ശാസ്താംകോട്ട: തടാകത്തിലെ ജലത്തിന് നിറവ്യത്യാസം പരിശോധിക്കാൻ കോഴിക്കോട് ജലവിഭവ വിക സന മാനേജ്മെൻ്റ് കേന്ദ്ര ത്തിലെ ഉദ്യോഗസ്ഥർ ശാസ്താംകോട്ടയിൽ എത്തി.
മാനേജ്മെൻ്റ് കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ ഡോ: പി.എസ്ഹരികുമാറിൻ്റെ നിർദേശപ്രകാരം പ്രോജക്ട് ഫെലോ മാരായ ഡോ: സച്ചിൻ, ഡോ: അശ്വിൻ എന്നിവരാണ് തടാക പരിശോധനക്ക് എത്തിയത്.ത ടാകതീരത്തും ബോട്ടിലും ആയി പരിശോധനക്ക് എത്തിയ സംഘം പതിനൊന്ന് സ്ഥലത്തെ തടാക ജല സാമ്പിൾ പരിശോധനക്കായി എടുത്തു.
കഴിഞ്ഞ മൂന്ന് ആഴ്ചക്ക് മുൻപാണ് തടാക ജലം നിറവ്യത്യാസത്തോടെ കലങ്ങിയത്.വേനൽ മഴയെ തുടർന്ന് ഉണ്ടായ കലക്കവെളളമാണന്നാണ് ആദ്യം കരുതിയത്. എന്നാൽ മഴ മാറിയിട്ടും നിറവ്യത്യാസം നിലനിൽക്കുകയാണ്. പമ്പ് ചെയ്ത് എടുത്ത് ശുദ്ധീകരിച്ച് വിതരണം ചെയ്യുന്ന കുടിവെളത്തിലും നിറവ്യത്യാസം കണ്ട് തുടങ്ങിയതോടെ ജനം പരിഭ്രാന്തരായി.തടാകത്തിന്‍റെ നിറവ്യത്യാസവും അതുമൂലമുണ്ടാകുന്ന പ്രതിസന്ധിയും ന്യൂസ് @ നെറ്റ് റിപ്പോര്‍ട്ടു ചെയ്തിരുന്നു.
ഇതേ തുടർന്നാണ് തടാക സംരക്ഷണ സമിതി മുൻകൈ എടുത്ത് കോഴിക്കോട് ജലവിഭവ വികസനമാനേജ്മെൻ്റ് കേന്ദ്രത്തിൻ വിവരം അറിയിച്ചത്.
എത്ര കനത്ത മഴയിലെ തെളിഞ്ഞ വെള്ളമാണ് തടാകത്തിൽ എപ്പോഴും. എന്നാൽ ഇപ്പോഴുണ്ടായ ഈ നിറവ്യത്യാസം ജനപ്രതിനിധികളോ സർക്കാരോ ഗൗരവകരമായി കാണാതിരിക്കുന്നതിനെതിരെ വ്യാപകമായ പരാതി ഉയർന്നിട്ടുണ്ട്. കൊല്ലം നഗരത്തിലടക്കം ജില്ലയിലെ നൂറ് കണക്കിന് വീടുകളിൽ വിതരണം ചെയ്യുന്നത് തടാകത്തിൽ നിന്നും പമ്പ് ചെയ്തെടുക്കുന്ന ജലമാണ്. സർക്കാർ അനാസ്ഥ തുടർന്ന സാഹചര്യത്തിൽ ജലവിഭവ വികസ കേന്ദ്രത്തിന് തടാകസംരക്ഷണ സമിതി ചെയർമാൻ കെ.കരുണാകരൻ പിള്ള പരാതി അയച്ചതിനെ തുടർന്നാണ് നടപടി ഉണ്ടായത്.
നിറവ്യത്യാസം ഭാഗികമായെങ്കിലും അവർ അംഗീകരിക്കുന്നുണ്ടെന്നും കോഴിക്കോട്ടെ പരിശോധനയ്ക്കു ശേഷം വിവരം അറിയിക്കും എന്ന് അറിയിച്ചതായി തടാകസംരക്ഷണ സമിതി ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കെ. കരുണാകരന്‍പിള്ള പറഞ്ഞു.
ഒരു ഫോൺ സന്ദേശത്തിൽ അടിയന്തിര നടപടി ഉണ്ടായത് അഭിനന്ദിക്കേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.