കഴുതുരുട്ടി 13 കണ്ണറ പാലത്തിനു സമീപം സിമെന്റ് കയറ്റി വന്ന ലോറി ആറ്റിലേക്ക് മറിഞ്ഞു ഡ്രൈവർ മരിച്ചു

Advertisement

തെന്മല.കൊല്ലം തേനി ദേശീയ പാതയിൽ കഴുതുരുട്ടി 13 കണ്ണറ പാലത്തിനു സമീപം സിമെന്റ് കയറ്റി വന്ന ലോറി സൈഡുകൊടുക്കുന്നതിനിടെ ആറ്റിലേക്ക് മറിഞ്ഞു ഡ്രൈവർ മരിച്ചു..

തിരുവനന്തപുരം പാലോട് ഇലഞ്ചിയം അരയിക്കുന്ന് ചതുപ്പിൽ സതീഷ് ഭവനിൽ ശശിയുടെ മകൻ സതീഷ് മോൻ (33) ആണ് മരണപ്പെട്ടത്.

തമിഴ്നാട്ടിൽ നിന്ന് സിമെന്റ് കയറ്റിവന്ന ലോറി എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കവേ നിയന്ത്രണം വിട്ട് മുപ്പത് അടി താഴ്ചയിൽ കഴുതുരുട്ടി ആറ്റിലേക്ക് മറിയുകയായിരിന്നു.

ലോറി ആറ്റിലേക്ക് മറിഞ്ഞത്കണ്ട് ഓടിക്കൂടിയ നാട്ടുകാർ ഡ്രൈവറെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

തെന്മല പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

സതീഷിന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.ദേശീയ പാതയോരത്തെ മരങ്ങളുടെ ശിഖരങ്ങൾ റോഡിലേക്ക് വളർന്നു നിൽക്കുന്നത് ഡ്രൈവർമാരുടെ കാഴ്ചമറക്കുന്നതിനാൽ ഈ ഭാഗത്ത് അപകടങ്ങൾ നിത്യസംഭവമാണ് എന്ന്സമീപവാസികള്‍ പറയുന്നു.

Advertisement