വിവാഹ വാഗ്ദാനം നല്‍കി പീഡനം – യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
കുണ്ടറ.യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഢിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പനയം ചാറുകാട് ചെമ്മക്കാട് പോസ്റ്റ് ഓഫീസ് പരിധിയില്‍ വിലവൂര്‍ വീട്ടില്‍ ഹരികൃഷ്ണന്‍ (30, കണ്ണന്‍) ആണ് പോലീസ് പിടിയിലായത്. ഇയാളും യുവതിയും 2010 ജനുവരി മുതല്‍ ഒരേ സ്ഥാപനത്തില്‍ ജോലി നോക്കി വരുകയായിരുന്നു. ഈ അടുപ്പത്തിലൂടെ ഇയാള്‍ യുവതിയോട് വിവാഹാഭ്യര്‍ത്ഥന നടത്തി.
ഇത് വിശ്വസിച്ച യുവതിയെ ഇയാള്‍ തുടര്‍ച്ചയായി ലൈംഗീകമായി ദുരുപയോഗം ചെയ്തു. ഇവര്‍ താമസിച്ച വീടുകളിലെത്തിയാണ് ഇയാള്‍ പീഢിപ്പിച്ചത്. തുടര്‍ന്ന് വിവാഹ വാഗ്ദാനത്തില്‍ നിന്നും പിന്‍മാറിയ ഇയാള്‍ക്കെതിരെ യുവതി പോലീസില്‍ പരാതിപ്പെടുകയായിരുന്നു. വൈദ്യ പരിശോധനയില്‍ ലൈംഗീക പീഢനം നടന്നതായി വ്യക്തമായതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ ബലാല്‍സംഗത്തിന് കേസ് എടുക്കുകയായിരുന്നു.
കിളികൊല്ലൂര്‍ ഇന്‍സ്പെക്ടര്‍ വിനോദ്.കെയുടെ നേതൃത്വത്തില്‍ എസ്സ്.ഐ മാരായ അനീഷ്.എ.പി, സ്വാതി.വി, ജയന്‍ കെ സക്കറിയ, അന്‍സറുദ്ദീന്‍, എ.എസ്സ്.ഐ മാരായ ഡെല്‍ഫിന്‍ ബോണിഭസ്, ജിജു, സിപിഒ സാജ്, പ്രശാന്ത്ി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.
അപ്പോ വിചാരിച്ചാല്‍ പൊലീസിന് മണിക്കൂറുകള്‍വേണ്ട പ്രതിയെ പിടിക്കാന്‍ ,ഷിബു ബേബിജോണിനെപ്പോലും ഞെട്ടിച്ച് മോഷ്ടാവ് പിടിയിലായി
കൊല്ലം.മുന്‍മന്ത്രി ഷിബു ബേബിജോണിന്‍റെ കുടുംബ വീട്ടില്‍ മോഷണം നടത്തിയ ആളെ പോലീസ് പിടികൂടിയത് അസാധാരണ ഓപ്പറേഷനിലൂടെ. തമിഴ്നാട് കന്യാകുമാരി ജില്ലയില്‍ മണികെട്ടാന്‍ പൊട്ടന്‍ വണ്ണന്‍വിള്ളൈ വില്ലേജില്‍ മുത്തു പെരുമാള്‍ മകന്‍ രമേഷ് (രാസാത്തി രമേഷ്, 48) ആണ് പോലീസ് പിടിയിലായത്. ഷിബു ബോബി ജോണിന്‍റെ വീടിനോട് ചേര്‍ന്ന് നില്‍ക്കുന്ന യശശരീരനായ ബേബിജോണിന്‍റെ വീട്ടിലാണ് മോഷണം നടന്നത്.
ബേബിജോണിന്‍റെ ഭാര്യ അന്നമ്മ ജോണിന്‍റെ 53 പവന്‍ ആഭരണങ്ങളും മറ്റുമാണ് മോഷണം പോയത്. ബേബി ജോണിന്‍റെ മരണത്തിന് ശേഷം ഭാര്യ അന്നമ്മ ജോണ്‍ ആണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. രാത്രികാലങ്ങളില്‍ ഇവര്‍ കുടുംബ വീടിനോട് ചേര്‍ന്നുളള ഷിബുവിന്‍റെ വീട്ടിലാണ് അന്തിയുറങ്ങുന്നത്. കഴിഞ്ഞ 30ന് ജയില്‍ പാലക്കാട് ജില്ലാ ജയിലില്‍ നിന്നും മോചിതനായ ഇയാള്‍ ട്രെയിനില്‍ കൊല്ലത്ത് എത്തി റെയില്‍വേ സ്റ്റേഷനും പരിസരങ്ങളിലുമായി കറങ്ങി നടക്കുകയായിരുന്നു. രാത്രിയില്‍ പരിസരങ്ങളിലെ വീടുകളില്‍ നിരീക്ഷണം നടത്തി കൊല്ലം ഈസ്റ്റ് വില്ലേജില്‍ കന്‍റോണ്‍മെന്‍റ് നോര്‍ത്ത് വാര്‍ഡില്‍ കാടന്‍മുക്ക് എന്ന സ്ഥലത്ത് ഉപാസന നഗര്‍ 105 വയലില്‍ വീട്ടില്‍ രാത്രിയില്‍ ആളില്ലായെന്ന് മനസിലാക്കിയാണ് ഇയാള്‍ മോഷണത്തിന് ഈ വീട് തെരഞ്ഞെടുത്തത്.
രാത്രിയില്‍ കമ്പിപ്പാര കൊണ്ട് വീടിന്‍റെ മുന്‍വാതില്‍ തകര്‍ത്ത് അകത്ത് കടന്ന് കിടപ്പ് മുറിയില്‍ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം ചെയ്യുകയായിരുന്നു. മോഷണത്തെ തുടര്‍ന്ന് ഇയാള്‍ സ്ഥലത്ത് നിന്നും അപ്രത്യക്ഷനായതായി മനസിലാക്കിയ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുളള പ്രത്യേക സംഘം ഇയാളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ തമിഴ്നാടിന് പോലീസിന് കൈമാറി.
തുടര്‍ന്ന് നിരവധി കേസുകളില്‍ ജയില്‍ശിക്ഷ അനുഭവിച്ച ഇയാളെ തിരിച്ചറിയുകയായിരുന്നു. പ്രത്യേക പോലീസ് സംഘം തമിഴ്നാട് പോലീസിന്‍റെ സഹായത്തോടെ ഇയാളെ തമിഴ്നാട്ടില്‍ നാഗര്‍കോവില്‍ നിന്നും പിടികൂടുകയായിരുന്നു. ഇയാളില്‍ നിന്നും മോഷണ മുതലായ 53 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ പോലീസ് കണ്ടെടുത്തു. മോഷണത്തിന് ശേഷം മണിക്കൂറുകള്‍ക്കുളളില്‍ തന്നെ പോലീസ് പ്രതിയെ തിരിച്ചറിഞ്ഞ് 24 മണിക്കൂര്‍ തികയുന്നതിന് മുമ്പ് പ്രതിയെ പോലീസ് വലയിലാക്കിയത് അക്ഷരാര്‍ത്ഥത്തില്‍ കൊല്ലത്തെ തന്നെ ഞെട്ടിച്ചിരിക്കയാണ്.
ജില്ലാ പോലീസ് മേധാവി നാരായണന്‍ റ്റി ഐ.പി.എസിന്‍റെ നേതൃത്വത്തില്‍ അസിസ്റ്റന്‍റ് പോലീസ് കമ്മീഷണര്‍ ജി.ഡി. വിജയകുമാര്‍, കൊല്ലം ഈസ്റ്റ് ഇന്‍സ്പെക്ടര്‍ രതീഷ്.ആര്‍ എസ്സ്.ഐ മാരായ ബാലചന്ദ്രന്‍, രാജ്മോഹന്‍, എസ്.സി.പി.ഒ സുനില്‍ സി.പി.ഓമാരായ രഞ്ജിത്ത്, സനോജ്, ബിനു, ജലജ, എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രത്യേക സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ കേരളത്തില്‍ എത്തിച്ച് മോഷണ മുതല്‍ ഉള്‍പ്പെടെ കോടതിയില്‍ ഹാജരാക്കും.
ഒരുദിവസവും വിശ്രമമില്ല വീട് കുത്തിത്തുറന്ന് മോഷണം നടത്തുന്ന കുപ്രസിദ്ധ കള്ളൻ പോലീസ് പിടിയിൽ
ചാത്തന്നൂർ.വീട് കുത്തിത്തുറന്ന് നിരവധി മോഷണം നടത്തിയ കുപ്രസിദ്ധ കള്ളൻ സിറ്റി
പോലീസിന്റെ പിടിയിൽ. വർക്കല മേലെവെട്ടൂർ ചേരിയിൽ പുതുവൽ പുത്തൻ
വീട്ടിൽ രജേന്ദ്രൻ മകൻ വിഷ്ണു(30) ആണ് ചാത്തന്നൂർ പോലീസിന്റെയും
സിറ്റി സ്പഷ്യൽ സ്‌ക്വാഡിന്റെയും സംയുക്ത അന്വേഷണത്തിൽ പിടിയിലായത്.
19.03.2022-ാം തീയതി രാത്രിയിൽ ചാത്തന്നൂർ ശ്രീഭൂതനാഥ ക്ഷേത്ര
ത്തിന് സമീപം ബാബു രജേന്ദ്രപ്രസാദിന്റെ വീട്ടിൽ നടത്തിയ മോഷണവു
മായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിലാണ് നിരവധി മോഷണ കേസുകൾ നടത്തിയ
വിഷ്ണു പിടിയിലാകുന്നത്. ഇയാളെ ചോദ്യം ചെയ്തതിൽ
കൊല്ലത്തും സമീപ ജില്ലയിലും അടുത്തകാലത്ത് നടന്ന നിരവധി മോഷണ കേസു
കൾക്ക് തെളിവായിട്ടുണ്ട്. രണ്ട് മാസം മുമ്പ് കൊല്ലം തങ്കശ്ശേരിയിൽ
വീടിന്റെ വതിൽ പൊളിച്ച് അകത്ത് കയറി അലമാരയിൽ സുക്ഷിച്ചിരുന്ന 35000
രൂപ മോഷ്ടിച്ചതും, കൊട്ടാരക്കര വാളകം മേഴ്‌സി ആശുപത്രിക്കു സമീപ
മുള്ള വീട്ടിൽ നിന്നും ബൈക്ക് മോഷ്ടിക്കുകയും ഇതേ വാഹനം ഉപയോഗിച്ച്
എഴുകോണിൽ എത്തി ഒരു വീട്ടിൽ കയറി സ്വർണ്ണാഭരണങ്ങളും ഡിജിറ്റൽ
ക്യാമറയും ലാപ്പ്‌ടോപ്പും മോഷ്ടിക്കുകയും, കഴിഞ്ഞ മാസം വർക്കലയിൽ
ആയുർവേദ ആശുപത്രിക്ക് സമീപമുള്ള വീട്ടിൽ നിന്ന് സ്വർണ്ണാഭരണ
ംമോഷ്ടിക്കുകയും തുടർന്ന് ആറ്റിങ്ങൽ അവനവൻ ചേരിയിലെത്തി ഒരു
വീട്ടിൽ മോഷണ ശ്രമം നടത്തുകയും ചെയ്തതായും, ഈ മാസം ആലപ്പുഴ
ചെട്ടികുളങ്ങരയിൽ ഒരു വീട്ടിൽ മോഷണ ശ്രമം നടത്തിയതായും ഇയാൾ
സമ്മതിച്ചിട്ടുണ്ട്. മോഷണം നടത്തിയ മൊബൈൽ ഫോണുകൾ ചാത്തന്നൂർ
പോലീസിന്റെ നേതൃത്ത്വത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ കൂട്ടാളികളായ
മറ്റ് കള്ളന്മാരെ കുറിച്ച് അന്വഷണ സംഘത്തിന് വിവരം ലഭിച്ചുട്ടുണ്ട്. കൊല്ലം
സിറ്റി പോലീസ് കമ്മീഷണർ നാരായണൻ റ്റി ഐ.പി.എസ് നു കിട്ടിയ രഹസ്യ
വിവരത്തിന്റെ അടിസ്ഥാനത്തിൽ ചാത്തന്നൂർ എ.സി.പി ഗോപകുമാറിന്റെ
നിർദ്ദേശാനുസരണം ചാത്തന്നൂർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ജസ്റ്റിൻ ജോൺ ന്റെ
നേതൃത്വത്തിൽ എസ് ഐ മാരായ ആർ ജയകുമാർ, ആശാ.വി.രേഖ എ.എസ.്‌ഐ
മാരായ ബൈജു ജെറോം, ബിജു, എസ്.സി.പി.ഓ മാരായ സജു, സീനു,
മനു, രിപു, രതിഷ്, സി.പി.ഒ മാരായ ദിനേഷ്, അനിൽകുമാർ, സുനിൽകു
മാർ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാ
ക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.
പടിഞ്ഞാറെകല്ലട പഞ്ചായത്തിൽ തെളിനീരൊഴുകും നവകേരളം പദ്ധതി ഉത്ഘാടനം ചെയ്‌തു
പടിഞ്ഞാറെകല്ലട .തോടുകളും തടാകങ്ങളും നീരുറവകളും ശുചീകരിച്ചു തെളിനീര് ഒഴുക്കുക എന്ന ഉദ്ദേശത്തോടെ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള തെളിനീരൊഴുകും നവകേരളം പദ്ധതിക്ക് കല്ലടയിൽ തുടക്കമായി. ഇതോടനുബന്ധിച്ചു നടന്ന ജലയാത്രയിൽ നൂറുകണക്കിന് തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രീ പ്രവർത്തകരും കർഷകരും വിവിധ രാഷ്ട്രിയ പ്രതിനിധികളും പങ്കെടുത്തു.
തുടർന്ന് ദേശകൊല്ലയിൽ നടന്ന ജലസഭ കോവൂർ കുഞ്ഞുമോൻ എം എൽ എ ഉത്ഘാടനം ചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എൽ. സുധ സ്വാഗതം ആശംസിച്ചു. സ്റ്റാൻഡിങ് കമ്മറ്റി ചെയർമാന്മാരായ കെ. സുധീർ, ഉഷാലയം ശിവരാജൻ, അംബികകുമാരി എന്നിവരും ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രജീല, ലൈലസമദ്, ടി. ശിവരാജൻ, എൻ. ശിവാനന്ദൻ, എൻ. ഓമനക്കുട്ടൻപിള്ള, ഷീലാകുമാരി, സുനിതദാസ് എന്നിവരും തൊഴിലുറപ്പ് എ. ഇ. സ്മിതയും ആശംസകൾ നേർന്നു. പഞ്ചായത്ത് സെക്രട്ടറി കെ. സീമ നന്ദി പറഞ്ഞു.
വികാസ് കലാസാംസ്‌കാരിക വേദി നടത്തുന്ന മോണിംങ് സവാരി ആവേശകരമായി മുന്നേറുന്നു
ചവറ. വ്യായാമം, കൂട്ടായ്മ,ഇന്ധനലാഭം എന്നിവ ലക്ഷ്യമാക്കി വികാസ് കലാസാംസ്‌കാരിക വേദി നടത്തുന്ന മോണിംങ് സവാരി ആവേശകരമായി മുന്നേറുന്നു. ദിവസവും രാവിലെ മേഖലയിലെ പത്തു കിലോമീറ്റര്‍ ചുറ്റി സഞ്ചരിക്കുകയാണ് പരിപാടി. വിവിധ പ്രായക്കാരായ 30പേരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. സൈക്കിള്‍ സവാരി നാട്ടിടകളിലെങ്കിലും പ്രോല്‍സാഹിപ്പിക്കുന്നത് പലതരത്തില്‍ ഗുണകരമാണെന്ന് സംഘാടകര്‍ പറയുന്നു.
പുതിയ ആളുകളെയും സ്ഥലങ്ങളെയും പരിചയപ്പടുകയും കൂട്ടായ്മ വളര്‍ത്തുകയുമാവാം. ചെറു യാത്രകള്‍ക്ക് മോട്ടോര്‍ വാഹനങ്ങള്‍ ഉപേക്ഷിക്കുന്നതിലൂടെ ഇന്ധനലാഭവും പരിസ്ഥിതി പോഷണവുമാകാം. ഇതിലെല്ലാമുപരി മികച്ച വ്യായാമമാണ് സൈക്കിളിംങ് അത് പുതിയ തലമുറയെ പരിചയപ്പെടുത്താനും പരിപാടിയിലൂടെ കഴിഞ്ഞിട്ടുണ്ട്. വികാസം സൈക്‌ളിംങ് ക്‌ളബില്‍ അംഗമാകാന്‍ 9539966721,8078428268 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാം.
അന്തര്‍ജില്ലാ വാഹനതട്ടിപ്പ് സംഘത്തിലെ പ്രധാന കണ്ണി പോലീസ് പിടിയില്‍
കൊല്ലം.പരിചയത്തിന്‍റെ പേരില്‍ വാങ്ങി കൊണ്ട് പോയ വാഹനം പലര്‍ക്കായി പണയം വച്ച് ചതിച്ചയാളെ കിളികൊല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു പത്തനംതിട്ട പന്തളം തോന്നല്ലൂര്‍ മുറിയില്‍ നാലുതുണ്ടില്‍ വീട്ടില്‍ നിന്നും ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂര്‍ താലൂക്കില്‍ പാണ്ടനാട് വാടകയ്ക്ക് താമസിക്കുന്ന അരുണ്‍കുമാര്‍ (36) ആണ് പോലീസ് പിടിയിലായത്.
ഇയാള്‍ മങ്ങാട് സ്വദേശിനിയായ ഹുസൈബാ ബീവിയുടെ ഇന്നോവ കാര്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ പറഞ്ഞ് വാങ്ങി കൊണ്ട് പോയത്. വാഹനം പന്തളത്ത് എത്തിച്ച് പലര്‍ക്കായി വാടകയ്ക്ക് കൊടുത്തും വാഹനം പണയം വയ്ക്കുന്ന ലോബികള്‍ക്ക് കൈമാറുകയുമായിരുന്നു. തുടര്‍ന്ന് കാര്‍ തിരിച്ചെടുക്കാനായി എത്തിയ ഹുസൈബ ബീവിയോട് വാഹനം പലര്‍ക്കായി പണയം വച്ചിരിക്കുകയാണെന്നും തിരിച്ചെടുക്കാന്‍ വന്‍തുക ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഇവരുടെ പരാതിയില്‍ വിശ്വാസവഞ്ചനയ്ക്കും ചതിക്കും രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതി പിടിയിലായത്.
ജില്ലകള്‍ കേന്ദ്രീകരിച്ച് വാഹനം പണയം വയ്ക്കുന്ന വന്‍സംഘത്തിലെ കണ്ണിയാണ് അരുണ്‍കുമാര്‍. ഇയാളുടെ മറ്റ് കൂട്ടാളികളും ഉടന്‍ പിടിയിലാകുമെന്ന് പോലീസ് അറിയിച്ചു. കിളികൊല്ലൂര്‍ ഇന്‍സ്പെക്ടര്‍ കെ. വിനോദിന്‍റെ നേതൃത്വത്തില്‍ എസ്സ്.ഐ മാരായ അനീഷ്.എ.പി, സ്വാതി. വി, താഹകോയ എ.എസ്.ഐ പ്രകാശ് ചന്ദ്രന്‍ സി.പി.ഒ മാരായ സാജ്, അനീഷ്. എം എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്യ്തു.
കടംവാങ്ങിയ വാഹനം മറിച്ച് വില്‍ക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
കൊല്ലം.തിരികെ നല്‍കാമെന്ന് പറഞ്ഞ് കാറും വാങ്ങി പാലക്കേട്ടേക്ക് മുങ്ങി വാഹനം മറിച്ച് വില്‍ക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് പിടികൂടി. പാലക്കാട് ചിറ്റൂര്‍ താലൂക്കില്‍ പുതുനഗരം വില്ലേജില്‍ കാട്ടില്‍ തെരുവ് ചേരിയില്‍ പെരുന്തേനി സ്ട്രീറ്റ് കൊങ്കിണി വീട്ടില്‍ അമാനുളള മകന്‍ ഷെഫീക്ക് (26) ആണ് പോലീസ് പിടിയിലായത്.
കൊറ്റങ്കര സ്വദേശിയായ സുമീറിന്‍റെ പോളോ കാര്‍ ആണ് ഇയാള്‍ മറിച്ച് വില്‍ക്കാന്‍ ശ്രമിച്ചത്. സുമീറിനൊപ്പം ഇന്‍റീരിയര്‍ ജോലി നോക്കിയിരുന്ന ഇയാള്‍ പാലക്കാട് മാതാപിതാക്കളെ കാണാന്‍ പോകുന്നതിനാണ് കാര്‍ വാങ്ങിയത്. 2021 ജൂണില്‍ അയത്തില്‍ വച്ചാണ് പോളേ കാര്‍ വാങ്ങി യാത്രയായത്. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കാര്‍ തിരികെ എത്തിക്കാതിരുന്നതിനെ തുടര്‍ന്ന് സുമീര്‍ പോലീസിനെ സമീപിക്കുകയായിരുന്നു. അയത്തില്‍ ഭാര്യ വീട്ടില്‍ ഇയാള്‍ എത്തിയതറിഞ്ഞ് പോലീസ് പിടികൂടുകയായിരുന്നു.
തുടര്‍ന്ന് പാലക്കാട് പുതുവമ്പ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ആട്ടോ വര്‍ക്ക്ഷോപ്പില്‍ നിന്നും വാഹനം പോലീസ് വീണ്ടെടുത്തു.
കിളികൊല്ലൂര്‍ ഇന്‍സ്പെക്ടര്‍ കെ. വിനോദിന്‍റെ നേതൃത്വത്തില്‍ എസ്സ്.ഐ മാരായ അനീഷ്.എ.പി, നിസാക്ക്, ജാനസ് പി ബേബി എ.എസ്.ഐ സുനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്യ്തു.
ശൂരനാട് വടക്ക് സംഗമം രണ്ടാം വാർഡിലെ യു.ഡി.എഫ് തെരെഞ്ഞെടുപ്പ് കൺവൻഷൻ
ശുരനാട് : ജനപ്രതിനിധി അല്ലാതിരുന്ന കാലഘട്ടത്തിലും പ്രദേശത്ത് വികസന പ്രവർത്തനത്തിനും സാമൂഹ്യ പ്രവർത്തനത്തിനും മുൻ വിധിയില്ലാതെ നേതൃത്വംനൽകിയ വ്യക്തിയാണ് ശുരനാട്‌വടക്ക് സംഗമം വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥി സുധി കുമാറെന്ന് കെ.പി.സി.സി വർക്കിങ്ങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് അഭിപ്രായപ്പെട്ടു. ശൂരനാട് വടക്ക് പഞ്ചായത്തിലെ സംഗമം രണ്ടാം വാർഡിലെ യു.ഡി.എഫ് തെരെഞ്ഞെടുപ്പ് കൺ വൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. സി.ആർ. മഹേഷ് എം.എൽ.എ പ്രഭാഷണം നടത്തി. കെ.പി.സി. അംഗം എം.വി.ശശികുമാരൻ നായർ , ഡി.സി.സി ജനറൽ സെക്രട്ടറി വൈ. ഷാജഹാൻ, കെ.കൃഷ്ണൻ കുട്ടി നായർ , കെ.സുകുമാരപിള്ള, പി.കെ.രവി , സി.കെ. പൊ ടിയൻ, സുഭാഷ്.എസ്. കല്ലട, അശോകൻ പിള്ള ,രവീന്ദ്രൻ പിളള,നിഥിൻ കൃഷ്ണ, വിജയലക്ഷ്മി, ശൂരനാട് വാസു, വിജയലക്ഷ്മി, ഗംഗാദേവി, സന്ദീപ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.