കണ്ണൂര്. ദീൻ ദയാൽ ഉപാധ്യായ ശക്തികരൻ ദേശീയപുരസ്കാരം വെസ്റ്റ്കല്ലട പഞ്ചായത്ത് ഏറ്റുവാങ്ങി.
2022ലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള ദീൻ ദയാൽ ഉപാധ്യായ ദേശിയ പുരസ്കാരം പാപ്പിനിശ്ശേരി പഞ്ചായത്തിൽ നടന്ന പ്രത്യക ഗ്രാമസഭയിൽ വെച്ച് വെസ്റ്റ് കല്ലട ഗ്രാമപഞ്ചായത്ത് ഏറ്റുവാങ്ങി.
പ്രസിഡന്റ് ഡോ. സി. ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റ് സുധ, സെക്രട്ടറി കെ. സീമ, സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ അംബികകുമാരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റജീല, ലൈല സമദ്, ടി. ശിവരാജൻ, ഷീലാകുമാരി, ഓമനക്കുട്ടൻപിള്ള, സുനിതദാസ് എന്നിവരും ഉദ്യോഗസ്ഥരായ വിനോദ്, കണി എന്നിവരും പങ്കെടുത്തു. തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം. വി. ഗോവിന്ദൻ അവാർഡുകൾ വിതരണം ചെയ്തു.
മികച്ച ജില്ലാപഞ്ചായത്തായ തിരുവനന്തപുരവും ബ്ലോക്ക് പഞ്ചായത്തായ മുഖത്തലയും അവാർഡ് ഏറ്റുവാങ്ങി.15ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്. സംസ്ഥാന സർക്കാരിന്റെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള ജില്ലാതല പുരസ്കാരം (സ്വരാജ് ട്രോഫിയും 5ലക്ഷം രൂപയും )ഈ വർഷം പഞ്ചായത്തിന് ലഭിച്ചു.