ശാസ്താംകോട്ട. പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനും എക്യുമെനിക്കല്‍ വക്താവും എഴുത്തുകാരനും വേദശാസ്ത്രജ്ഞനും ആയിരുന്ന ഫാ.ഡോ.സിടി ഈപ്പന്‍ അനുസ്മരണ സമ്മേളനവും പുസ്തകപ്രകാശനവും മാര്‍ ഏലിയാ ചാപ്പലില്‍ നടന്നു. കോട്ടയം ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരി പ്രിന്‍സിപ്പല്‍ ഫാ.ഡോ.റെജി മാത്യു ഉദ്ഘാടനം ചെയ്തു. ഫാ. സി ടി ഈപ്പന്‍ രചിച്ച ലേഖന സമാഹാരം കുരിശിന്റെ രശ്മികള്‍ അടൂര്‍ കടമ്പനാട് ഭദ്രാസനാധിപന്‍ ഡോ. സഖറിയാ മാര്‍ അപ്രേം പ്രകാശനം ചെയ്തു.
ഡോ. ഡികെ ജോണ്‍ പുസ്തകം ഏറ്റുവാങ്ങി. കൊല്ലം ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ അന്തോണിയോസ് അധ്യക്ഷത വഹിച്ചു. ചര്‍ച്ച് ഓഫ് ഇംഗ്‌ളണ്ട് ലെസ്റ്റര്‍ മഹായിടവക ബിഷപ് മലയില്‍ ലൂക്കോസ് വര്‍ഗീസ് മുതലാളി അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു. ആര്‍ജ്ജിച്ച അറിവുകളും ദര്‍ശങ്ങളും നാട്ടിലെ സാധാരണക്കാരനുവേണ്ടി വിനിയോഗിക്കാന്‍ തീരുമാനിച്ച മഹാവ്യക്തിത്വമായിരുന്നു ഡോ സി ടി ഈപ്പനെന്ന് അദ്ദേഹം അനുസ്മരിച്ചു.
ഡോ കുര്യന്‍ തോമസ്, ഡോ. സി ടി ഈപ്പന്‍ ട്രസ്റ്റ് സെക്രട്ടറി ഫാ.തോമസ് വര്‍ഗീസ്, ചാവടിയില്‍ മൗണ്ട് ഹൊറേബ് ആശ്രമം സുപ്പീരിയര്‍ ഫാ. സി ഡാനിയേല്‍ എന്നിവര്‍ പ്രസംഗിച്ചു.