യുവാവ് കുളത്തിൽ മുങ്ങിമരിച്ചു

Advertisement

കരുനാഗപ്പള്ളി . കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. മരുതൂർകുളങ്ങര തെക്ക് രാജീവ് ഭവനത്തിൽ, രാജീവ് (33) ആണ് മുങ്ങിമരിച്ചത്.ഞായറാഴ്ച മൂന്നു മണിയോടെ നിർമാണ തൊഴിലാളിയായ രാജീവ് ,മരുതൂർകുളങ്ങര പള്ളിക്കൽ കുളത്തിൽ ജോലി കഴിഞ്ഞെത്തി കുളിക്കാനിറങ്ങിയപ്പോളാണ് അപകടം ഉണ്ടായത്.

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കരുനാഗപ്പള്ളിയിൽ നിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തി പോലീസിൻ്റെ സഹായത്തോടെ നടത്തിയ തെരച്ചിലിൽ യുവാവിനെ കണ്ടെത്തിയെങ്കിലും മരണപ്പട്ടിരുന്നു. മൃതദേഹം കരുനാഗപ്പള്ളി താലൂക്കാശുപത്രി മോർച്ചറിയിൽ.
പരേതനായ രാജേന്ദ്രൻ, ഷൈലജ ദമ്പതികളുടെ മകനാണ്. സഹോദരി: രാജി