കൊല്ലം പ്രാദേശിക ജാലകം

Advertisement

പ്രവാസിയിൽ നിന്നും ഒരു കോടി ആറു ലക്ഷം രൂപ ഓൺലൈൻ വഴി ചതിച്ചു കവർന്ന കേസിൽ നാഗാലാ‌ൻഡ് കൊഹിമാ സ്വദേശിയെ കൊല്ലം റൂറൽ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു

കൊട്ടാരക്കര: ബിസിനസ് പങ്കാളി ആക്കാമെന്നും, ലക്ഷങ്ങൾ വിലയുള്ള ഗിഫ്റ്റ് നൽകാമെന്നും വാഗ്‌ദാനം ചെയ്തും, ഗിഫ്റ്റ് ലഭിക്കുന്നതിന് കസ്റ്റംസ് ഡ്യൂട്ടി ഇനത്തിൽ പണം ആവശ്യപ്പെട്ടും എകദേശം ഒന്നര വർഷം കൊണ്ട് കുന്നിക്കോട് സ്വദേശി ആയ പ്രവാസിയിൽ നിന്നും ഒരു കോടി ആറു ലക്ഷത്തിൽ പരം രൂപ തട്ടിച്ച സംഘത്തിലെ പ്രധാനിയായ നാഗാലാ‌ൻഡ് കൊഹിമ സ്വദേശി ആയ 33 വയസുള്ള യാമ്പമോ ഒവുങ് എന്നയാളെ കൊല്ലം റൂറൽ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു ടിയാൻ സൗത്ത് ഡൽഹിയിൽ വസന്ത്കുഞ്ച് എന്ന സ്ഥലത്ത് താമസിച്ച് വരുകയായിരുന്നു.

കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. കെ.ബി രവി ഐ.പി.എസ് ന്റെ നിർദ്ദേശ പ്രകാരം കൊല്ലം റൂറൽ സൈബർ ക്രൈം പോലീസ് കേസ്‌ എടുത്ത് അന്വേഷണം നടത്തി വന്ന ഈ കേസിൽ ഡൽഹി ഗുഡ്ഗാവ് ഐ.ടി പാർക്കിൽ കസ്റ്റമർ കെയർ സർവീസ് റെപ്രെസെന്ററ്റീവ് ആയി ജോലി നോക്കി വന്നിരുന്ന പ്രതിയെ കൊല്ലം റൂറൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഏലിയാസ് പി ജോർജ്, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സി.എസ്‌ ബിനു , സിവിൽ പോലീസ് ഓഫീസർ സജിത്ത് ജി.കെ എന്നിവർ ചേർന്ന് ഡൽഹി കിഷൻ ഗഡിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. പട്യാല മെട്രോ പൊളിറ്റൻ മജിസ്‌ട്രേറ്റ് മുൻപാകെ ഹാജരാക്കിയ പ്രതിയെ കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുന്നതിലേക്കു വാറന്റ് അനുവദിച്ചു തന്നതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച പ്രതിയെ കോടതിയിൽ ഹാജരാക്കും. 47 വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ഡൽഹിയിലും കേന്ദ്രീകരിച്ചാണ് പ്രതികൾ തട്ടിപ്പു നടത്തിയത്. കൊല്ലം റൂറൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ കഴിഞ്ഞ രണ്ടാഴ്ചയോളമായി ഡൽഹിയിലും അയൽ സംസ്ഥാനങ്ങളിലുമായി നടത്തിവന്ന അന്വേഷണത്തോനൊടുവിലാണ് പ്രതി പിടിയിലായത്. ഈ കേസിലെ മറ്റു പ്രതികൾക്കായി ശക്തമായ അന്വേഷണം നടന്നു വരുകയാണ്.

ബീഡി വാങ്ങാന്‍ പണം നല്‍കാത്തതിന് യുവാവിന്‍റെ മൂക്ക് ഇടിച്ച് തകര്‍ത്ത സംഘത്തിലെ ഒരാളെ കൂടി പോലീസ് പിടികൂടി

കൊല്ലം.ബീഡി വാങ്ങാന്‍ പണം നല്‍കാത്തതിന് യുവാവിന്‍റെ മൂക്കെല്ല് ഇടിച്ച് പൊട്ടിച്ച സംഘത്തിലെ ഒരാള്‍ കൂടി പോലീസ് പിടിയിലായി. ശക്തികുളങ്ങര മുത്തേഴത്ത് കിഴക്കേത്തറ കിഴക്കതില്‍ ചന്തു (21) ആണ് പോലീസ് പിടിയിലായത്.

കഴിഞ്ഞ 23ന് സന്ധ്യക്ക് സൈക്കിളില്‍ ജോലി കഴിഞ്ഞ് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് പോകുകയായിരുന്ന ശരത് എന്ന യുവാവാണ് ആക്രമിക്കപ്പെട്ടത്. ഇയാളെ തടഞ്ഞ് നിര്‍ത്തി പ്രതിയടങ്ങിയ സംഘം ബീഡി വാങ്ങാന്‍ പണം ആവശ്യപ്പെട്ടു. പണം നല്‍കാന്‍ വിസമ്മിതച്ച യുവാവിനെ ഇവര്‍ ചവിട്ടി താഴെയിട്ട് അടിക്കുകയും സമീപം കിടന്ന കരിങ്കല്ല് എടുത്ത് മുഖത്തിടിക്കുകയും ചെയ്തു. ഇടിയില്‍ മുഖത്ത് പരിക്കും മൂക്കസ്ഥിക്ക് പൊട്ടലും സംഭവിച്ചു.

പരിക്കേറ്റ യുവാവിനെ ഉപേക്ഷിച്ച് പ്രതിയടങ്ങിയ സംഘം മടങ്ങി പോകുകയായിരുന്നു. തുടര്‍ന്ന് യുവാവ് കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ഒളിവിലായിരുന്ന ചന്തുവിനെ കോയമ്പത്തൂരില്‍ നിന്നും പോലീസ് പിടികൂടുകയായിരുന്നു. ഇത് കൂടാതെ ഇയാള്‍ക്കെതിരെ ശക്തികുളങ്ങര പോലീസ് സ്റ്റേഷനില്‍ വധശ്രമത്തിന് രണ്ട് കേസുകളും മോഷണത്തിന് ഒരു കേസും സ്ത്രീകള്‍ക്ക് നേരെയുളള അതിക്രമത്തിന് ഒരു കേസും നിലവിലുണ്ട്. സംഭവത്തിന് ശേഷം ശക്തികുളങ്ങര നിന്നു തന്നെ ശബരി എന്നയാളെയും കടയ്ക്കാവൂരില്‍ നിന്നും ശ്യാമെന്നയാളെയും പോലീസ് പിടികൂടിയിരുന്നു.
ശക്തികുളങ്ങര ഇന്‍സ്പെക്ടര്‍ യൂ. ബിജൂവിന്‍റെ നേതൃത്വത്തില്‍ ശക്തികുളങ്ങര പോലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്പെക്ടര്‍ ആശ.ഐ.വി എ.എസ്സ്.ഐ ഡാര്‍വിന്‍, സി.പി.ഒ മാരായ മനീഷ്, ശ്രീജൂ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.

യുവതിയെ ആക്രമിച്ച ആൾ അറസ്റ്റിൽ
എഴുകോൺ. മദ്യപിച്ചു അയൽവാസിയായ യുവതിയെ ആക്രമിച്ച കേസിൽ കരീപ്ര ത്രിപ്പിലഴികത്ത് കടപ്പൻ ചേരി മേലേതിൽ ശങ്കരൻ മകൻ 44 വയസ്സുള്ള ചന്ദ്രൻ എന്ന് വിളിക്കുന്ന സഹദേവനാണ് എഴുകോൺ പോലീസിന്റെ പിടിയിലായത്. 23 .04 2022 ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

യുവതിയുടെ ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് വീട് വൃത്തിയാക്കുന്നത് ഇഷ്ടപെടാത്തതിലുള്ള വിരോധത്താലാണ് പ്രതിയായ ചന്ദ്രൻ മദ്യപിച്ചു അസഭ്യം പറയുകയും കരണത്ത് അടിക്കുകയും മാല പൊട്ടിക്കുകയും ചെയ്തത്. അക്രമണത്തിനിടയിൽ മാലയുടെ ഒരുഭാഗം പോയതിൽ 40000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. എഴുകോൺ പോലീസ് അറസ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വിരമിക്കുന്ന പോലീസുദ്ദ്യോഗസ്ഥര്‍ക്ക് പോലീസ് സംഘടനകളുടെ യാത്രയയപ്പ്

കൊല്ലം.ദീര്‍ഘകാലത്തെ മികച്ച സേവനത്തിന് ശേഷം ഈ മാസം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന പോലീസ് സേനാംഗങ്ങള്‍ക്ക് സഹപ്രവര്‍ത്തകര്‍ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍റെയും കേരള പോലീസ് അസോസിയേഷന്‍റെയും നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. സിറ്റി പോലീസ്, ക്രൈം ബ്രാഞ്ച്, വിജിലന്‍സ്, സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് എന്നിവിടങ്ങളില്‍ നിന്നും വിരമിക്കുന്ന സബ്ബ് ഇന്‍സ്പെക്ടര്‍മാരായ മുന്‍. കെ.പി.ഒ.എ ജില്ലാ ജോ. സെക്രട്ടറി കെ. ഉദയന്‍, ജോര്‍ജ്ജ്കുട്ടി. എ, എ.ഷാജഹാന്‍, ഉദയകുമാര്‍.എസ്, ഹരിഹരന്‍. ജി, സജി.എസ്,

ജോര്‍ജ്ജ് വര്‍ഗ്ഗീസ്, അനില്‍കുമാര്‍. എം.കെ, തമ്പി. എസ് എന്നിവര്‍ക്കാണ് പോലീസ് സംഘടനകളുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കിയത്. കെ.പി.ഒ.എ കൊല്ലം സിറ്റി ജില്ലാ പ്രസിഡന്‍റ് ആര്‍. ജയകുമാറിന്‍റെ അധ്യക്ഷതയില്‍ കൊല്ലം പോലീസ് ക്ലബ്ബിലെ ഹാളില്‍ ചേര്‍ന്ന യാത്രയപ്പ് സമ്മേളനം സിറ്റി പോലീസ് കമ്മീഷണര്‍ നാരായണന്‍.റ്റി. ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വച്ച് വിരമിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് മൊമെന്‍റോയും പോലീസ് സംഘടനകളുടെ ഉപഹാരങ്ങളും സിറ്റി പോലീസ് കമ്മീഷണര്‍ നല്‍കി.

കെ.പി.ഒ.എ സിറ്റി ജില്ലാ സെക്രട്ടറി എം. ബദറുദ്ദീന്‍ സ്വാഗതം പറഞ്ഞ സമ്മേളനത്തില്‍ അഡീ.എസ്.പി. സോണി ഉമ്മന്‍ കോശി, കേരള പോലീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ആര്‍. പ്രശാന്ത്, സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മീഷണര്‍ അശോക കുമാര്‍.കെ, കൊല്ലം എ.സി.പി ജി.ഡി വിജയകുമാര്‍, ഡി.സി.ആര്‍.ബി എ.സി.പി എ. പ്രതീപ്കുമാര്‍, കെ.പി.എ പ്രസിഡന്‍റ് വിജയന്‍.എല്‍, പോലീസ് സൊസൈറ്റി വൈസ് പ്രസിഡന്‍റ് എം.സി പ്രശാന്തന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വിരമിക്കുന്ന സേനാംഗങ്ങളുടെ മറുപടിക്ക് ശേഷം കെ.പി.എ ജില്ലാ സെക്രട്ടറി എസ്. ഷഹീര്‍ കൃതഞ്ജത രേഖപ്പെടുത്തി.

യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചയാളെ പോലീസ് പിടികൂടി

കൊല്ലം.യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചയാളെ കിളികൊല്ലൂര്‍ പോലീസ് പിടികൂടി. ബന്ധുക്കള്‍ തമ്മിലുള വഴക്ക് ഒത്തു തീര്‍പ്പാക്കുന്നതിന് സംസാരിക്കാന്‍ എത്തിയ ബിന്‍സ് എന്ന യുവാവിനാണ് കുത്തേറ്റത്. കൊറ്റങ്കര വില്ലേജില്‍ പേരൂര്‍ തട്ടാര്‍കോണം തോട്ടുംകര പൊയ്കയില്‍ വീട്ടില്‍ നിന്നും പേരൂര്‍ കിഴക്കേവിള ക്ഷേത്രത്തിന് സമീപം തൊടിയില്‍ പടിഞ്ഞാറ്റതില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന സുനില്‍കുമാര്‍ (48, കുമാര്‍) ആണ് പോലീസ് പിടിയിലായത്.

ബിന്‍സിന്‍റെ ബന്ധുവായ അജിത്തും കുമാറും തമ്മിലുളള വഴക്ക് ഒത്തുതീര്‍പ്പാക്കുന്നതിന് വേണ്ടിയാണ് ബിന്‍സും ബന്ധുവും കൂടി എത്തിയത്. സംസാരമധ്യേ പ്രകോപിതനായ പ്രതി കൈവശം കരുതിയിരുന്ന കത്തിയെടുത്ത് ബിന്‍സനെ കുത്തുകയായിരുന്നു. വയറ്റില്‍ ഗുരുതരമായി പരിക്കേറ്റ ബിന്‍സിനെ ആദ്യം കൊല്ലം ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇയാള്‍ അപകട നില തരണം ചെയ്തു.

ശാസ്താംകോട്ട ധർമ്മശാസ്താ ക്ഷേത്രത്തിലെ ഇളക്കി മാറ്റിയ കൊടിമരം ആചാരമനുസരിച്ച് ദഹിപ്പിച്ചു

ശാസ്താംകോട്ട:ശാസ്താംകോട്ട ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഇളക്കി മാറ്റിയ കൊടിമരം ആചാരമനുസരിച്ച് ദഹിപ്പിച്ചു.പുതിയ സ്വർണ കൊടിമരം സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് പഴയ കൊടിമരത്തിന്റെ ദഹനം നടത്തിയത്.ഇന്ന് രാവിലെ ഒൻപതോടെ ക്ഷേത്രത്തിന്റെ നട അടച്ചശേഷമാണ് പുജാകർമങ്ങൾക്ക് തുടക്കം കുറിച്ചത്.ക്ഷേത്രം തന്ത്രിയുടെയും മേൽശാന്തിയുടെയും കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ.ക്ഷേത്രത്തിന്റെ കിഴക്കുവശത്ത് ആനത്തറിക്ക് സമീപം പ്രത്യേകം തയ്യാറാക്കിയ ഭാഗത്തായിരുന്നു രാവിലെ പത്തോടെ കൊടിമരത്തിന്റെ ദഹനം.ഇതിനായി തയ്യാറാക്കിയ കുഴിയിൽ ഹോമം അടക്കമുള്ള പൂജകൾ നടന്നു.

പിന്നീട് തൊണ്ടും ചിരട്ടയും പ്ലാവ് വിറകും അടുക്കി.ഇതിനു ശേഷം കീറി സൂക്ഷിച്ചിരുന്ന തേക്ക് മരത്തിലുള്ള കൊടിമരം അടുക്കി.ക്ഷേത്രം മേൽശാന്തി ഹരികൃഷ്ണൻ അഗ്നി പകർന്നു.ഏകദേശം 55 അടിയോളം ഉയരമാണ് കൊടിമരത്തിന് ഉണ്ടായിരുന്നത്.ഭരണ സമിതി ഭാരവാഹികളും ഭക്തരും അടക്കം നിരവധിയാളുകൾ ചടങ്ങിന് സാക്ഷ്യം വഹിച്ചു.

തുടര്‍ന്ന് പ്രതിയെ കിഴക്കേവിള ക്ഷേത്രത്തിന് സമീപം നിന്നും പോലീസ് പിടികൂടി.
കിളികൊല്ലൂര്‍ ഇന്‍സ്പെക്ടര്‍ വിനോദ്.കെ യുടെ നേതൃത്വത്തില്‍ എസ്സ്.ഐ മാരായ അനീഷ്.എ,പി, സ്വാതി. വി, എ.എസ്.ഐ മാരായ ഡെല്‍ഫിന്‍ ബോണിഫേസ്, സജില സി.പി.ഒ മാരായ മനീഷ്, സജി.പി.കെ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.

ഭാര്യാബന്ധുവിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

കൊല്ലം.ഭാര്യയുമായുളള പിണക്കം പറഞ്ഞ് തീര്‍ക്കാന്‍ എത്തിയ ഭാര്യാബന്ധുവിനെ യുവാവ് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ കിളികൊല്ലൂര്‍ പോലീസ് പിടികൂടി. ചാത്തിനാംകുളം എച്ച് ആര്‍ മന്‍സിലില്‍ നിന്നും ചാത്തിനാംകുളം വലിയ പളളിക്ക് സമീപം പളളിതെക്കതില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന അജീസ് (30) ആണ് പോലീസ് പിടിയിലായത്. ഇയാളുടെ ഭാര്യാ ബന്ധുക്കളായ അലിക്കാണ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്.

അലിയെ രക്ഷിക്കാന്‍ ശ്രമിച്ച സഹോദരന്‍ സല്‍മാന്‍, ഇവരുടെ പിതാവിന്‍റെ സഹോദരന്‍ എന്നിവര്‍ക്കും പരിക്കേറ്റു, ഭാര്യയെ തിരികെ വിളിച്ച് കൊണ്ട് വരുന്നതിനെ സംബന്ധിച്ച് ചര്‍ച്ച ചെയ്ത അലിയെ അജീസ് വെട്ടുകത്തി വച്ച് തലയ്ക്ക് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. അലിയേയും ബന്ധുക്കളേയും കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് അജീസിനെ കൊല്ലം ജില്ലാ ആശുപത്രിക്ക് സമീപം നിന്നും പോലീസ് പിടികൂടുകയായിരുന്നു.
കിളികൊല്ലൂര്‍ ഇന്‍സ്പെക്ടര്‍ വിനോദ്.കെ യുടെ നേതൃത്വത്തില്‍ എസ്സ്.ഐ മാരായ അനീഷ്.എ,പി, താഹകോയ, എ.എസ്.ഐ മാരായ സുനില്‍.എന്‍, ഡെല്‍ഫിന്‍ ബോണിഫേസ്, സി.പി.ഒ മാരായ സാജ്, സാജന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.

വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ യുവാവ് പോലീസ് പിടിയില്‍

കരിക്കോട് . പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ത്ഥിനിയോട് സഭ്യതയ്ക്ക് നിരക്കാതെ പെരുമാറിയ യുവാവിനെ കിളികൊല്ലൂര്‍ പോലീസ് പിടികൂടി. കൊറ്റങ്കര പേരൂര്‍ തൊട്ടാവാടി വീട്ടില്‍ ബിജൂ (39) ആണ് പോലീസ് പിടിയിലായത്.

കൂട്ടുകാരികള്‍ക്കൊപ്പം വനിത ഹോസ്റ്റലില്‍ നിന്നും ജംഗ്ഷനിലേക്ക് വന്ന പെണ്‍കുട്ടിയെ പിന്‍തുടര്‍ന്ന് മാനഹാനിപ്പെടുത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ ഉറക്കെ നിലവിളിച്ച് പൊതുജന ശ്രദ്ധ ആകര്‍ഷിച്ചു. തുടര്‍ന്ന് യുവാവിനെ നാട്ടുകാരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് തടഞ്ഞ് വയ്ക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനിയുടെ പരാതില്‍ സ്ത്രീത്വത്തെ അപമാനിച്ചതിനും ദേഹോപദ്രവം ഏല്‍പ്പിച്ചതിനും കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് പോലീസ് കരിക്കോട് റെയില്‍വേട്രാക്കിന് സമീപം നാട്ടുകാര്‍ തടഞ്ഞ് വച്ച യുവാവിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

തുടര്‍ന്ന് ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.
കിളികൊല്ലൂര്‍ ഇന്‍സ്പെക്ടര്‍ കെ.വിനോദിന്‍റെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ അനീഷ്.എ.പി, സ്വാതി. വി, മധു, ജയന്‍ കെ സക്കറിയ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടി റിമാന്‍റ് ചെയ്തത്.

ഹൈകോടതി വിധിയെ വെല്ലുവിളിച്ച് കൊടിതോരണങ്ങൾ സ്ഥാപിച്ച് സിപിഐ സമ്മേളനം

ചിതറ.ഹൈകോടതി വിധിയെ വെല്ലുവിളിച്ച് കൊടിതോരണങ്ങൾ സ്ഥാപിച്ച് സിപിഐ സമ്മേളനമെന്ന് പരാതി.
ചിതറയിലാണ് സിപിഐ ടാറിൽ ഉൾപ്പെടെ ഇരുമ്പ് കമ്പി അടിച്ച് താഴ്ത്തി കൊടിതോരണങ്ങൾ സ്ഥാപിച്ചിരിക്കുന്നത്
സിപിഐയുടെ ഇരുപത്തിനാലാം പാർട്ടികോൺഗ്രസിന്റെ ഭാഗമായി ചിതറ ലോക്കൽ സമ്മേളനം ഏപ്രിൽ മുപ്പതുമുതൽ മെയ് ഒന്നുവരെ നടത്തുന്നതിന് മുന്നോടിയായി സ്ഥാപിച്ചിരിക്കുന്ന കോടിതോരണങ്ങളാണ്
പൊതുമരാമത്ത് റോഡ് കൈയ്യേറി ഇരുമ്പ് കമ്പി റോഡിൽ ഉള്‍പ്പെടെ അടിച്ച് താഴ്ത്തി കൊടി സ്ഥാപിച്ചത് റോഡിൽ പല സ്ഥലത്തു കോണ്ക്രീറ്റ് വിട്ട് കീറിയ അവസ്ഥയിലാണ് .റോഡിന് ഇരുവശവും ഇതുപോലെ സ്ഥാപിച്ചിരുന്ന കൊടിമരങ്ങൾ നാട്ടുകാരുടെ പ്രതിഷേധത്തെതുടർന്ന്
ഒരുവശത്ത് നിന്നു നീക്കിയിരുന്നു.ചിതറ ഗ്രാമപഞ്ചായത്തിന് മുൻവശത്താണ് ഈ നിയമ ലംഘനം.

ചാരായം വാറ്റും വില്പനയും : പ്രതി അറസ്റ്റിൽ
അഞ്ചൽ : ചാരായം വാറ്റി വിൽപ്പന നടത്തിയതിന് അഞ്ചൽ ഇറപ്പനാട് കുന്നുംപുറത്തുവീട്ടിൽ നസീർ (46) നെയാണ് അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ സഹോദരിയുടെ വീടിന്റെ സമീപത്തു സൂക്ഷിച്ചുവെച്ചിരുന്ന ചാരായം നിർമിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കളായ ശർക്കര ,ഈസ്റ്റ് ,അമോണിയ എന്നിവ രണ്ടു കന്നാസുകളിലായി കലക്കിയത് പിടിച്ചെടുത്തു. അഞ്ചൽ ഇൻസ്‌പെക്ടർ കെ.ജി ഗോപകുമാർ , എസ്.ഐ ജ്യോതിഷ് ചിറവൂർ, എസ്. ഐ ജോൺസൻ ,എ.എസ്.ഐ അജിത്‌ലാൽ , സി.പി.ഒ മാരായ ഹരീഷ് ,സജി, ഹരിപ്രസാദ് , അരുൺ ജോസഫ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Advertisement