ഒറ്റക്ക് പൊരുതി നിലനില്‍ക്കുന്ന തൊഴിലാളി,വിധി തോറ്റു, ഗോപാലന്‍ മുകളിലേക്ക്

Advertisement

ഇന്ന് മേയ് ഒന്ന് തൊഴിലാളിദിനം
സംഘടിതതൊഴിലാളികളുടേതുമാത്രമല്ല ഒറ്റക്ക് പൊരുതി നില്‍ക്കാന്‍ പാടുപെടുന്ന തൊഴിലാളിയുടേതുകൂടിയാണീ ദിവസം. ഇത് കൊല്ലം ശാസ്താംകോട്ട മൈനാഗപ്പള്ളി കോവൂര്‍ സ്വദേശി 58 വയസ്സുയുള്ള ഗോപാലന്‍, തെങ്ങുകയറ്റത്തൊഴിലാളി, ഒന്നര വര്‍ഷംമുമ്പ് മരംമുറിക്കുന്നതിനിടെ സ്ഥാനം തെറ്റി വീണ തടി വന്നടിച്ച് കാല്‍പാദം പകുതിയോളം മുറിഞ്ഞുപോയി.

മുറിവ് ശരിയാകും വരെ വീട്ടിലിരുന്നു,മുറിവുണങ്ങിയിട്ടും ചവിട്ടി കയറാന്‍ ആകാതെ എങ്ങനെ തെങ്ങുകയറും. പിന്നീട് മനസിലായി പൊരുതാതെ ജീവിക്കാനാവില്ല, പകരം ആളെക്കൊണ്ടുവന്നു തെങ്ങുകയറ്റി നോക്കി. ആളെകിട്ടാന്‍ പാട്, മിനക്കേട് കൂലിപോലും കിട്ടുന്നില്ല,

ഒടുവില്‍ സ്വയം കണ്ടെത്തിയ മാര്‍ഗം. ഏണി വച്ച് പരമാവധി ഉയരത്തിലെത്തുക, പിന്നീട് കയറില്‍ വച്ച് കെട്ടിയ കമ്പിന്‍ തുണ്ടുകളില്‍ ചവിട്ടി മുകളിലേക്ക് ജോലി കഴിഞ്ഞ് ഓരോന്നായി അഴിച്ച് താഴേക്ക്. സാധാരണ കയറുന്നതല്‍ ഏറെ സമയം എടുക്കുന്നുണ്ട്.

എന്നാല്‍ ആരും ഗോപാലനെ ഒഴിവാക്കുന്നില്ല. തൊഴില്‍ ജീവിതം തിരിച്ചു പിടിച്ച ആശ്വാസമാണ് ഗോപാലന്. അവിചാരിതമായ വിധി ആക്രമണത്തില്‍ തളര്‍ന്നുപോകുന്നവര്‍ക്ക് ഈ മനുഷ്യന്‍ മാതൃകയാണ്.

മേയ്ദിനം ആശംസിക്കേണ്ടത് ഇവര്‍ക്കാണ്, അധ്വാനിച്ചാല്‍ മാത്രം പോരാ, പ്രതികൂലാവസ്ഥയിലും ഒറ്റക്ക് പൊരുതി നിലനില്‍ക്കേണ്ടിവരുന്ന തൊഴിലാളികള്‍ക്ക്.

ആശംസ അറിയിക്കാം. 9645358367