മുംബൈ: ഏറെക്കാലമായി മുംബൈയിലെ മലാഡ്, കുറാർ വില്ലേജിൽ സുഹൃത്തുക്കൾക്കൊപ്പം താമസ്സിച്ചിരുന്ന സജി ഡാനിയേൽ (50) രോഗത്തെത്തുടർന്ന് കെ. ഇ.എം. ആശുപത്രിയിൽ മരിച്ചു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അവിവാഹിതനായ ഇയാള് കൊല്ലം മടന്ത കുഴി സ്വദേശി ഡാനിയേലിന്റെയും ഓമനയുടെയും മകനാണെന്നും രണ്ട് സഹോദരൻമാരും ഒരു സഹോദരിയും നാട്ടിലുണ്ടെന്നതുമൊഴിച്ചാൽ മറ്റ് വിവരങ്ങളൊന്നും ഒപ്പം താമസ്സിച്ചവർക്ക് അറിയില്ല. ഏറെക്കാലമായി നാടുമായി ബന്ധങ്ങളെന്നും സൂക്ഷിയ്ക്കാത്ത ആളായിരുന്നു. സാവിത്രി ഇൻഫ്രാ സ്ട്രക്ചർ എന്ന കമ്പനിയുടെ കീഴിൽ മുംബൈയുടെ വിവിധ ഭാഗങ്ങളിൽ ഫിറ്ററായി ജോലി ചെയ്തു വരികയായിരുന്നു.
ഇയാളുടെ സ്വദേശത്തെക്കുറിച്ചോ , ബന്ധുക്കളെക്കുറിച്ചോ എന്തെങ്കിലും വിവരങ്ങൾ അറിയുന്നവർ ഉണ്ടെങ്കിൽ താഴെ കൊടുത്തിട്ടുള്ള നമ്പറിൽ എത്രയും വേഗം ബന്ധപ്പെടുക. രാജൻ നായർ , മലാഡ് . മൊ: 7021519502.