കുന്നത്തൂരിൽ ഇന്ന് പുലർച്ചെ മുതൽ കാണാതായ വീട്ടമ്മ കല്ലടയാറ്റിൽ മരിച്ച നിലയിൽ

Advertisement

കുന്നത്തൂർ:കുന്നത്തൂരിൽ ഇന്ന്(വ്യാഴം) പുലർച്ചെ മുതൽ കാണാതായ വീട്ടമ്മയെ കല്ലടയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.കുന്നത്തൂർ കിഴക്ക് ഇന്ദു ഭവനിൽ ചന്ദ്രൻ പിള്ളയുടെ ഭാര്യ ഇന്ദിരയമ്മ(67) ആണ് മരിച്ചത്.അതിരാവിലെ മുതൽ ഇവരെ വീട്ടിൽ നിന്നും കാണാതായിരുന്നു.ബന്ധുക്കൾ നാടുനീളെ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താൻ കഴിഞ്ഞില്ല.തുടർന്ന് രാവിലെ 9 ഓടെ ജമ്മു കാശ്മീരിൽ സൈനികനായി സേവനമനുഷ്ഠിക്കുന്ന മകൻ അവിടെ നിന്നും ശാസ്താംകോട്ട ഫയർഫോഴ്സൽ വിവരമറിയിച്ചതിനെ തുടർന്നാണ് വീടിനോട് ചേർന്നുള്ള കല്ലടയാറ്റിലെ കടവുകളിൽ തെരച്ചിൽ ഊർജിതമാക്കിയത്.ശാസ്താംകോട്ട
പോലീസും സ്ഥലത്തെത്തിയിരുന്നു. ഫയർഫോഴ്സ് സംഘം ഡിങ്കി ബോട്ടിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ 11.30 ഓടെ കൊക്കാംകാവ് ക്ഷേത്രക്കടവിനോട് ചേർന്നുള്ള ഭാഗത്തു നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.അനന്തര
നടപടികൾക്കായി മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.