കൊല്ലം പ്രാദേശിക ജാലകം

Advertisement

മൂന്നു വയസ്സുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം, അക്രമമായി

ഏരൂർ .തെക്കേ വയലിൽ രതീഷിന്റെ മൂന്ന് വയസുള്ള മകനെ അയൽവാസിയായ യുവാവ് വീട്ടുമുറ്റത്ത് നിന്നും വീട്ടുകാരോട് ചോദിയ്ക്കാതെ വിളിച്ചു കൊണ്ടു പോവുകയായിരുന്നു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ കാണാത്തതിനെ തുടർന്ന് മാതാവും ബന്ധുക്കളും നടത്തിയ തിരച്ചിലിൽ ഏരൂർ സ്കൂളിനു സമീപത്തുനിന്നും യുവാവിനോടെപ്പം കുഞ്ഞിനെ കണ്ടെത്തി.

യുവാവിൽ നിന്നും കുഞ്ഞിനെ ബന്ധുക്കൾ വാങ്ങി വീട്ടിൽ എത്തിയ കുഞ്ഞിന്റെ പിതാവ് രതീഷിന്റെ സഹോദരന്നെ‍ സതീശനെയും മാതാവിനെയും കുഞ്ഞിനെ വീട്ടിൽ നിന്നും കൊണ്ട് പോയ യുവാവ് ക്രൂരമായി മർദ്ദിച്ചു മരിക്കേല്‍പ്പിച്ചു. റബർ തടി കൊണ്ട് സതീഷിനെ തലയ്ക്കും കൈയ്ക്കും തലങ്ങുംവിലങ്ങും യുവാവ് മർദിക്കുകയായിരുന്നു. പിടിച്ചുമാറ്റാൻ ചെന്ന് തന്നെയും ക്രൂരമായി മർദ്ദിച്ചു വെന്നു രതീഷിന്റെ മാതാവ് പറഞ്ഞു. മർദനമേറ്റ സതീഷും മാതാവും പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിൽ പോലീസിൽ പരാതി നൽകിയെങ്കിലും സ്ഥലത്തെത്തിയ പോലീസിസ് യുവാവിന്‍റെ വീട്ടിലെത്തിയപ്പോൾ ഇയാള്‍ വളർത്ത് നായയെ അഴിച് വിട്ടതിനെ തുടർന്ന് പൊലീസ് മടങ്ങി പോവുകയായിരുന്നു. മൂന്നു വർഷത്തിനു മുമ്പ് ബന്ധുവായ യുവാവ് 3 വയസുള്ള പെൺകുഞ്ഞിനെ ഇതുപോലെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടു പോയി കുളത്തുപ്പുഴയിലെ ആർ പി എൽ തോട്ടത്തിൽ എത്തിച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം ഏരൂരിൽ നടന്നിട്ടുണ്ട്.

വാഹന ഉടമയെ എറണാകുളത്തുനിന്നും തട്ടിക്കൊണ്ടുവന്ന് പീഡിപ്പിച്ച മുഖ്യപ്രതി പിടിയില്‍

ഓച്ചിറ. വാഹനം വിറ്റതിൻറെ എൻഒസി നൽകാൻ താമസിച്ചു എന്നുപറഞ്ഞ് വാഹന ഉടമയെ എറണാകുളത്തുനിന്നും തട്ടിക്കൊണ്ടുവന്ന് ഓച്ചിറയുടെ പലഭാഗങ്ങളിലും വലിയകുളങ്ങര കെ and കെ യൂസ്ഡ് കാർ ഗാരേജിൽ വച്ച് മർദ്ദിക്കുകയും പണവും മൊബൈൽ ഫോണും തട്ടിയെടുക്കുകയും ചെയ്ത കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ

പുതുപ്പള്ളി പ്രയാർ നോർത്ത് കളിക്കൽ വീട്ടിൽ ഷാനവാസിനെ ആണ് ഓച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്, 2022 ജനുവരി 30 നാണ് കേസിനാസ്പദമായ സംഭവം വാഹനത്തിൻറെ എൻഒസി നൽകാൻ താമസിച്ചതിന് എറണാകുളം വൈറ്റിലയിൽ നിന്നും എറണാകുളം സ്വദേശി നുഫെസ്നെ തട്ടി കൊണ്ടുവന്ന കേസിലെ ഒന്നാം പ്രതിയാണ് ഷാൻ എന്ന് വിളിക്കുന്ന ഷാനവാസ്, ഈ കേസിലെ മൂന്നാം പ്രതി ഷെമീമിനെ ഓച്ചിറ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു, തട്ടിക്കൊണ്ടു വന്നശേഷം ഇയാളുടെ 90000 രൂപ വിലയുള്ള ഫോണും പോക്കറ്റിലുണ്ടായിരുന്ന 8000 രൂപയും പ്രതികൾ തട്ടിയെടുക്കുകയും ചെയ്തിരുന്നു ,ഈ കേസിൽ ഇനി രണ്ട് പ്രതികളെ കൂടെ അറസ്റ്റ് ചെയ്യാനുണ്ട് ഒന്നാം പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും എന്ന് ഓച്ചിറ എസ്ഐ നിയാസ് പറഞ്ഞു.

കരുനാഗപ്പള്ളിയില്‍ ഭക്ഷ്യ സുരക്ഷാവകുപ്പ് നടപടി തുടരുന്നു

കരുനാഗപ്പള്ളി. ടൗണില്‍ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ കെസി സെന്ററിലെ ബേക്കറി ബോര്‍മ അടപ്പിച്ചു. വൃത്തിഹീനമായ സാഹചര്യവും പുഴുഅരിച്ച ഉണക്കമുന്തിരി പിടികൂടിയതുമാണ് നടപടിക്കിടയാക്കിയത്. ഓച്ചിറ ക്വാസാ ബേക്കറി ജ്യൂസ് സ്റ്റാള്‍ ലൈസന്‍സ് ഇല്ലാഞ്ഞതിനാല്‍ അടപ്പിച്ചു.

പുതിയ കാവ് എആന്റ് ബി ബേക്കറി, സഫയര്‍ റസ്റ്ററന്റ് എന്നിവ വൃത്തി ഹീനമായ സാഹചര്യം ലൈസന്‍സ് ഇല്ലായ്മ എന്നീ ചാര്‍ജ്ജുകളില്‍ അടപ്പിച്ചു.തോട്ടത്തില്‍മുക്ക് മല്‍സ്യമാര്‍ക്കറ്റില്‍ നിന്നും നൂറുകിലോവരുന്ന കുലുവാച്ചി,മങ്കട,കിളിമീന്‍ എന്നിവ പിടികൂടി നശിപ്പിച്ചു. വ്യാപാരികളും ഉദ്യോഗസ്ഥരുമായി വാക്കേറ്റംഉണ്ടായി.

സഹോദരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പോലീസ് പിടിയില്‍

തൃക്കടവൂര്‍. സഹോദരന്‍റെ മുഖാസ്ഥി അടിച്ച് തകര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ പോലീസ് പിടികൂടി. തൃക്കടവൂര്‍ കുരീപ്പുഴ കല്ലുവിള പടിഞ്ഞാറ്റതില്‍ നിന്നും നീരാവില്‍ ആക്കല്‍കായല്‍വാരത്ത് വാടകയ്ക്ക് താമസിക്കുന്ന അര്‍ജ്ജുനന്‍ ആണ് പോലീസ് പിടിയിലായത്.

ഇയാളുടെ ഇളയ സഹോദരന്‍ അജയനെയാണ് ആക്രമിച്ചത്. നിര്‍മ്മാണ തൊഴിലാളികളായ ഇരുവരും ഒരുമിച്ച് വാടകയ്ക്ക് താമസിച്ച് വരുകയായിരുന്നു. അജയന്‍ ഉപയോഗിച്ച് വരുന്ന മുഴക്കോല്‍ ചോദിച്ച് കൊടുക്കാന്‍ ഇയാള്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ആക്രമിച്ചത്. സമീപത്ത് കിടന്ന തടികഷണം എടുത്ത് തലയ്ക്കടിക്കുകയായിരുന്നു.

അടിയേറ്റ യുവാവന്‍റെ നെറ്റിയിലും വലത് കണ്ണിന് മുകളിലുമുളള അസ്ഥിക്കും പൊട്ടലുണ്ടായി. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ശിശ്രൂഷ നല്‍കിയ ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് പോലീസ് പ്രതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്തുനിന്നും പിടികൂടുകയായിരുന്നു.
അഞ്ചാലുമ്മൂട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ നകുല്‍ രജേന്ദ്ര ദേശ് മുഖ് ഐ.പി.എസിന്‍റെ നേതൃത്വത്തില്‍ അഞ്ചാലുമ്മൂട് ഇന്‍സ്പെക്ടര്‍ സി.ദേവരാജന്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ അനീഷ്. വി, ഹരികുമാര്‍.എന്‍.ജെ, പ്രോ.എസ്.ഐ ഫാദില്‍ റഹ്മാന്‍ സി.പി.ഒ സാബു എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തെ സംബന്ധിച്ച് പോലീസുദ്ദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി

കൊല്ലം.ഭിന്നശേഷിക്കാരായ വ്യക്തികളുടെ അവകാശങ്ങളെ സംബന്ധിച്ച് പോലീസുദ്ദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി. സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റും കൊല്ലം സിറ്റി, കൊല്ലം റൂറല്‍ പോലീസും സംയുക്തമായിട്ടാണ് പരിശീലന ക്ലാസ് സംഘടിപ്പിച്ചത്. കൊല്ലം അഡീ. എസ്. പി ,സോണി ഉമ്മന്‍കോശിയുടെ അദ്ധ്യക്ഷതിയല്‍ കൊല്ലം പോലീസ് ക്ലബ്ബില്‍ ഹാളില്‍ ആരംഭിച്ച പരിശീലന പരിപാടി കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ നാരായണന്‍.റ്റി. ഐ.പി.എസ് ഉദ്ഘാടനം ചെയ്തു.

തുടര്‍ന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണറും മുന്‍ ജില്ലാ ജഡ്ജിയുമായ എസ്.എച്ച്. പഞ്ചാപകേശന്‍ നിയമത്തെ സംബന്ധിച്ച് ക്ലാസ് നയിച്ചു. ഭിന്നശേഷി വിഭാങ്ങള്‍ക്ക് സാമൂഹികമായ വിവേചനങ്ങള്‍ ഇല്ലാതാക്കാനും മറ്റേതൊരു ജനവിഭാഗവും പോലെ തുല്ല്യത ഉറപ്പുവരുത്തുന്നതിനുമായി ഭിന്നശേഷിക്കാരായ വ്യക്തികളുടെ അവകാശ നിയമം – 2016 സംബന്ധിച്ച് പോലീസുദ്ദ്യോഗസ്ഥര്‍ക്ക് അവബോധം സൃഷ്ടിക്കുന്നതിനാണ് പരിശീലന ക്ലാസ് സംഘടിപ്പിച്ചത്.

സി. ദേവരാജന്‍, എച്ച്. മുഹമ്മദ്ഖാന്‍, രതീഷ്. ആര്‍, ബി.ഷെഫീക്ക് തുടങ്ങി കൊല്ലം സിറ്റിയിലേയും റൂറലിലേയും 50 ഓളം ഇന്‍സ്പെക്ടര്‍ റാങ്കിലുളള പോലീസ് ഉദ്ദ്യോഗസ്ഥര്‍പരിശീലന ക്ലാസില്‍ പങ്കെടുത്തു. ശാസ്താംകോട്ട ഡിവൈഎസ്പി രാജ്കുമാര്‍ പി സ്വാഗതം പറഞ്ഞ യോഗത്തില്‍ കൊല്ലം സിറ്റി സി-ബ്രാഞ്ച് എ.സി.പി സക്കറിയ മാത്യൂ കൃതഞ്ജത രേഖപ്പെടുത്തി. ക്ലാസ് വൈകുന്നേരം 05.30 ന് അവസാനിച്ചു. വിവിധ വിഷയങ്ങളെ സംബന്ധിച്ച് തുടര്‍ന്നും പോലീസുദ്ദ്യോഗസ്ഥര്‍ക്ക് പരിശീലനം തുടരുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.

യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സഹോദരി ഭര്‍ത്താവും സംഘവും പോലീസ് പിടിയില്‍

പരവൂര്‍ . യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ മൂന്ന് പേര്‍ പോലീസ് പിടിയിലായി. പരവൂര്‍ കലയ്ക്കോട് മേക്കുന്നത് വീട്ടില്‍ അശോകന്‍ (50), അയിരൂര്‍ വില്ലേജില്‍ ഹരിഹരപുരം തോണിപ്പാറ പാറയില്‍ വീട്ടില്‍ അനില്‍കുമാര്‍ (31) എന്നിവരാണ് പോലീസ് പിടിയിലായത്. കലയ്ക്കോട് സ്വദേശിയായ ബിജുവിനെയാണ് ഇവര്‍ ആക്രമിച്ചത്.

ബിജുവിന്‍റെ സഹോദരി ഭര്‍ത്താവായ അശോകനെ അസഭ്യം വിളിച്ചുവെന്ന് ആരോപിച്ച് ഇവര്‍ ബിജുവിനെ ആക്രമിക്കുകയും തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബിജു പാരിപ്പളളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് ശേഷം ഒളിവില്‍ പോയി സഹോദരങ്ങളായ പ്രതികളെ ഇടയാടിയില്‍ നിന്നും പോലീസ് പിടികൂടുകയായിരുന്നു.


പരവൂര്‍ ഇന്‍സ്പെക്ടര്‍ എ. നിസാറിന്‍റെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ നിതിന്‍ നളന്‍, ഗോപകുമാര്‍. എ, വിനയന്‍. വി. എ.എസ്.ഐ രമേശന്‍ എസ്.സി.പി.ഒ റിലേഷ്ബാബു, സിപിഒ മാരായ രാജേഷ്, സായിറാം എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. ഇവരെ റിമാന്‍റ് ചെയ്തു.

വിവാഹ വാഗ്ദാനം നല്‍കി പീഡനം – യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

പനയം .യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഢിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പനയം ചാറുകാട് ചെമ്മക്കാട് പോസ്റ്റ് ഓഫീസ് പരിധിയില്‍ വിലവൂര്‍ വീട്ടില്‍ ഹരികൃഷ്ണന്‍ (30, കണ്ണന്‍) ആണ് പോലീസ് പിടിയിലായത്. ഇയാളും യുവതിയും 2010 ജനുവരി മുതല്‍ ഒരേ സ്ഥാപനത്തില്‍ ജോലി നോക്കി വരുകയായിരുന്നു. ഈ അടുപ്പത്തിലൂടെ ഇയാള്‍ യുവതിയോട് വിവാഹാഭ്യര്‍ത്ഥന നടത്തി. ഇത് വിശ്വസിച്ച യുവതിയെ ഇയാള്‍ തുടര്‍ച്ചയായി ലൈംഗീകമായി ദുരുപയോഗം ചെയ്തു. ഇവര്‍ താമസിച്ച വീടുകളിലെത്തിയാണ് ഇയാള്‍ പീഢിപ്പിച്ചത്.

തുടര്‍ന്ന് വിവാഹ വാഗ്ദാനത്തില്‍ നിന്നും പിന്‍മാറിയ ഇയാള്‍ക്കെതിരെ യുവതി പോലീസില്‍ പരാതിപ്പെടുകയായിരുന്നു. വൈദ്യ പരിശോധനയില്‍ ലൈംഗീക പീഢനം നടന്നതായി വ്യക്തമായതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ ബലാല്‍സംഗത്തിന് കേസ് എടുക്കുകയായിരുന്നു.
കിളികൊല്ലൂര്‍ ഇന്‍സ്പെക്ടര്‍ വിനോദ്.കെയുടെ നേതൃത്വത്തില്‍ എസ്സ്.ഐ മാരായ അനീഷ്.എ.പി, സ്വാതി.വി, ജയന്‍ കെ സക്കറിയ, അന്‍സറുദ്ദീന്‍, എ.എസ്സ്.ഐ മാരായ ഡെല്‍ഫിന്‍ ബോണിഭസ്, ജിജു, സിപിഒ സാജ്, പ്രശാന്ത്ി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.

ശാസ്താംകോട്ടയിൽ സ്ഥിരമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന യുവാവിനെ കാപ്പാ നിയമപ്രകാരം 6 മാസത്തേക്ക് കരുതൽ തടങ്കലിലാക്കി
ശാസ്താംകോട്ട. പോലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥിരമായി അടിപിടി , കൊലപാതകശ്രമം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന പള്ളിശ്ശേരിക്കൽ മുളക്കൽ തെക്കതിൽ വീട്ടിൽ ബാദുഷയെ (27) അറസ്റ്റ് ചെയ്ത് 6 മാസത്തെ കരുതൽ തടങ്കലിലാക്കി. കൊല്ലം ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് ബാദുഷയെ കരുതൽ തടങ്കലിലാക്കിയത്.

തിരുവനന്തപുരം സെൻട്രൽ ജയിലിലാണ് പ്രതിയെ കരുതൽ തടങ്കലിൽ പാർപ്പിക്കുന്നത്. 2019 മുതൽ ബാദുഷ ശാസ്താംകോട്ട പോലീസ് സ്റ്റേഷനിൽ ഏഴ് കേസുകളിലാണ് പ്രതിയായിട്ടുള്ളത്. 2022 ജനുവരിയിൽ പരുവിള ജംഗ്ഷനിലെ കള്ളുഷാപ്പിൽ വച്ച് ഒരു യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ചതിന് അറസ്റ്റ് ചെയ്ത് റിമാൻഡിലായ പ്രതി ജ്യാമ്യത്തിൽ ഇറങ്ങിയ ശേഷം വിജയ ബാറിന്റെ മുൻവശം വച്ച് ഫെബ്രുവരി മാസം ഡി ബി കോളേജിലെ വിദ്യാർത്ഥികളെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചിരുന്നു. ആയതിനെത്തുടർന്ന് ഡി ബി കോളേജിൽ കെ എസ് യു വും എസ് എഫ് ഐ യും ആയി രാഷ്ട്രീയ സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു.

തുടർന്ന് അറസ്റ്റിലായി റിമാൻഡിലായ പ്രതി ജാമ്യത്തിൽ ഇറങ്ങിയ ശേഷം മെയ് ഒന്നാം തീയതി മൈനാഗപ്പള്ളി ജംഗ്ഷനിൽ വച്ച് ഒരു യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു റിമാൻഡിൽ പാർപ്പിച്ച് വരുകയായിരുന്നു.

സ്ഥിരമായി കേസുകളിൽ ഉൾപ്പെട്ട ശേഷം ജ്യാമ്യത്തിൽ ഇറങ്ങി വീണ്ടും ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്യുന്ന പ്രതി സമൂഹത്തിന്റെ സുരക്ഷക്ക് ഭീഷണിയാണെന്ന് കാട്ടി ജില്ലാ പോലീസ് മേധാവി കൊല്ലം ജില്ലാ കളക്ടർക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബാദുഷയെ കരുതൽ തടങ്കലിൽ പാർപ്പിക്കുവാൻ ഉത്തരവായത്. സ്ഥിരമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പ്രതികൾക്കെതിരെ കാപ്പാ നിയമപ്രകാരം ശക്തമായ നടപടികൾ കൊല്ലം റൂറൽ പോലീസ് സ്വീകരിച്ച് വരുകയാണ്.


.