ശാസ്താംകോട്ട പഞ്ചായത്ത് ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്, ലഹരി – ഗുണ്ടാ സംഘങ്ങളെ സംരക്ഷിക്കുന്ന നയം സിപിഎമ്മിന് ബാദ്ധ്യതയാകും, ബിന്ദു കൃഷ്ണ

Advertisement

ശാസ്താംകോട്ട :ശാസ്താംകോട്ട ഡി.ബി കോളേജ് ഇലക്ഷൻ വിജയം മുതൽ കെ.എസ്.യു,യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുന്ന സിപിഎം ഗുണ്ടാ – ലഹരി മാഫിയകൾക്ക് ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഹായം നൽകുന്നതായി ആരോപിച്ചും പ്രസിഡന്റിന്റെ മാഫിയ ബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടും യൂത്ത് കോൺഗ്രസ് കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാര്‍ച്ച് നടത്തി.

സ്ത്രീകളടക്കം നൂറുകണക്കിന് പ്രവർത്തകർ മാർച്ചിൽ അണിനിരന്നു.ഫിൽറ്റർ ഹൗസ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് നൂറു മീറ്റർ അകലെവച്ച് പോലീസ് തടഞ്ഞു.എഐസിസി അംഗം ബിന്ദു കൃഷ്ണ മാർച്ച് ഉദ്ഘാടനം ചെയ്തു.ലഹരി – ഗുണ്ടാ സംഘങ്ങളെ സംരക്ഷിക്കുന്ന നയം സിപിഎമ്മിന് കുന്നത്തൂരിൽ ബാദ്ധ്യതയാകുമെന്ന് ബിന്ദു കൃഷ്ണ അഭിപ്രായപ്പെട്ടു.

ഇവരെ സഹായിക്കുന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടിയെ സിപിഎം നിയന്ത്രിക്കണമെന്നും അവർ ആവശ്യപ്പെട്ടു.ബ്ലോക്ക് പ്രസിഡന്റ് നിഥിൻ കല്ലട അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ആർ.അരുൺ രാജ്,സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ദിനേശ് ബാബു, ഫൈസൽ കുളപ്പാടം,അനുതാജ്,കോൺഗ്രസ്
നേതാക്കളായ എം.വി.ശശികുമാരൻ നായർ,വൈ.ഷാജഹാൻ,തുണ്ടിൽ നൗഷാദ്,പി.കെ.രവി,അനസ് ഖാൻ, നാദിർഷാ കാരൂർക്കടവ്,ഹാഷിം സുലൈമാൻ,ഉണ്ണി ഇലവിനാൽ, സുരേഷ്,ലോജു ലോറൻസ്,സുരേഷ്‌ ചന്ദ്രൻ,വൈ.നജിം,റിജോ കല്ലട തുടങ്ങിയവർ പ്രസംഗിച്ചു.ഫിൽറ്റർ ഹൗസ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ചിന് പി.ആർ അനൂപ്,വിപിൻ സിജു,ഷാഫി ചെമ്മാത്ത്,അജയകുമാർ,സിനി,ഷീജ രാധാകൃഷ്ണൻ,സരസ്വതിയമ്മ, തടത്തിൽ സലിം,ജയശ്രീരമണൻ തുടങ്ങിയവർ നേതൃത്വം നൽകി.