അലിഫ് മുഹമ്മദിന് ഇനിമുതൽ സംസ്ക്കാര സാഹിതി സമ്മാനിച്ച മുച്ചക്ര വാഹനത്തിൽ പറക്കാം

Advertisement

ശാസ്താംകോട്ട : ശാസ്താംകോട്ട കെ.എസ്.എം ദേവസ്വം ബോർഡ് കോളേജിലെ ഭിന്നശേഷിക്കാരനായ ബിരുദ വിദ്യാർത്ഥി അലിഫ് മുഹമ്മദിന്
കെപിസിസി ചെയർമാൻ ആര്യാടൻ ഷൗക്കത്ത് നൽകിയ വാക്ക് പാലിച്ചു.മറ്റുള്ളവരുടെ സഹായം കൂടാതെ അലിഫിന് സഞ്ചരിക്കാൻ
മുച്ചക്ര വാഹനവുമായാണ് അദ്ദേഹം ഇന്നലെ ശാസ്താംകോട്ട കലാലയത്തിലേക്ക് എത്തിയത്.സൗഹൃദച്ചിറകിലേറി സഞ്ചരിക്കുന്ന ചിത്രവും വാർത്തയും മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും തരംഗമായതോടെയാണ് അലിഫിന്റെ ദൈന്യത പുറംലോകമറിഞ്ഞത്. എന്നാലത് ലിംഗ ഭേദമില്ലാത്ത സൗഹൃദത്തിന്‍റെ വര്‍ണച്ചിറകുകളുടെ കഥയായിരുന്നു. കലാലയസൗഹൃദത്തിന്‍റെ മനോജ്ഞനിമിഷമായാണ് അത്പ്രചരിച്ചത്.

അലിഫ് മുഹമ്മദിന്
കെപിസിസി സംസ്ക്കാര സാഹിതി ചെയർമാൻ ആര്യാടൻ ഷൗക്കത്തും സി.ആർ മഹേഷ് എംഎൽഎ യും ചേർന്ന് വാഹനം സമ്മാനിക്കുന്നു.ആർവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ സമീപം

അലിഫ് മുഹമ്മദിന് കെപിസിസി സംസ്ക്കാര സാഹിതി ചെയർമാൻ ആര്യാടൻ ഷൗക്കത്തും സി.ആർ മഹേഷ് എംഎൽഎ യും ചേർന്ന് വാഹനം സമ്മാനിക്കുന്നു.ആർവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ സമീപം


സഹപാഠികളായ ആര്യയും അർച്ചനയും അലിഫിനെ തോളിലേറ്റി കോളേജിലേക്ക് നടന്നു വരുന്ന ചിത്രം പകർത്തിയ ഫോട്ടോഗ്രാഫറും കെ.എസ്.യു പ്രവർത്തകനുമായ ജഗത്തിനും ഇത് അഭിമാന നിമിഷം.
ആര്യാടൻ ഷൗക്കത്തും സി.ആർ മഹേഷ് എംഎൽഎ യും ചേർന്ന് വാഹനം അലിഫിന് സമ്മാനിച്ചു.
സംസ്ക്കാര സാഹിതി ജനറൽ കൺവീനർ എൻ.വി പ്രദീപ് കുമാർ, ആർവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ,കേളേജ് പ്രിൻസിപ്പൽ പ്രൊഫ.ബീന,എബി പാപ്പച്ചൻ,എസ്.എം ഇക്ബാൽ, ഷാൻ, സൈറസ് പോൾ,അബ്ദുൽ റഷീദ്, ഡോ.പി.ആർ ബിജു,ഹാഷീം സുലൈമാൻ,ലോജു ലോറൻസ്, ആസിഫ് മുഹമ്മദ്,റിജോ റെജീഷ്, രശ്മി ദേവി എന്നിവർ പങ്കെടുത്തു.

Advertisement