കുണ്ടറയിൽ കിണർ വൃത്തിയാക്കുന്നതിനിടയിൽ തൊടി ഇടിഞ്ഞുതാണ് കിണറിനടിയിൽപ്പെട്ട
തൊഴിലാളിക്കായി രക്ഷാപ്രവർത്തനം ഊർജ്ജിതം

Advertisement

കുണ്ടറ : വെള്ളിമണിൽ കിണർ വൃത്തിയാക്കുന്നതിനിടയിൽ തൊടി ഇടിഞ്ഞുതാണ് കിണറിനടിയിൽപ്പെട്ട
തൊഴിലാളിക്കായി കുണ്ടറ ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഊർജ്ജിതം.ബുധനാഴ്ച വൈകിട്ടാണ് സംഭവം.എഴുകോൺ സ്വദേശി ഗിരീഷ് കുമാറാണ് കിണറ്റിനടിയിൽ കുടുങ്ങി കിടക്കുന്നത്.

കിണർ വൃത്തിയാക്കിയ
ശേഷം തിരികെ കയറുമ്പോൾ തൊടി ഇടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു.തുടർന്ന് തൊടികൾ പൂർണമായും തർകർന്ന് മണ്ണ് മൂടി.ജെസിബി ഉപയോഗിച്ച് കിണറിന് സമാന്തരമായി കുഴി നിർമ്മിച്ച് രക്ഷപെടുത്താനുള്ള ശ്രമങ്ങൾ നടന്ന് കൊണ്ടിരിക്കുന്നു.മണിക്കൂറുകൾ ഏറെ കഴിഞ്ഞിട്ടും കിണറ്റിനടിയിൽപ്പെട്ട ഗിരീഷ്കുമാറിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.