ശാസ്താംകോട്ട:ഭരണിക്കാവിൽ രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടയിൽ വൻ കഞ്ചാവ് വേട്ട. ഇന്ന്(ഞായർ) രാത്രി 10.30 ഓടെ റൂറൽ എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കുണ്ടറ, ശാസ്താംകോട്ട പോലീസിന്റെയും എസ്.പിയുടെ സ്ക്വാഡിന്റെയും നേതൃത്വത്തിലാണ് പരിശോധന നടന്നത്

.പുതിയകാവിൽ നിന്നുമാണ് വാഹനം ഭരണിക്കാവിലെത്തിയത്. ഏകദേശം 40 കിലോയിലധികം കഞ്ചാവ് പിടികൂടിയതായാണ് വിവരം.മുളവന, കോട്ടാത്തല സ്വദേശികളായ രണ്ടു പേരാണ് പോലീസ് കസ്റ്റഡിയിലുള്ളത്