ശാസ്താംകോട്ട.പുതിയൊരു മാറ്റത്തിനായി നടന്ന ശൂരനാടിന്റെ സമരത്തില്‍ നീറി ഒടുങ്ങിയ രക്തസാക്ഷികളുടെ കഥ പറയുന്ന നോവലാണ് ചോപ്പ്, ശൂരനാടിന്റെ രക്തഗാഥ.
കേരളത്തിന്റെ ഇടതു ചാഞ്ഞുള്ള വളര്‍ച്ചയില്‍ ശൂരനാടിന്റെ സംഭാവന അവഗണിക്കാനാവില്ല.ബാലറ്റിലൂടെ അധികാരത്തിലെത്തിയ ലോകത്തെ ആദ്യ കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ആദ്യ ഉത്തരവ് ശൂരനാട് സമരസഖാക്കളുടെ മോചനത്തിനായിരുന്നു. അതാണ് ശൂരനാടിന്റെ മഹത്വം. എന്നിട്ടും ആ ത്യാഗത്തിന്റെ കഥ നമ്മള്‍ മറന്നു,അതിനുള്ള ഒരോര്‍മ്മപ്പെടുത്തലാണ് ചോപ്പ്. കാലം വിസ്മരിച്ച അനേകം ജീവിതങ്ങളെ പറ്റിയാണ് നോവല്‍ പറയുന്നത്.
വേങ്ങ സ്വദേശാഭിമാനി ഗ്രന്ഥശാല ഞായറാഴ്ച വൈകിട്ട് ആറിന് ചോപ്പ് ചര്‍ച്ചചെയ്യുന്നു. കുന്നത്തൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എസ് ശശികുമാര്‍ ഉദ്ഘാടനം ചെയ്യും. ഗ്രന്ഥശാലാ പ്രസിഡന്‌റ് ആര്‍ സുരേഷ്‌കുമാര്‍ അധ്യക്ഷത വഹിക്കും. രക്ഷാധികാരി പി അര്‍ജ്ജുനന്‍ ഐഎഎസ് ആമുഖാവതരണം നടത്തും.സാഹിത്യ നിരൂപകരും സാമൂഹിക പ്രവര്‍ത്തകരുമായ നിരവധിപേര്‍ പങ്കെടുക്കും. നോവലിസ്റ്റ് ഹരികുറിശേരി ചര്‍ച്ചകളോട് പ്രതികരിക്കും.