മുംബൈയില്‍ മരിച്ച കൊല്ലംകാരന്‍ സജിയുടെ ബന്ധുക്കളെ കണ്ടെത്തി, മൃതദേഹം കൊണ്ടുവരുന്നില്ലെന്ന് വീട്ടുകാര്‍

Advertisement

മുംബൈയിൽ മരിച്ച മലയാളിയുടെ ബന്ധുക്കളെ കണ്ടെത്തി പക്ഷേ മൃതദേഹം ഏറ്റുവാങ്ങാന്‍ തയ്യാറല്ല. മുംബൈ: ഏറെക്കാലമായി മുംബൈയിലെ മലാഡ്, കുറാർ വില്ലേജിൽ സുഹൃത്തുക്കൾക്കൊപ്പം താമസ്സിച്ചിരുന്ന സജി ഡാനിയേൽ (50) ആണ് രോഗത്തെത്തുടർന്ന് കെ. ഇ.എം. ആശു പത്രിയിൽ ഏപ്രിൽ 22 ന് അന്തരിച്ചത്. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചശേഷം നാട്ടിലുള്ള ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പരിചയക്കാര്‍. അവിവാഹിതനായിരുന്നു.

കൊല്ലം മടന്ത കുഴി സ്വദേശി ഡാനിയേലിന്റെയും ഓമനയുടെയും മകനാണെന്നും രണ്ട് സഹോദരൻമാരും ഒരു സഹോദരിയും നാട്ടിലുണ്ടെന്നതുമൊഴിച്ചാൽ മറ്റ് വിവരങ്ങളൊന്നും ഒപ്പം താമസ്സിച്ചവർക്ക് അറിയില്ലായിരുന്നു. വാര്‍ത്തകണ്ട് നാട്ടില്‍നിന്നും ചിലര്‍ മുംബൈയില്‍ ബന്ധപ്പെട്ടിരുന്നു. സാവിത്രി ഇൻഫ്രാ സ്ട്രക്ചർ എന്ന കമ്പനിയുടെ കീഴിൽ മുംബൈയുടെ വിവിധ ഭാഗങ്ങളിൽ ഫിറ്ററായി ജോലി ചെയ്തു വരികയായിരുന്ന ഇയാള്‍ നാടുമായി ബന്ധങ്ങളെന്നും സൂക്ഷിയ്ക്കാത്ത ആളായിരുന്നു.

കൊട്ടാരക്കര കോക്കാട് നരിക്കല്‍ ആണ് സജിയുടെ വീടെന്ന് ഓള്‍ഡ് പന്‍വേലില്‍ ഇമ്മാനുവേല്‍ മേഴ്സി ഹോം നടത്തുന്ന സിനുമാത്യു അധികൃതരെ അറിയിച്ചു.സജിക്ക് വീടുമായി വര്‍ഷങ്ങളായി ഒരു ബന്ധവവുമില്ലെന്നും മൃതദേഹം നാട്ടിലെത്തിക്കാന്‍ സാമ്പത്തികശേഷിയില്ലെന്നും മൃതദേഹം അവിടെ സംസ്കരിക്കുന്നതില്‍ പരാതിയില്ലെന്നും ബന്ധുക്കള്‍ കത്ത് നല്‍കി.പിതാവ് ഡാനിയേല്‍ എന്ന ദിവാകരന്‍ സഹോദരന്‍ രാജന്‍ സഹോദരി ഷൈലജ എന്നിവരാണ് സമ്മതപത്രം നല്‍കിയത്.