കരുനാഗപ്പള്ളി മിനിസിവില്‍ സ്റ്റേഷനില്‍ കാര്‍ പാര്‍ക്കിംങുമായി ബന്ധപ്പെട്ട് വക്കീലന്മാരും ഉദ്യോഗസ്ഥരും കലിപ്പിലായതോടെ ബുദ്ധിമുട്ടുന്നത് പൊതു ജനം

Advertisement

കരുനാഗപ്പള്ളി. വക്കീലന്മാരും ഉദ്യോഗസ്ഥരും കലിപ്പിലായതോടെ ബുദ്ധിമുട്ടുന്നത് പൊതു ജനം. വില്ലേജ് ഓഫിസിനുമുന്നില്‍ മജിസ്‌ട്രേട്ടിന്റെ കാര്‍ പാര്‍ക്കിംങുമായി ബന്ധപ്പെട്ട് മിനി സിവില്‍ സ്റ്റേഷനില്‍ ഉണ്ടായ വിവാദം അനാരോഗ്യകരമായ തലത്തിലേക്ക് ഉയര്‍ന്നിട്ടും പരിഹാരത്തിന് നീക്കമില്ല. മജിസ്‌ടേട്ട് കാര്‍ മാറ്റിയിട്ട് പൊതു ജനങ്ങള്‍ക്ക് വഴി ഒരുക്കിയെങ്കിലും മനപൂര്‍വമായി ഒരു അഭിഭാഷകന്റെ വാഹനം അവിടെ പാര്‍ക്കു ചെയ്താണ് ഇന്ന് കലിപ്പു തീര്‍ത്തത്. വില്ലേജ് ഓഫീസിലേക്കു വരുന്നവരെ ബുദ്ധിമുട്ടിക്കുന്ന നടപടിക്ക് പരിഹാരം വേണമെന്ന് റവന്യൂ അധികൃതര്‍ ഉന്നതാധികൃതരോട് അഭ്യര്‍ഥിച്ചിട്ടുണ്ട്
ഹൈവേ വികസനത്തിന്റെ ഭാഗമായി മതില്‍ പോളിച്ചതോടെ മജിസ്‌ട്രേട്ടിന്റെ കാര്‍ പാര്‍ക്കു ചെയ്തിരുന്ന പോര്‍ട്ടിക്കോ നഷ്ടമായിരുന്നു. പകരം വില്ലേജ് ഓഫീസിന്റെ വഴിയില്‍ മജിസ്‌ട്രേട്ട് കാര്‍ പാര്‍ക്കു ചെയ്തിരുന്നു. എന്നാല്‍ ഇതോടൊപ്പം ബൈക്കുകള്‍ കൂടി പാര്‍ക്ക് ചെയ്തതാണ് വഴി അടയാനിടയാക്കിയത്. ഇത് മാറ്റി വഴി നല്‍കണമെന്ന് വില്ലേജ് ഓഫീസര്‍ ആവശ്യപ്പെട്ടത് ഈഗോ ക്‌ളാഷ് ആയി. അഭിഭാഷകരും റവന്യൂ ജീവനക്കാരും പരസ്പരം ഗോഗ്വാവിളിക്കുകയും അത് കയ്യേറ്റത്തിന്റെ വക്കുവരെ എത്തുകയും ചെയ്തു.
റവന്യൂ ജീവനക്കാര്‍ വക്കീലന്മാര്‍ക്കെതിരെ പ്രകടനം നടത്തുകയും വില്ലേജ് ഓഫീസര്‍ പൊലീസിന് പരാതി നല്‍കുകയും ചെയ്തു.

ഇരു കൂട്ടരും ഉടക്കാന്‍ മറ്റൊരു കാരണം പിന്നാമ്പുറത്ത് പറഞ്ഞ് കേള്‍ക്കുന്നുണ്ട്. പൊളിപ്പിന്റെ ഭാഗമായി കോടതി കെട്ടിടം താല്‍ക്കാലികമായി മാറ്റുവാന്‍ ഒരു കെട്ടിടം വേണ്ടിയിരുന്നു,അതിന് ചില വക്കീലന്മാര്‍ ഒത്താശചെയ്ത് കണ്ടുവച്ച ഒരു കെട്ടിടം വെള്ളക്കെട്ടാണെന്നും അയോഗ്യമാണെന്നും വില്ലേജ് ഓഫിസര്‍ റിപ്പോര്‍ട്ട് നല്‍കി. അതോടെ ആ കെട്ടിടം എടുപ്പ് പാളി. അതാണ് വില്ലേജ് കാരും ചില ബാര്‍ അസോസിയേഷന്‍ കാരുമായുള്ള ഉടക്കിന് അടിസ്ഥാന കാരണമെന്ന് വാര്‍ത്തയുണ്ട്. എന്തായാലും ഇന്നലെ ഒരു നിയമത്തിലും ന്യായീകരണമില്ലാത്ത പൂരപ്പാട്ടിനാണ് മിനിസിവില്‍സ്റ്റേഷന്‍ സാക്ഷ്യം വഹിച്ചത്. വനിതാ ജീവനക്കാര്‍ ചെവിപൊത്തിഓടേണ്ടിവന്നുവെന്ന് കാഴ്ചക്കാര്‍.


എന്തായാലും ഇന്ന് മജിസ്‌ട്രേട്ടിന്റെ കാര്‍ ഒരുവശത്തേക്ക് ഒതുക്കി വേണ്ടത്ര വഴി നല്‍കിയതോടെ പരിഹാരമായെന്നു കരുതി. പക്ഷേ വൈകാതെ വഴി അടച്ച് ഒരുവക്കീലിന്റെ കാര്‍ സ്ഥാനം പിടിച്ചു.(ചിത്രത്തില്‍ വലതുവശത്ത് പുതുതായി സ്ഥാനം പിടിച്ചകാര്‍) ജനത്തിന് ഓഫീസില്‍കയറാന്‍വഴിയില്ലാതെയും അകത്ത് വണ്ടി വച്ചവര്‍ക്ക് പുറത്തിറക്കാനാവാതെയും ബുദ്ധിമുട്ടായി. ഇനി ഈ കേസില്‍ആരിടപെടുമെന്നാണ് ജനം ചോദിക്കുന്നത്.

Advertisement

1 COMMENT

  1. ഇത് റെവെന്യൂ ഉദ്യോഗസ്ഥരുടെ igo.. വില്ലേജ് ഓഫീസിലേക്ക് വരാനും പോകാനും വേറെ വഴിയുണ്ടല്ലോ.എന്താ സിവിൽ സ്റ്റേഷൻ ഇവിന്റെയൊക്കെ തറവാട് സ്വത്താണോ?

    കോടതികെട്ടിടം പൊളിക്കുന്ന സമയത്ത് കാർ ഷെഡ്‌ടും പൊളിച്ചാൽ മതിയായിരുന്നല്ലോ.

Comments are closed.