ചാമവിള കണ്‍വന്‍ഷന്‍ തുടങ്ങി

Advertisement

മൈനാഗപ്പള്ളി. സെൻ്റ് സ്റ്റീഫൻസ് സി എസ് ഐ ചാമവിള സഭ ധ്യാനയോഗങ്ങൾ ആരംഭിച്ചു റവ.ഡോ.മലയിൽ കോശി ചെറിയാൻ തിരുമേനിക്ക് സ്വീകരണവും സ്ഥിരീകരണ ശുശ്രൂഷയും
ധ്യാന യോഗവും നാളെ

സെൻ്റ് സ്റ്റീഫൻസ് സി എസ് ഐ ചാമവിള സഭ ധ്യാനയോഗങ്ങൾ ആരംഭിച്ചു. ഇടവക വികാരി റവ. ജസ്റ്റിൻ തമ്പി അധ്യക്ഷത വഹിച്ചു .കൺവീനർ കെ സി മർക്കോസ് സ്വാഗതം അറിയിച്ചു .തേവലക്കര മാർത്തോമ്മ വലിയപള്ളി വികാരി റവ.ജോർജ്ജ് വർഗ്ഗീസ് ഉദ്ഘാടനവും മുഖ്യ സന്ദേശം ബ്രദർ സനിൽരാജ് നിർവഹിച്ചു .

ഇവാഞ്ചലിസ്റ്റ് എസ് ജോൺ ,ഇവാഞ്ചലിസ്റ്റ് മോസസ് ചാക്കോ ,ബിജോയ് ടി ജോൺ, യേശുദാസ് ,ഐസക്ക് ജോർജ്ജ് എന്നിവർ നേത്യത്വം നൽകി. നാളെ ( 1-5-2022 ഞായർ ) 4 മണിക്ക് സി എസ് ഐ മധ്യ കേരള മഹായിടവക ബിഷപ്പ് റൈറ്റ്.റവ.ഡോ. മലയിൽ സാബു കോശി ചെറിയാൻ തിരുമേനിക്ക് സ്വീകരണവും സ്ഥിരീകരണ ശുശ്രൂഷയും നടത്തുന്നതാണ് .