കരുനാഗപ്പള്ളിയില്‍ വ്യാജ അരിഷ്ടം കുടിച്ച് ഒരാള്‍ മരിച്ചതായി സംശയം

Advertisement

കരുനാഗപ്പള്ളി. ഇടക്കുളങ്ങരയില്‍ വ്യാജ അരിഷ്ടം കുടിച്ച് ഒരാള്‍ മരിച്ചതായി സംശയം. ഉളിയക്കോവില്‍ സ്വദേശി രാജനാ(53)ണ് സന്ധ്യയോടെ കടത്തിണ്ണയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. സമീപത്ത് വ്യാജഅരിഷ്ട വില്‍പ്പന നടത്തുന്നതായി ആക്ഷേപമുള്ള രണ്ട് കടകളുണ്ട്. ഇവിടെ നിന്നും അരിഷ്ടം കുടിച്ചാണ് ആള്‍ മരിച്ചതെന്ന് പ്രചരണമുണ്ടായി. പൊലീസ് സ്ഥലത്തെത്തി കടകള്‍ അടപ്പിച്ചു. കൂടുതല്‍ പരിശോധനകള്‍ നടന്നുവരികയാണ്. ഇവിടെനിന്നും അരിഷ്ടം കുടിച്ച് നേരത്തേയും ഒരാള്‍ മരിച്ചിട്ടുണ്ടെന്നും അനധികൃത മദ്യവില്‍പനക്കെതിരെ പ്രതിഷേധം ഉയരണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.