ശാസ്താംകോട്ട. സര്‍വകലാശാലാ കലോല്‍സവം കഴിഞ്ഞുവന്ന കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ ഇടിച്ചു,മൂന്നു പേര്‍ക്ക് പരുക്ക്. ചവറ-അടൂര്‍ റൂട്ടില്‍ വേങ്ങയിലെ വളവിലാണ് അപകടം. വളവിലെ മരത്തില്‍ ഇടിച്ച് കറങ്ങിതിരിഞ്ഞാണ് കാര്‍ നിന്നത്.
ഡ്രൈവര്‍ സീറ്റില്‍ എയര്‍ബാഗുണ്ടായിരുന്നതിനാല്‍ അപകടത്തിന്റെ തീവ്രത കുറഞ്ഞു. മാവേലിക്കര ബിഷപ് മൂര്‍കോളജിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടതെന്ന് സ്ഥലവാസികള്‍പറഞ്ഞു. പരുക്കേറ്റ രണ്ട് വിദ്യാര്‍ഥികളെ പത്മാവതി ഫൗണ്ടേഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചെങ്ങന്നൂര്‍ സ്വദേശി ജോയല്‍(20), പത്തനംതിട്ട സ്വദേശി ആല്‍ബി(20)എന്നിവര്‍ക്കാണ് പരുക്ക്.
ഒപ്പമുള്ള പെണ്‍കുട്ടിക്ക് പരുക്കില്ല. ഓടിച്ചയാള്‍ ഉറങ്ങിയതിനാല്‍ നിയന്ത്രണം വിട്ടതായാണ് ഓടിക്കൂടിയവര്‍ പറയുന്നത്.
വാഹനത്തില്‍ ഒരു വീല്‍ ചെയര്‍ സൂക്ഷിച്ചിട്ടുണ്ട്. വേങ്ങ പൊട്ടക്കണ്ണന്‍ മുക്കിന് വടക്കുവശത്തെ എസ് വളവ് പതിവ് അപകട കേന്ദ്രമാണ്. രണ്ടുമാസംമുമ്പ് ഇവിടെ ബസിനടിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചിരുന്നു. റോഡ് നവീകരണത്തിന്റഎ ഭാഗമായി അപകടം ഒഴിവാക്കാനായി വശം വീതികൂട്ടി പാര്‍ശ്വഭിത്തി നിര്‍മ്മിച്ചുവെങ്കിലും വളവില്‍തന്നെ ഒരു വൈദ്യുതി പോസ്റ്റ് നില്‍ക്കുന്നത് മാറ്റുന്നതിന് നടപടി ആയിട്ടില്ല. തെക്കു
ുവശത്തെ വളവ് വലിയ അപകട സാധ്യതയിലാണ്.