കുന്നത്തൂരില്‍ മേയ്ദിന റാലിയും പൊതുസമ്മേളനവും
ശാസ്താം കോട്ട : കുന്നത്തൂർ മണ്ഡലത്തിൽ എ ഐ ടി യൂ സി ,
സി ഐ ടി യൂ , യൂ ടി യൂ സി (എൽ )എന്നീ യൂണിയനുകളുടെ നേതൃത്വത്തിൽ തൊഴിലാളി റാലിയും പൊതു യോഗവും നടന്നു.
ശാസ്താം കോട്ട പത്മാവതി ജംഗ്ഷനിൽ നിന്നും ആരംഭിച്ച റാലി ഭരണിക്കാവിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗം ടി. ആർ. ശങ്കരപ്പിള്ള (സി ഐ ടി യൂ )ഉദ്ഘാടനം ചെയ്തു. കോവൂർ കുഞ്ഞുമോൻ എം എൽ എ അധ്യക്ഷൻ ആയിരുന്നു. കെ. ശിവശങ്കരൻ നായർ, അഡ്വ. സി. ജി. ഗോപു കൃഷ്ണൻ,
ജി. പ്രദീപ് (എ ഐ ടി യൂ സി ),
കെ. സോമപ്രസാദ്, യേശ്പാൽ, പ്രിയദർശിനി (സി ഐ ടി യൂ ), സാബു ചക്കുവള്ളി (യൂ ടി യൂ സി – എൽ )എന്നിവർ സംസാരിച്ചു.
മണ്‍റോത്തുരുത്ത് ഇടിയക്കടവ് പുതിയ പാലത്തിന് നടപടി തുടങ്ങി
മണ്‍റോത്തുരുത്ത്.കിഴക്കേ കല്ലട നിന്നും മൺറോ തുരുത്തിലെക്ക്. കരമാർഗം ഉള്ള ഏക ആശ്രയമായ ഇടിയക്കടവ് പാലത്തിന് സമാന്തരമായി പുതിയ പാലം നിർമിക്കുന്നതിന് സർവേ, മണ്ണ് പരിശോധന,എന്നീ പ്രവൃത്തികൾ നടത്തി ഡിസൈൻ തയ്യാറാക്കുന്ന തിലേക്കുള്ള ഇൻവെസ്റ്റിഗേഷൻ എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്കായി
സർക്കാരിലേക്ക് സമർപ്പിച്ച തായും കൂടാതെ പഴയ പാലത്തിൻ്റെ അറ്റകുറ്റ പണികൾ നടത്തുന്നതിനായി 22.24 ലക്ഷം രൂപക്ക് എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതി ക്കായി സമർപ്പിച്ചതായും പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് എൻജിനിയർ (പാലം)കഴിഞ്ഞ ദിവസം കൂടിയ കൊല്ലം ജില്ലാ വികസന സമിതി യോഗത്തിൽ അറിയിച്ചു.
ആശ്രയയിൽ മെയ്ദിനം ആഘോഷിച്ചു
കലയപുരം ആശ്രയ സങ്കേതത്തിൽ മെയ് ദിനം ആഘോഷിച്ചു . മുൻ മന്ത്രി അഡ്വ . കെ .രാജു സമ്മേളനം ഉത്‌ഘാടനം ചെയ്തു . വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന തൊഴിലാളികളെ കൊല്ലം റൂറൽ എസ് .പി കെ .ബി രവി ഐ പി എസ് ആദരിച്ചു .
ആശ്രയ പ്രസിഡന്റ് കെ . ശാന്തശിവന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ വാർഡ് മെമ്പർ മനോജ് കാഞ്ഞിമുകൾ, ട്രേഡ് യൂണിയൻ നേതാക്കളായ വി ഫിലിപ്പ്, , സി മുകേഷ്, പ്രശാന്ത് കാവുവിള, ജി സോമശേഖരൻ നായർ , പെരുംകുളം സുരേഷ്, എൻ . രാജേഷ് ബാബു ആശ്രയ ജനറൽ സെക്രട്ടറി കലയപുരം ജോസ്, സങ്കേതം ആക്ടിങ് സെക്രട്ടറി ജി. മുരളീധരൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു .
ഭരണിക്കാവ് പുന്നമൂട്ടിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച മൂന്ന് തൊഴിലാളികൾക്ക് ഭക്ഷ്യവിഷ ബാധ
ശാസ്താംകോട്ട:ഭരണിക്കാവിനു സമീപം പുന്നമൂട്ടിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച മൂന്ന് തൊഴിലാളികൾക്ക് ഭക്ഷ്യവിഷ ബാധയേറ്റു.നിർമ്മാണ
തൊഴിലാളികളായ മനു(31),ഷിനു(37), അനീഷ് (30) എന്നിവർക്കാണ് ഭക്ഷ്യവിഷ ബാധയേറ്റത്.ഇവരെ ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പകൽ 2 ഓടെ ആയിരുന്നു സംഭവം.പുന്നമൂട്ടിൽ കെട്ടിടം പണിക്കെത്തിയ ഇവർ തൊട്ടടുത്ത ഫാത്തിമ എന്ന ഹോട്ടലിൽ നിന്നും ഉച്ചയ്ക്ക് 1.30 ഓടെയാണ് ഊണ് കഴിച്ചത്.തിരികെയെത്തി ജോലി ചെയ്യുമ്പോൾ തലകറക്കവും ശർദ്ദിയും അസ്വസ്ഥതയും അനുഭവപ്പെടുകയായിരുന്നു.
സംഭവത്തെ തുടർന്ന് പോലീസെത്തി ഹോട്ടൽ അടപ്പിച്ചു.
ശൂരനാട്‌വടക്ക് സംഗമം വാർഡ് യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ
ശാസ്താംകോട്ട : ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ശൂരനാട്‌വടക്ക് സംഗമം രണ്ടാം വാർഡ് യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
എസ്.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. സി.ആർ മഹേഷ് എംഎൽഎ പ്രഭാഷണം നടത്തി.
സ്ഥാനാർത്ഥി അഡ്വ.സുധികുമാർ,നേതാക്കളായ എം.വി ശശികുമാരൻ നായർ, വൈ.ഷാജഹാൻ,കെ.കൃഷ്ണൻ കുട്ടി നായർ,കെ.സുകുമാരപിള്ള,പി.കെ രവി,സി.കെ പൊടിയൻ,സുഭാഷ്.എസ്. കല്ലട,അശോകൻ പിള്ള ,രവീന്ദ്രൻ പിളള,നിഥിൻ കൃഷ്ണ,വിജയലക്ഷ്മി, ശൂരനാട് വാസു,വിജയലക്ഷ്മി,ഗംഗാദേവി, സന്ദീപ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
മനസറിയാത്ത കാര്യത്തിന് ശിക്ഷ ഏറ്റുവാങ്ങേണ്ടിവന്ന തൊഴിലാളി അധികാരികളുടെ ദയ തേടി രണ്ടുവര്‍ഷമായി അലയുന്നു
കൊല്ലം. എക്‌സൈസ് ഉദ്യോഗസ്ഥന്‍ പക തീര്‍ത്തതോ പരിശോധന നടത്തിയ ലാബിന്റെ നോട്ടപ്പിശകോ മനസറിയാത്ത കാര്യത്തിന് ശിക്ഷ ഏറ്റുവാങ്ങേണ്ടിവന്ന തൊഴിലാളി അധികാരികളുടെ ദയ തേടി രണ്ടുവര്‍ഷമായി അലയുന്നു.
പടിഞ്ഞാറേകല്ലട ഐത്തോട്ടുവ നാരകത്തില്‍പടിഞ്ഞാറ്റതില്‍ എസ് മോഹനനാണ് അധികൃതരുടെ പിഴവിന് ആത്മഹത്യയുടെ വക്കില്‍ ജീവിതം തള്ളിനീക്കുന്നത്.
2019 ല്‍ മണ്‍റോത്തുരുത്ത് മേഖലയിലെ വ്യാജമദ്യകച്ചവടത്തിനെതിരെ എക്‌സൈസിന് പരാതിയും വ്യക്തമായ വിവരവും നല്‍കിയിട്ടും നടപടിയില്ലാത്തതിന് ഉന്നതാധികൃതര്‍ക്ക് മോഹനന്‍ ചില പരാതികള്‍ അയച്ചിരുന്നു. ഇതോടെ പലര്‍ക്കും മോഹനന്‍ കണ്ണിലെ കരടായി. കെഎല്‍എം 644 തൊഴിലാളി സമിതിയിലെ കള്ളുഷാപ്പ് തൊഴിലാളിയായ മോഹനന്റെ പേരില്‍ 5 ഷാപ്പുകളുടെ ലൈസന്‍സ് ഉണ്ടായിരുന്നു. മോഹനന്‍ ലൈസന്‍സിയായ ടിഎസ് 32 ചെമ്മക്കാട് ഷാപ്പില്‍നിന്നും 2019 ഡിസംബര്‍ 16 ശേഖരിച്ച സാംപിളില്‍ മയക്കുമരുന്നിന്റെ അംശം കണ്ടെത്തി എന്നു പറഞ്ഞ് അബ്കാരി കേസ് എടുത്തു. എ സാംപിളിലായിരുന്നു പ്രശ്‌നം ഇതിനൊപ്പം അയച്ച ബി സാംപിള്‍ പരിശോധനാ ഫലം വന്നതുമില്ല. ജോലിയില്‍നിന്നും മാറ്റി നിര്‍ത്തപ്പെട്ട മോഹനന്‍ ഏറെ നാള്‍ ബി സാംപിള്‍ പരിശോധനാഫലം കാത്തുനിന്നു. പാലക്കാട് നിന്നും എത്തിച്ച പെര്‍മിറ്റ് കള്ളിലായിരുന്നുമായം എന്നതിനാല്‍ ഇത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നല്‍കി പരാതിയും ആരും പരിശോധിച്ചില്ല. ചട്ടപ്രകാരം മാറ്റി നിര്‍ത്തപ്പെട്ട തൊഴിലാളിക്ക് അര്‍ഹതപ്പെട്ട വേതനവും മോഹനന് ലഭിച്ചില്ല.
പരാതികളുമായി വിടാതെ പിന്നാലേ കൂടിയ മോഹനന്‍ എക്‌സൈസ്മന്ത്രിക്ക് പരാതി നല്‍കിയതോടെ സാംപിള്‍ പരിശോധനയിലുണ്ടായ പിഴവാണ് മയക്കുമരുന്നുണ്ട് എന്ന് തെറ്റായി രേഖപ്പെടുത്താനിടയാക്കിയതെന്ന് എക്‌സൈസ് കണ്ടെത്തി ഇക്കഴിഞ്ഞ ജനുവരി 31ന് എക്‌സൈസ് കമ്മീഷണര്‍ കത്ത് നല്‍കി. എന്നാല്‍ മോഹനന്റെ കേസ് പിന്‍വലിക്കുകയോ അയാളുടെ ജീവനോപാധിയായ ജോലി തിരികെ ലഭിക്കാന്‍ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല.
ജോലിയിലിരിക്കെ അടച്ചിരുന്ന ലോണുകള്‍ കുടിശികയായി വന്‍ബാധ്യതയായിട്ടുണ്ട്. ജീവിക്കാന്‍ മാര്‍ഗമില്ലാതെ താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണ് എന്ന് മോഹനന്‍പറയുന്നു. പിഴവ് കണ്ടെത്തിയിട്ടുപോലും നടപടി വൈകുന്നത് ചൂണ്ടിക്കാട്ടിമുഖ്യമന്ത്രിക്ക് അടക്കം പരാതി നല്‍കി കാത്തിരിക്കുകയാണ് മോഹനന്‍. ഒരു തൊഴിലാളിക്കുനേരെ ഗുരുതരമായ ദ്രോഹപ്രവര്‍ത്തി ുണ്ടായിട്ടും മോഹനന്‍ അംഗമായ സിഐടിയു നേതൃത്വത്തില്‍ നിന്നും കാര്യമായ ഇടപെടല്‍ ഉണ്ടായില്ലെന്നതും ശ്രദ്ധേയമാണ്.
യൂത്ത് കോൺഗ്രസ് പ്രവർത്തകന് കുത്തേറ്റു
മൈനാഗപ്പള്ളി : യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക് ജനറൽ സെക്രട്ടറി അനസ് ഖാൻ വാർഡ് സെകട്ടറി അഫ്സൽ ജമാൽ എന്നിവർക്ക് നേരെ അക്രമം. അഫ്സൽ ജമാലിന് കത്തി കുത്തിൽ ഗുരുധരമായി പരിക്ക് ഏറ്റ് ശാസ്താംകോട്ട സ്വകാര്യ ആശുപത്രിയിൽ ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പള്ളിശേരിക്കല്‍ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുണ്ടാ സംഘത്തിലെ മൂന്ന് പേർ പോലീസ്കസ്‌റ്റഡിയിലാണ്.