ശാസ്താംകോട്ട തടാകത്തിലെ കലങ്ങല്‍ പ്രതിഭാസം പഠിക്കാന്‍ വിദഗ്ധരെത്തുന്നു

Advertisement

ശാസ്താംകോട്ട. തടാകത്തിലെ കലങ്ങല്‍ പ്രതിഭാസം പഠിക്കാന്‍ വിദഗ്ധരെത്തുന്നു.
തടാകത്തിലെ ജലം അസാധാരണമായി കലങ്ഹികാമുന്നതായി തീരദേശവാസികള്‍ അറിയിച്ചിട്ടുണ്ട്. പുതുമഴപെയ്യുമ്‌പോള്‍ സാധാരണ കലങ്ങുന്നതരത്തിലല്ല കലങ്ങിയ ജലം തെളിയാതെ ഇരിക്കുന്നതാണ് ആശങ്കയാവുന്നത്. അതിനൊപ്പം തടാകത്തില്‍ നിന്നും പ്രാദേശിക വിതരണം നടത്തുന്നജലവും കലങ്ങിയനിലയിലാണ്. ഇതു സംബന്ധിച്ച് തടാക സംരക്ഷണസമിതി ആക്ഷന്‍കൗണ്‍സില്‍ ചെയര്‍മാന്‍ കെ കരുണാകരന്‍പിള്ള അധികൃതരുടെ ശ്രദ്ധക്ഷണിച്ചിരുന്നു.

വെള്ളത്തിന്റെ സാംപി ള്‍ ശേഖരിക്കാന്‍ കോഴിക്കോട് ജല വിഭവ വികസന മാനേജ്‌മെന്റ് കേന്ദ്രത്തില്‍ നിന്ന് 2 പേര്‍ എത്തുമെന്ന് സയന്റിസ്റ്റ് ഡോ: ഹരികുമാര്‍ അറിയിച്ചു