സന്തോഷിനെ കുറിച്ച് അപവാദം പറഞ്ഞു എന്ന ആരോപണവും നിലവിലുണ്ടായിരുന്നു. കഴിഞ്ഞ 19ന് രാത്രി പ്രതികളായ ഇരുവരും ചേര്‍ന്ന് ബിജുവിന്‍റെ വീട്ടില്‍ വച്ച് ബിജുവിനെ അടിച്ച് താഴെയിട്ടതിന് ശേഷം ഒരു വെട്ടുകത്തി കൊണ്ട് കഴുത്തിന് ഇടത് വശം വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ചു.
ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇരവിപുരം ഇന്‍സ്പെക്ടര്‍ വി.വി. അനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ അരുണ്‍ഷാ, ജയേഷ്, സുനില്‍കുമാര്‍, സന്തോഷ് എ.എസ്സ്.ഐ സുരേഷ്, സി.പി.ഓ മാരായ വിനു വിജയ്, മനാഫ്, രജേഷ്കുമാര്‍ ബേബി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാന്‍റ് ചെയ്തു.